ഈ വർഷമാദ്യമാണ് തന്റെ ഗേൾഫ്രണ്ടിനെ പുറംലോകത്തിനുമുന്നിൽ ആമിർ ഖാൻ പരിചയപ്പെടുത്തിയത്. ഗൗരി സ്പ്രാറ്റ് എന്ന ബംഗളൂരു സ്വദേശിനിയെ തനിക്ക് 25 വർഷമായി അറിയാമെന്നും അന്ന് ആമിർ പറഞ്ഞിരുന്നു. മുൻഭാര്യമാരുമായി തനിക്ക് ബഹുമാനം കലർന്ന സൗഹൃദം ഇപ്പോഴുമുണ്ടെന്നും അദ്ദേഹം അന്ന് പറഞ്ഞു. റീന ദത്ത, സംവിധായിക കിരൺ റാവു എന്നിവരാണ് ആമിറിന്റെ മുൻപങ്കാളികൾ. തന്റെ മുൻപങ്കാളികളെക്കുറിച്ച് തുറന്നുസംസാരിക്കുകയാണ് ആമിർ ഇപ്പോൾ.
''റീന ഒരു അത്ഭുതകരമായ വ്യക്തിയാണ്. ഞാൻ അവർക്കൊപ്പമാണ് വളർന്നതെന്നുതന്നെ പറയാം. വിവാഹിതരാകുമ്പോൾ ഞങ്ങൾ രണ്ടുപേരും വളരെ ചെറുപ്പമായിരുന്നു. 16 വർഷം ഞങ്ങൾ ഒരുമിച്ച് ചെലവഴിച്ചു. അഭിപ്രായവ്യത്യാസങ്ങളുണ്ടായപ്പോൾ ഭാര്യാഭർത്താക്കൻമാർ എന്ന നിലയിൽനിന്ന് ഞങ്ങൾ വേർപിരിഞ്ഞു. എന്നുവെച്ച് ഞങ്ങൾ മനുഷ്യരെന്ന നിലയിലും വേർപിരിഞ്ഞു എന്നല്ല. റീനയോട് എനിക്ക് സ്‌നേഹവും ബഹുമാനവും ഉണ്ട്. അവളോടൊപ്പം ചെലവഴിച്ച സമയത്തെ ഞാൻ ശരിക്കും വിലമതിക്കുന്നു,''അദ്ദേഹം വെളിപ്പെടുത്തി.
''കിരണിന്റെ കാര്യത്തിലും അങ്ങനെ തന്നെ. അവളും ഞാനും ഭാര്യാഭർത്താക്കന്മാരായി വേർപിരിഞ്ഞുവെങ്കിലും ഇപ്പോഴും ഞങ്ങളൊരു കുടുംബം തന്നെയാണ്. സത്യമാണത്. കിരൺ, അവളുടെ മാതാപിതാക്കൾ, എന്റെ കുടുംബം, റീന, അവളുടെ മാതാപിതാക്കൾ... ഞങ്ങളെല്ലാവരും യഥാർത്ഥത്തിൽ ഒരു കുടുംബമാണ്''.
60-ാം വയസ്സിൽ വീണ്ടും പ്രണയം കണ്ടെത്തുമെന്ന് താൻ കരുതിയിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. ''സത്യം പറഞ്ഞാൽ, എന്റെ പങ്കാളിയാകാൻ കഴിയുന്നൊരാളെ ഈ പ്രായത്തിൽ എനിക്ക് കണ്ടെത്താൻ കഴിയുമെന്ന് ഞാൻ കരുതിയിരുന്നതേയില്ല. എന്റെ ജീവിതത്തിൽ ഒരുപാട് ശാന്തതയും സ്ഥിരതയും കൊണ്ടുവന്ന ഗൗരി. ഞാൻ ശരിക്കും ഭാഗ്യവാനാണ്. അവളെ കണ്ടുമുട്ടിയത് വലിയൊരു ഭാഗ്യമായി കരുതുന്നു. ഞങ്ങളുടെ വിവാഹം വിജയിച്ചിട്ടുണ്ടാകില്ല. പക്ഷേ, റീനയെയും കിരണിനെയും ഇപ്പോൾ ഗൗരിയെയും കണ്ടുമുട്ടിയതിൽ ഞാൻ വളരെ സന്തുഷ്ടനാണ്. ഒരു വ്യക്തിയെന്ന നിലയിൽ എനിക്ക് വലിയ സംഭാവന നൽകിയ മൂന്നുപേരാണത്. ഞാനവരെ ബഹുമാനിക്കുന്നു'', താരം വെളിപ്പെടുത്തുന്നു.
1986-ലായിരുന്നു റീന ദത്തയുമായുള്ള ആദ്യവിവാഹം. അന്ന് ആമിറിന് 21 വയസ്സ്, റീനയ്ക്ക് 19-ഉം. 16 വർഷത്തിനുശേഷമാണ് അവർ വിവാഹമോചിതരായത്. ജുനൈദ്, ഇറ എന്നീ രണ്ടുമക്കളാണ് ഈ ബന്ധത്തിലുള്ളത്. സംവിധായികയും നിർമാതാവുമായ കിരൺ റാവുവുമായുള്ള വിവാഹം നടക്കുന്നത് 2005-ലാണ്. 16 വർഷങ്ങൾക്കുശേഷം ഇരുവരും പിരിഞ്ഞു. ഇരുവർക്കും ഒരുമകനുണ്ട്, അബുൾ കലാം ആസാദ്.
ബംഗളൂരു സ്വദേശിയായ ഗൗരിക്ക് ഒരു കുഞ്ഞുണ്ട്. നിലവിൽ ആമിർ ഖാൻ പ്രൊഡക്ഷൻസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണവർ. ''25 വർഷങ്ങൾക്കുമുമ്പാണ് ഗൗരിയുമായി പരിചയപ്പെടുന്നത്. എന്നാൽ, അതിനുശേഷം രണ്ടുപേരും തിരക്കുകളിലേക്ക് പോയി, ആ സൗഹൃദം മുറിയുകയും ചെയ്തു. രണ്ടുവർഷം മുമ്പാണ് വീണ്ടും കാണുന്നത്'', എന്നാണ് ഗൗരിയുമായുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Aamir Khan opens up about his relationships with ex-wives Reena Dutta & Kiran Rao, and his new love at 60 years
Published: 08 Dec 2025, 11:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented