മറ്റു സെലിബ്രിറ്റി വിവാഹങ്ങളിൽനിന്ന് വ്യത്യസ്തമായി വിജയ് ദേവരകൊണ്ട-രശ്മിക മന്ദാന വിവാഹത്തിൽ (virosh wedding) എല്ലാവരെയും ആകർഷിച്ചൊരു ഘടകം വിജയുടെ ആഭരണങ്ങളും വസ്ത്രങ്ങളുമാണ്. എല്ലാ സ്റ്റീരിയോടൈപ്പുകളെയും (groom stereotype) വിജയ് ഒരൊറ്റ ലുക്കിൽ തകർത്തുകളഞ്ഞുവെന്നാണ് ആരാധകർ പറയുന്നത്.
ഐവറി നിറത്തിലുള്ള ട്രഡീഷണൽ ധോത്തിയും അംഗവസ്ത്രവുമാണ് വിജയ് ധരിച്ചത്. കുങ്കുമനിറത്തിലുള്ള ഹെവി ബോർഡറുള്ള അംഗവസ്ത്രം. അതിന്റെ ബോർഡറിൽ ടെമ്പിൾ മോട്ടിഫുകളാണ് ഉണ്ടായിരുന്നത്. ഈ വസ്ത്രത്തിനൊപ്പം ധരിച്ച ഹെവി ടെമ്പിൾ ജ്വല്ലറി അദ്ദേഹത്തിന്റെ ലുക്ക് പൂർണമാക്കി.
നെറ്റിയിലും തലയിലുമായുള്ള സ്വർണനിറത്തിലുള്ള നേർത്ത ബാൻഡ്, ഒരു റോയൽ ലുക്കാണ് വിജയ്ക്ക് നൽകിയത്. ചെവിയിൽ വട്ടത്തിലുള്ള വലിയ സ്റ്റഡുകൾ ധരിച്ചു. കഴുത്തിൽ ഒന്നല്ല, ഹെവിയായിട്ടുള്ള രണ്ടുമാലകളാണ് അണിഞ്ഞത്. ടെമ്പിൾ ഹാരവും ടെമ്പിൾ നെക്ലേസുമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ദേവതാരൂപങ്ങളാണ് ഒരു മാലയിലുണ്ടായിരുന്നത്.
കൈകളിലും ഹെവി ആഭരണങ്ങൾ തന്നെയാണ് വിജയ് ധരിച്ചത്. പൂക്കളുടെ കൊത്തുപണികളുള്ള സ്വർണ ഖടകളാണ് കൈകളിലുണ്ടായിരുന്നത്. അതിനൊപ്പം സങ്കീർണമായ കൊത്തുപണികളുള്ള (intricate carvings) ഗോൾഡൻ വെയ്‌സ്റ്റ് ബെൽറ്റും ദേവരകൊണ്ട അണിഞ്ഞിരുന്നു. ഏറ്റവും അവസാനമായി കാലുകളിൽ സ്വർണ്ണത്തളയും അദ്ദേഹം തിരഞ്ഞെടുത്തു. അതിനൊപ്പം കൈകളിലും കാലുകളിലും അൾത്തയും (കാലുകളിലും കൈകളിലുമിടുന്ന കടുംചുവപ്പുനിറം). ശരിക്കുമൊരു രാജകുമാരനെ പോലെയുണ്ട് തങ്ങളുടെ താരത്തെ കാണാൻ എന്നാണ് ആരാധകർ പറയുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Analysis of Vijay Deverakonda's unique and stereotype-breaking wedding attire., Detailed breakdown of his heavy temple jewelry, including gold necklaces and a waist belt.
Published: 27 Feb 2026, 02:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented