പ്രോ കബഡി ലീഗിലെ 'ജയ്പൂർ പിങ്ക് പാന്തേഴ്സ്' ടീം ഉടമയും നടനുമായ അഭിഷേക് ബച്ചൻ, ജയ്പൂർ നഗരവുമായുള്ള തന്റെ വൈകാരിക ബന്ധം വെളിപ്പെടുത്തിയിരിക്കുകയാണ്. തന്റെ അരങ്ങേറ്റ ചിത്രമായ 'റിഫ്യൂജി'യുടെ (2000) ചിത്രീകരണം നടന്നത് ജയ്പൂരിലായിരുന്നു. എന്നാൽ അതിലുപരി, താനും ഐശ്വര്യ റായും (Abhishek Bachchan and Aishwarya Rai) പ്രണയത്തിലായത് ഈ നഗരത്തിൽ വച്ചാണെന്ന് പിഡബ്ല്യുസി ഇന്ത്യയുടെ 'ഫ്യൂച്ചർ അൺപ്ലഗ്ഗ്ഡ്' പോഡ്കാസ്റ്റിൽ സംസാരിക്കവെ അഭിഷേക് വ്യക്തമാക്കി.
തന്റെ കബഡി ടീമിന്റെ പേരിനും ലോഗോയ്ക്കും പിന്നിൽ കുടുംബവുമായി ആഴത്തിലുള്ള ബന്ധമുണ്ടെന്ന് താരം പറഞ്ഞു.
Also Read
ടീം രൂപീകരിക്കുന്ന സമയത്ത് മകൾ ആരാധ്യയുടെ പ്രിയപ്പെട്ട നിറമായിരുന്നു പിങ്ക്. ഐശ്വര്യ അഭിനയിച്ച 'ദി പിങ്ക് പാന്തർ' എന്ന ചിത്രത്തിൽ നിന്നാണ് പാന്തർ എന്ന പേര് തിരഞ്ഞെടുത്തത്.
ടീമിന്റെ ചിഹ്നമായ പാന്തറിന്റെ നീലയും പച്ചയും കലർന്ന കണ്ണുകൾ ഐശ്വര്യയുടെ കണ്ണുകൾക്ക് സമാനമായി രൂപകൽപ്പന ചെയ്തതാണെന്ന പ്രത്യേകതയുമുണ്ട്.
2000-ൽ 'ധായ് അക്ഷർ പ്രേം കേ' എന്ന സിനിമയുടെ സെറ്റിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് കേവലം സൗഹൃദം മാത്രമായിരുന്നു. പിന്നീട് 'കുച്ച് നാ കഹോ' എന്ന ചിത്രത്തിലും ഒന്നിച്ചെത്തി. പിന്നീടാണ് പ്രണയത്തിലാകുന്നത്. 2007-ൽ മണിരത്നം സംവിധാനം ചെയ്ത 'ഗുരു' എന്ന ചിത്രത്തിന്റെ റിലീസിന് പിന്നാലെയായിരുന്നു ഇവരുടെ വിവാഹം.
'ധൂം 2', 'സർക്കാർ രാജ്', 'ഗുരു' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച ഈ ജോഡി അനുരാഗ് കശ്യപിന്റെ 'ഗുലാബ് ജാമുൻ' എന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കാനൊരുങ്ങുകയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Abhishek Bachchan revealed that his romance with Aishwarya Rai began in Jaipur., The Jaipur Pink Panthers kabaddi team name and mascot have deep family connections to Aishwarya and Aaradhya., Abhishek shared his humorous secret to a happy marriage: saying sorry three times before bed., The couple is reportedly set to reunite on screen in Anurag Kashyap's 'Gulab Jamun'.
Published: 21 Aug 2026, 12:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented