ചര്‍മസംരക്ഷണ, സൗന്ദര്യവര്‍ധക ഉത്പന്നങ്ങളുടെ വിപണി പരിശോധിച്ചാല്‍ ആധിപത്യം എന്നും റോസാപ്പൂക്കള്‍ക്കുതന്നെയാണ്. റോസാദളങ്ങള്‍ ചര്‍മ്മത്തിന് നല്‍കുന്ന ഗുണങ്ങളെപ്പറ്റി ആളുകള്‍ക്ക് വലിയ അവബോധവുമുണ്ട്. 2022-ല്‍ 12.1 ബില്യണ്‍ ഡോളര്‍ ആയിരുന്ന റോസ് ഓയില്‍ വിപണി 2030 ആകുമ്പോഴേക്കും 24.3 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് കണക്കുകൂട്ടല്‍. റോസാപ്പൂക്കളോട് വിപണിയില്‍ മത്സരിക്കാന്‍ ടുലിപ് പുഷ്പങ്ങളെത്തുമോ എന്നതാണ് ഇനിയുള്ള ചോദ്യം. സൗന്ദര്യസംരക്ഷണത്തില്‍ ടുലിപ് പൂക്കള്‍ക്ക് റോസാപ്പൂക്കളെക്കാള്‍ സംഭാവന നല്‍കാനാവുമെന്ന പുതിയ പഠനങ്ങളാണ് വിപണിയില്‍ ചര്‍ച്ച സജീവമാക്കിയിരിക്കുന്നത്.
സൗന്ദര്യം തുളുമ്പുന്ന ടുലിപ്, ബ്യൂട്ടി ഇന്‍ഡസ്ട്രിയിലെത്തിയിട്ട് അധികമായിട്ടില്ല. ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്താനും പ്രായമാകുന്നത് തടയാനുമുള്ള ഘടകങ്ങള്‍ ടുലിപ് സത്തില്‍ അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയ ഫ്‌ളവനോയ്ഡുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ശരീരത്തില്‍ കൊളാജന്‍ ഉത്പാദിപ്പിക്കാനും ഈര്‍പ്പം നിലനിര്‍ത്താനും ചര്‍മ്മത്തിന് പരിക്കുകള്‍ വരുന്നത് തടയാനും സഹായിക്കുന്നു.
ടുലിപ് പെര്‍ഫ്യൂമുകളും സണ്‍സ്‌ക്രീനുകളുമടക്കം വിപണിയിൽ ഒട്ടേറെ ഉത്പന്നങ്ങള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ അതിനെല്ലാം വലിയ വിലകൊടുക്കണം, ആഡംബര ഉത്പന്നങ്ങളുടെ പട്ടികയിലാണ്. ലോകത്ത് വളരെ ചെറിയ അളവിലേ ടുലിപ് ഉത്പാദിപ്പിക്കപ്പെടുന്നുള്ളൂ എന്നതുകൊണ്ടുതന്നെ അതിന്റെ ഉത്പന്നങ്ങള്‍ക്കും വിലകൂടും. വിലയ്‌ക്കൊത്ത ഗുണവും ഇവ തരുന്നുണ്ടെന്നത് മറ്റൊരു കാര്യം. പ്രകൃതിദത്തമായ സൗന്ദര്യവസ്തുക്കളോട് ആളുകള്‍ക്കുള്ള ഭ്രമവും ഒരു കാരണമാണ്.
ലോകത്തെ ഏറ്റവും വിലകൂടിയ പൂക്കളിലൊന്നാണ് ടുലിപ്. നെതര്‍ലാന്‍ഡ്‌സ് ആണ് ഏറ്റവും വലിയ ഉത്പാദകര്‍. അമേരിക്ക, തുര്‍ക്കി, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും ഉത്പാദനമുണ്ട്. നൂറിലധികം തരം ടുലിപ്പുകളുണ്ട്. പറിച്ചെടുത്ത ഉടനെ വാടിപ്പോകുന്നതല്ല ഈ പൂക്കള്‍. അതുകൊണ്ടുതന്നെ അലങ്കാരങ്ങള്‍ക്കായി വ്യാപകമായി ഉപയോഗിച്ചുവരുന്നു. തണ്ടുകള്‍ ശരിയായി വെട്ടിയെടുത്ത് ശുദ്ധജലത്തിലിട്ടുവെച്ചാല്‍ പത്തുദിവസം വരെ ടുലിപ്പുകള്‍ ഫ്രഷായിരിക്കും. സങ്കീര്‍ണമായ കൃഷിരീതിയാണിതിന്. എല്ലാ കാലാവസ്ഥയിലും വളരില്ല.
ടുലിപ്പിന് ഇത്രകണ്ട് മെച്ചമുണ്ടായിട്ടും ഇതിനകം സൗന്ദര്യരംഗത്ത് ഇടംപിടിക്കാതിരുന്നതിന് കാരണം അതിന്റെ വിലതന്നെയാണ്. മികച്ച ടുലിപ് സത്ത് കിട്ടാന്‍ ദീര്‍ഘകാലം കാത്തിരിക്കുകയും വേണം. എങ്കിലും വൈകാതെ ഈ പൂക്കള്‍ സൗന്ദര്യരംഗത്തെ ഏറ്റവും വലിയ ചേരുവയായിമാറിയേക്കും.
ടുലിപ് കൊളാജന്റെ അളവ് വര്‍ധിപ്പിക്കുന്നു
ചര്‍മ്മത്തെ ഉറപ്പുള്ളതും മിനുസമാര്‍ന്നതും ചെറുപ്പവുമാക്കുന്ന പ്രോട്ടീനാണ് കൊളാജന്‍. കൊളാജന്‍ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുകയും ചര്‍മ്മത്തിന് യുവത്വം നല്‍കുകയും ചെയ്യുന്ന ബയോആക്ടീവ് ഘടകങ്ങള്‍ ടുലിപ് സത്തില്‍ അടങ്ങിയിട്ടുണ്ട്. സിന്തറ്റിക് കൊളാജന്‍ എന്‍ഹാന്‍സറുകളില്‍ നിന്ന് വ്യത്യസ്തമായി, ശരീരത്തിന്റെ കൊളാജന്‍ ഉത്പാദിപ്പിക്കാനുള്ള സ്വാഭാവിക കഴിവ് നിലനിര്‍ത്താന്‍ ടുലിപ് സഹായിക്കും. ഈ ഗുണംകൊണ്ടുമാത്രം ടുലിപ് സൗന്ദര്യരംഗത്ത് ഗെയിംചേയ്ഞ്ചറായി മാറുമെന്നാണ് വിലയിരുത്തല്‍.
ഈര്‍പ്പം നിലനിര്‍ത്തുന്നു
ചര്‍മ്മത്തിന്റെ ഈര്‍പ്പം തിരിച്ചുപിടിക്കാന്‍ ടുലിപ് പൂക്കള്‍ സഹായിക്കും. പ്രകൃതിദത്തമായ ആന്റി ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങളും ഇതിലടങ്ങിയിട്ടുണ്ട്. ചില തരം ടുലിപ്പുകള്‍ക്ക് ചര്‍മസംരക്ഷണത്തില്‍ റോസാപ്പൂക്കളേക്കാള്‍ നാലിരട്ടി ഗുണങ്ങളുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.
Content Highlights: tulip to beauty industry tulip beauty products tulip cosmetics
Published: 24 Mar 2025, 02:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented