നടി രേഖ നായികയായെത്തിയ സിനിമയാണ് 'ഉമ്രാവു ജാൻ'. മിസാഫർ അലി എഴുതി സംവിധാനം ചെയ്ത സിനിമ അക്കാലത്ത് സൂപ്പർഹിറ്റാവുകയും ചെയ്തു. സിനിമയിലെ അഭിനയത്തിന് രേഖയ്ക്ക് മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം ലഭിച്ചു. 44 വർഷങ്ങൾക്കുശേഷം സിനിമ ഇക്കഴിഞ്ഞ ദിവസം റി-റിലീസ് ചെയ്തു. ബോളിവുഡ് ഒന്നടങ്കം റി-റിലീസിങ് ചടങ്ങിലേക്ക് എത്തിയിരുന്നു. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് ആലിയ ഭട്ടാണ്.
44 വർഷം മുമ്പ് പുറത്തിറങ്ങിയ 'സിൽസില'യിലെ രേഖയുടെ കഥാപാത്രത്തിന്റെ ലുക്കിലാണ് ആലിയ പ്രീമിയറിനെത്തിയത്. ബേബി പിങ്ക് നിറത്തിലുള്ള ഷിഫോൺ സാരിയാണ് ആലിയ ധരിച്ചത്. 'സിൽസില'യിൽ രേഖ ധരിച്ച സാരിയോട് സാമ്യമുള്ള ലുക്ക് തന്നെയായിരുന്നു ആലിയയുടേതും. ഫ്രീ ഹെയറും ലൈറ്റ് മേക്കപ്പുമാണ് സാരിക്കൊപ്പം ആലിയ തിരഞ്ഞെടുത്തത്. ആലിയയ്ക്കായി സ്റ്റൈലിങ് ചെയ്തത് റിയാ കപൂറാണ്. ആലിയയുടെ ലുക്ക് കണ്ടതോടെ, രേഖയ്ക്കുള്ള ആദരവാണിതെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുകയാണ്.
രേഖയുടെ കരിയറിലെ വളരെ പ്രധാനപ്പെട്ട സിനിമയാണ് 'സിൽസില'. ഒട്ടേറെ വിവാദങ്ങളിലൂടെയാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയതും. സിനിമയുടെ ചിത്രീകരണം മുതലേ മാധ്യമശ്രദ്ധ നേടിയിരുന്നു.
രേഖയ്‌ക്കൊപ്പം അമിതാഭ് ബച്ചനും ജയാ ബച്ചനുമാണ് സിനിമയിൽ പ്രധാനതാരങ്ങളായത്. ബച്ചനും ജയയും അപ്പോഴേക്കും വിവാഹിതരായിരുന്നു. അതിനുശേഷം ബച്ചനും രേഖയും പ്രണയത്തിലാണെന്നും പിരിഞ്ഞെന്നുമുള്ള വാർത്തകൾ പരന്നു. അപ്പോഴാണ് 'സിൽസില'യുടെ കഥയുമായി യാഷ് ചോപ്ര എത്തുന്നത്. ആദ്യം പർവീൺ ബാബി, സ്മിത പാട്ടീൽ എന്നിവരെ പ്രധാനതാരങ്ങളാക്കാനാണത്രെ ചോപ്ര തീരുമാനിച്ചത്. എന്നാൽ, അമിതാഭ് ഇതിനെ എതിർത്തു. അങ്ങനെയാണ് രേഖയും ജയയും എത്തുന്നത്.
സിനിമയിലെ കാസ്റ്റിങ്ങിനെക്കുറിച്ച് പിന്നീട് പലപ്പോഴും യാഷ് ചോപ്ര സംസാരിച്ചിട്ടുണ്ട്. ''തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം'' എന്നാണ് അതിനെക്കുറിച്ച് അദ്ദേഹം പറയാറുള്ളത്. എന്നാൽ, സിനിമ പ്രതീക്ഷിച്ചത്ര വിജയിച്ചില്ല. ബച്ചൻ-രേഖ വിവാദങ്ങളാണ് അതിനു കാരണമായതെന്ന് യാഷ് ചോപ്ര തുറന്നുപറഞ്ഞു. പിന്നീടൊരിക്കലും രേഖയും ബച്ചനും ഒരുമിച്ച് അഭിനയിച്ചിട്ടില്ല.
ഇതിലെ രേഖയുടെ 'ചാന്ദ്‌നി' എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിനൊപ്പം അവരുടെ ലുക്കും. ചാന്ദ്‌നിക്കായി വസ്ത്രങ്ങളും ആഭരണങ്ങളും ഒരുക്കിയത് രേഖ തന്നെയാണ്. ചുവപ്പ്, വെള്ള ഷിഫോൺ സാരികളിലുള്ള രേഖയുടെ ലുക്ക് ഇന്നും ഏറെ പ്രശസ്തമാണ്. അതിനൊപ്പം സ്ലീവ്ലെസ് ബ്ലൗസും ചെറിയ സ്ലീവുള്ള ബ്ലൗസും മിനിമൽ മേക്കപ്പുമിട്ടാണ് അവർ തിളങ്ങിയത്. അതേ ലുക്കിലാണ് ആലിയ സ്‌ക്രീനിങ്ങിനെത്തിയതും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: alia bhatt pays tribute to actor rekha with iconic silsila look at a premiere
Published: 27 Jun 2025, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented