ഒരു കുഞ്ഞിനെ വളര്‍ത്തുന്നതുപോലെ തന്നെയാണ് ഒരു ജീവിയെ വളര്‍ത്തുന്നതും ഒരു ചെടി നട്ടുവളര്‍ത്തുന്നതും. നാലുതരം രാസമാറ്റങ്ങളാണ് ഇതിലൂടെ തലച്ചോറിലുണ്ടാകുന്നത്. പെറ്റ്സിനെ വളര്‍ത്തുന്നവരുടെ തലച്ചോറില്‍ ഓക്സിടോസിന്റെ തോത് വര്‍ധിക്കും. സ്നേഹം, ആത്മബന്ധം എന്നിവയെ നിയന്ത്രിക്കുന്ന ഹോര്‍മോണാണ് ഓക്സിടോസിന്‍. അത് സാമൂഹ്യബന്ധങ്ങളും വ്യക്തിബന്ധങ്ങളും ദൃഢമാക്കും. ഏകാഗ്രതയും സന്തോഷവും നല്‍കുന്ന ഡോപ്പാമിന്‍ എന്ന രാസവസ്തുവും ക്ഷമ വളര്‍ത്തി എടുത്തുചാട്ടം കുറയ്ക്കുന്ന സെറാട്ടോണിനും കൂടും. ഉന്മേഷവും ലക്ഷ്യബോധവും വളര്‍ത്തുന്ന എന്‍ഡോര്‍ഫിന്‍ എന്ന രാസവസ്തുവും ഇവരില്‍ കൂടുതലായി കണ്ടുവരുന്നു.
മറ്റൊരാളുടെ വൈകാരിക അവസ്ഥ പൂര്‍ണമായും മനസ്സിലാക്കി അതിനനുസൃതമായി പ്രതികരിക്കാനുള്ള കഴിവാണ് അനുതാപം (empathy). ഒരു വ്യക്തിക്ക് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ജീവിതഗുണമാണിത്. അരുമമൃഗങ്ങളെ വളര്‍ത്തുന്നവര്‍ക്ക് അനുതാപം കൂടുതലായിരിക്കും. പത്തുവയസ്സിനു മുമ്പ് നമുക്കുണ്ടാവുന്ന ജീവിതാനുഭവങ്ങള്‍ സ്വഭാവത്തെ ആഴത്തില്‍ സ്വാധീനിക്കും. വളര്‍ത്തുമൃഗങ്ങളെ പരിചരിക്കുന്ന വീടുകളില്‍ കുട്ടികള്‍ കരുതലും കരുണയും സംരക്ഷണവും ചെറുപ്പത്തിലേ പഠിക്കും. അരുമമൃഗങ്ങളെ വളര്‍ത്തുന്ന പ്രായമായവര്‍ക്ക് മറവി ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കുറവാണ്.
ദേഷ്യം, വിഷാദം, അമിത ഉത്കണ്ഠ, ലഹരി അടിമത്തം, ഡിജിറ്റല്‍ അടിമത്തം എന്നിവ നിയന്ത്രിച്ച് മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ വളര്‍ത്തുമൃഗങ്ങളുടെ സാമീപ്യംകൊണ്ട് സാധിക്കും. ചില വിദേശരാജ്യങ്ങളില്‍ മെഡിസിന്‍ പഠനത്തിന് മുന്‍പ് പ്രീമെഡിക്കല്‍ ട്രെയിനിങ് ഉണ്ടാകാറുണ്ട്. അതില്‍ ഒരു അസൈന്മെന്റ് ആറുമാസം പെറ്റിനെ വളര്‍ത്തുക അല്ലെങ്കില്‍ ഒരു പൂന്തോട്ടം വളര്‍ത്തുക എന്നതാണ്. മെഡിസിന്‍ രംഗത്തേക്ക് വരുന്നവരില്‍ അനുതാപം വളര്‍ത്തുക എന്നതാണ് ലക്ഷ്യം. അരുമമൃഗങ്ങളെ ഉപയോഗിച്ചുകൊണ്ട് മാനസികസംഘര്‍ഷങ്ങളെ മറികടക്കുന്ന പെറ്റ് തെറാപ്പി എന്ന ചികിത്സാരീതിക്ക് പ്രചാരമേറി വരുന്നുണ്ട്.
കടപ്പാട്:
ഡോ:അരുണ്‍ ബി നായര്‍
പ്രൊഫസര്‍, സൈക്കാട്രി വിഭാഗം
ഗവ.മെഡിക്കല്‍ കോളേജ് തിരുവനന്തപുരം
Content Highlights: advantages of having pets pets nurturing at home
Published: 07 Apr 2024, 10:30 am IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented