
വ്യക്തിസ്വാതന്ത്ര്യത്തിന്റെ പടവുകളിലൊന്നാണ് വസ്ത്രധാരണം. എന്തു ധരിക്കണം, എങ്ങനെ ധരിക്കണം എന്നൊക്കെയുള്ള സമസ്യകളില്‍ സ്ത്രീയെ തളച്ചിടാനുള്ള അവകാശം സമൂഹത്തിനില്ല എന്ന ഓര്‍മപ്പെടുത്തലോടെ ഈ വനിതാ ദിനത്തില്‍ ഗൃഹലക്ഷ്മി ഫാഷന്‍ പേജില്‍ മലയാളത്തിന്റെ പ്രിയ എഴുത്തുകാരികള്‍ ആര്‍.രാജശ്രീ, സോണിയ ചെറിയാന്‍, സിതാര എസ്.
''നല്ല അല്ലെങ്കില്‍ മാന്യമായ വസ്ത്രധാരണം എന്നത് തികച്ചും ആപേക്ഷികവും നിര്‍വചനങ്ങള്‍ക്കതീതമായതുമാണെന്ന് ഇന്നത്തെ സ്ത്രീ പറഞ്ഞു തുടങ്ങിയിരിക്കുന്നു'', സിതാര. എസ് അഭിപ്രായപ്പെടുന്നു.
ആത്മാവിന്റെ സുന്ദരിയുടപ്പിറന്നോളാണ് വസ്ത്രമെന്ന് സോണിയ ചെറിയാന്‍ പറയുന്നു. ''അവസാനശ്വാസം വരെ കൂടെയുണ്ടാവുമെന്നുറപ്പുള്ള ഒരേയൊരാള്‍. ഏറ്റവും പ്രിയപ്പെട്ടത് അണിയാന്‍ നീ നിന്റെ ഉടലിനെ അനുവദിക്കൂ''.
കാണാനുള്ള അഴകിനൊപ്പം ആത്മവിശ്വാസവും സ്വാതന്ത്ര്യവും കൂടി നല്‍കുന്നതാവണം വസ്ത്രമെന്നാണ് ആര്‍.രാജശ്രീയുടെ അഭിപ്രായം. ''സ്ത്രീജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ശരീരത്തിലും മനസ്സിലുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് പരുവപ്പെടുന്ന ഒരു വസ്ത്രം അവളുടെ സ്വപ്‌നമായിരിക്കും''.
Content Highlights: beloved writers are sharing their thoughts on fashion and dressing
Published: 08 Mar 2025, 02:03 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented