രൺവീർ സിങ്ങിന്റെ ധുരന്ധർ എന്ന ചിത്രത്തെ വിമർശിച്ചതിനുപിന്നാലെ, നടിയും അദ്ദേഹത്തിന്റെ ഭാര്യയുമായ ദീപിക പദുകോണിനെ ലക്ഷ്യമിട്ട് ധ്രുവ് റാത്തി. കണ്ടൻ്റ് ക്രിയേറ്ററും രാഷ്ട്രീയ നിരീക്ഷകനുമായ ധ്രുവ് തന്റെ ഏറ്റവും പുതിയ വീഡിയോയിൽ അവകാശപ്പെട്ടത്, ദീപിക പദുകോൺ സ്കിൻ ലൈറ്റനിങ് ചികിത്സ നടത്തിയെന്നാണ്. ഇതോടെ റെഡ്ഡിറ്റിൽ ഒരുകൂട്ടം ആളുകൾ ദീപികയെ പ്രതിരോധിച്ച് രംഗത്തെത്തി.
ബോളിവുഡ് സെലിബ്രിറ്റികളുടെ വ്യാജ സൗന്ദര്യം എന്ന തലക്കെട്ടിലാണ് ധ്രുവ് പുതിയ വീഡിയോ ഇറക്കിയത്. ബിപാഷ ബസു, ദീപിക പദുകോൺ, ശിൽപ ഷെട്ടി, കജോൾ, പ്രിയങ്ക ചോപ്ര തുടങ്ങിയ നിരവധി നടീനടന്മാരുടെ പേരുകൾ ധ്രുവ് പരാമർശിക്കുകയും അവർക്കെല്ലാം സ്കിൻ ലൈറ്റനിങ് ചികിത്സ ലഭിച്ചതായി അവകാശപ്പെടുകയും ചെയ്തു.
“കരിയറിൻ്റെ തുടക്കത്തിൽ നിറം അല്പം കറുത്തതായിരുന്നെങ്കിലും ഇപ്പോൾ വളരെ വെളുത്തതായി കാണപ്പെടുന്ന ഒട്ടേറെ നടിമാരുടെ പട്ടിക ഇവിടെയുണ്ട്. ഇതെങ്ങനെ സംഭവിച്ചുവെന്ന് ചോദിക്കുമ്പോൾ, അവർ മുമ്പ് വെയിലിൽ കൂടുതൽ സമയം ചെലവഴിച്ചിരുന്നു, ഇപ്പോൾ അങ്ങനെയല്ല, അതിനാൽ അവരുടെ നിറം ക്രമേണ തെളിഞ്ഞു എന്ന് പറയുന്നു. ഈ നടികളിൽ ചിലർ സ്കിൻ വൈറ്റനിങ് ക്രീമുകളുടെ പരസ്യം ചെയ്യുന്നു. വെളുത്ത നിറത്തിൻ്റെ രഹസ്യം ഒരു ക്രീമോ സൂര്യനിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്നതോ അല്ല, ഗ്ലൂട്ടാത്തിയോൺ ഇൻജക്ഷനുകളാണ്, ഇത് സ്കിൻ ലൈറ്റനിങ്ങിന് പ്രചാരത്തിലുള്ള മാർഗ്ഗമാണ്”- വീഡിയോയിൽ ധ്രുവ് പറയുന്നു.
വീഡിയോക്കു താഴെ ദീപിക അത്തരം ചികിത്സകൾ ചെയ്തിട്ടില്ലെന്നും ലൈറ്റിങ്ങും മെച്ചപ്പെട്ട ക്യാമറയും ചർമസംരക്ഷണ മാർഗങ്ങളുമാണ് നിറം മെച്ചപ്പെടാൻ കാരണമെന്നും ഒരുകൂട്ടം ആളുകൾ കമന്റു ചെയ്തു. ദീപിക സിനിമയിൽ വന്ന സമയത്ത്, ബ്രോൺസറും ടാനിങ്ങും ഉപയോഗിച്ചിരുന്നു എന്നായിരുന്നു മറ്റൊരു കമന്റ്. പഴയ ചിത്രങ്ങൾ നോക്കിയാൽ, അത്ര കറുത്തതായിരുന്നില്ലെന്ന് മനസ്സിലാവും, ഒരു ഇടത്തരം നിറം, ടാൻ ഫാഷൻ ട്രെൻഡായിരുന്നപ്പോൾ ഐശ്വര്യ റായി 'ധൂം 2'-ൽ ചെയ്തതുപോലെ ചെയ്തതായിരിക്കാം. മെലാനിൻ ഉള്ളവരുടെ ചർമത്തിൻ്റെ നിറം സൂര്യപ്രകാശത്തിനും ചർമ്മ സംരക്ഷണത്തിനും അനുസരിച്ച് അഞ്ച് ഷേഡ് വരെ മാറാറുണ്ട്. സാധാരണ ഇന്ത്യക്കാർക്ക് അത് അറിയാമെന്ന് ഞാൻ കരുതി എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
വിമാനത്താവളത്തിലെ ചിത്രങ്ങൾ പോലുള്ള കാൻഡിഡ് ചിത്രങ്ങൾ കണ്ടാൽ ദീപികയും രൺവീറും ഒരേ നിറത്തിലുള്ളവരാണെന്നു മനസ്സിലാക്കാമെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. സ്വന്തം ജീവിതത്തിൽ ഇഷ്ടമുള്ളത് സ്വീകരിക്കാനുള്ള അവകാശം ദീപികയ്ക്കുണ്ട് എന്നു പറഞ്ഞെത്തിയത് നിരവധി പേരാണ്. നിറം വെളുപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അത് ചെയ്യാനവർക്ക് പൂർണ അവകാശമുണ്ടെന്നും ചിലർ പറഞ്ഞു.
മുമ്പത്തെ വീഡിയോയിൽ, ധുരന്ധർ സിനിമ വ്യാജ പ്രചാരണം നടത്തുകയാണെന്നും നുണയാണ് പ്രചരിപ്പിക്കുന്നതെന്നും ധ്രുവ് റാത്തി ആരോപിച്ചിരുന്നു. 'ധുരന്ധറിൻ്റെ യാഥാർഥ്യം' എന്ന തലക്കെട്ടിൽ ഇറങ്ങിയ വീഡിയോയിൽ "നന്നായി നിർമ്മിച്ച വ്യാജ പ്രചാരണം കൂടുതൽ അപകടകരമാണ്"-എന്നും ധ്രുവ് പറഞ്ഞിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Reddit users defend Deepika Padukone against Dhruv Rathee`s claims of skin lightening treatments. Discover the reactions and discussions.
Published: 26 Dec 2025, 03:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented