സിനിമാ സെറ്റിൽ വെച്ചാണ് ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രൺബീർ കപൂറും പ്രണയത്തിലാകുന്നത്. പിന്നീട് 2022-ൽ മുംബൈയിലെ അപ്പാർട്ട്മെന്റിൽ വെച്ച് വിവാഹിതരാവുകയും ചെയ്തു. അതേവർഷം ഇരുവർക്കും കുഞ്ഞുംപിറന്നു, റാഹ കപൂർ. രൺബീർ കപൂറിന് മകളോടുള്ള അമിതമായ സ്നേഹത്തെക്കുറിച്ചും അവളോടൊപ്പം ഒരു കുട്ടിയെപ്പോലെ പെരുമാറുന്നതിനെക്കുറിച്ചും ഒരു അഭിമുഖത്തിൽ തുറന്നുപറയുകയാണ് ആലിയ ഇപ്പോൾ.
ഒരു കുഞ്ഞ് ജനിക്കുന്നത് എപ്പോഴും തന്നെ ആവേശഭരിതയാക്കിയിരുന്നുവെന്ന് ആലിയ പറഞ്ഞു. റാഹയുടെ ജനനത്തിനു മുമ്പ് രൺബീറുമായി ഇതിനെക്കുറിച്ച് വിശദമായി ചർച്ച ചെയ്തിരുന്നു. അന്നദ്ദേഹം നല്ലൊരു അച്ഛനായിരിക്കുമെന്ന് ആലിയക്ക് തോന്നി. രണ്ടുപേരുടെയും ചിന്തകൾ ഒന്നിച്ചുവന്നപ്പോൾ കുഞ്ഞെന്ന സ്വപ്നവുമായി അവർ മുന്നോട്ട് പോയി.
പുറത്തുകാണിക്കുന്നതിലും വളരെ സെൻസിറ്റീവ് ആയ വ്യക്തിയാണ് രൺബീറെന്നും ഷൂട്ടിങ്ങിന് പോകേണ്ട ദിവസങ്ങളിൽ അദ്ദേഹം വീട്ടിലേക്ക് ഓടി വന്ന് നേരെ മുറിയിലേക്ക് പോയി അവളെ കാണുമെന്നും ആലിയ വെളിപ്പെടുത്തി. “അദ്ദേഹത്തിന്റെ കണ്ണുകളും മുഖവും തിളങ്ങും, ശരിക്കും ഒരു കുട്ടിയെപ്പോലെയാകും”
രൺബീർ വളരെ നാണമുള്ള ആളായതുകൊണ്ട് പല കാര്യങ്ങളും പുറത്തുകാണിക്കില്ലെന്നും അവർ പറയുന്നു. പക്ഷേ, മകളുടെ കാര്യത്തിൽ തുറന്ന മനസ്സോടെയാണ് പെരുമാറുന്നത്.
റാഹയിൽ നിന്ന് മാറിനിൽക്കുമ്പോൾ, ബേബി ക്യാമറയിൽ കൂടി അവളെ നിരീക്ഷിക്കും. അവൾ ഉണരുന്ന നിമിഷം തന്നെ അവളെ കാണാൻ ഓടിപ്പോവുകയും ചെയ്യും. അദ്ദേഹത്തിന് സ്വയം നിയന്ത്രിക്കാൻ കഴിയില്ലെന്നും ആലിയ പറഞ്ഞു.
അമ്മയായ ശേഷം ഓൺലൈനിൽ പങ്കുവെക്കുന്ന കാര്യങ്ങളിൽ അതിരുകൾ വെക്കുന്നതിൽ താൻ ശ്രദ്ധാലുവായെന്നും അഭിമുഖത്തിൽ ആലിയ പറഞ്ഞു. ചില സമയങ്ങളിൽ ആലിയക്ക് സോഷ്യൽ മീഡിയ ഉപേക്ഷിക്കാൻ തോന്നിയിട്ടുണ്ട്. എന്നാൽ അവരുടെ വലിയ ആരാധക പിന്തുണയും വിശ്വസ്തരായ ഫോളോവേഴ്സിനെയും ഓർക്കുമ്പോൾ അതിനു മുതിരാറില്ല. ‘ആൽഫ’, രൺബീറിനും വിക്കി കൗശലിനുമൊപ്പമുള്ള ‘ലവ് ആൻഡ് വാർ’ എന്നിവയാണ് ആലിയയുടേതായി വരാനിരിക്കുന്ന ചിത്രങ്ങൾ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Alia Bhatt reveals why she`s considering quitting social media after welcoming daughter Raha. Discover her thoughts on motherhood and online boundaries. Read more!
Published: 31 Jan 2026, 02:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented