ബിഹാറിൽ സര്‍ക്കാര്‍ ചടങ്ങിനിടെ മുഖ്യമന്ത്രി നിതിഷ് കുമാർ യുവതിയുടെ മുഖത്തുനിന്നും നിഖാബ് മാറ്റാന്‍ ശ്രമിച്ച സംഭവം വലിയ വിവാദമായിരിക്കുകയാണ്. വനിതാ ഡോക്ടർക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി അവരുടെ ഹിജാബ് വലിച്ചുതാഴ്ത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ വിമർശനമാണ് നിതിഷ് കുമാറിനെതിരേ ഉയരുന്നത്. ഇതിനിടെ, മുഖ്യമന്ത്രി യുവതിയോട് നിരുപാധികം മാപ്പുപറയണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ബോളിവുഡ് നടി സൈറ വസീം.
"ഒരു സ്ത്രീയുടെ അന്തസ്സും സദാചാരവും കളിക്കാനുള്ള ഉപകരണമല്ല, പൊതുവേദിയിൽ അങ്ങനെയാവുന്നത് തീർത്തും തെറ്റാണ്"- ദംഗൽ നടി സൈറ എക്സ് പോസ്റ്റിൽ കുറിച്ചു. അഭിനയം തന്റെ വിശ്വാസത്തിനും മതത്തിനും തടസ്സമുണ്ടാക്കിയെന്നു കാട്ടി 25-കാരിയായ സൈറ 2019-ൽ ബോളിവുഡ് വിട്ടിരുന്നു.
"ഒരു മുസ്ലീം സ്ത്രീ എന്ന നിലയിൽ, മറ്റൊരു സ്ത്രീയുടെ നിഖാബ് നിസ്സാരമായി, പുഞ്ചിരിച്ച് ഇത്ര ലാഘവത്തോടെ വലിച്ചുതാഴ്ത്തുന്നത് കണ്ടപ്പോൾ അതിയായ കോപം തോന്നി. അധികാരം അതിരുകൾ ലംഘിക്കാൻ അനുവാദം നൽകുന്നില്ല. നിതിഷ് കുമാർ ആ സ്ത്രീയോട് നിരുപാധികം മാപ്പുപറയണം" സൈറ വസീം തിങ്കളാഴ്ച ഒരു എക്സ് പോസ്റ്റിൽ എഴുതി.
പട്നയിൽ നടന്ന പരിപാടിക്കിടെ ഒരു ആയുഷ് (ആയുർവേദം, യോഗ, പ്രകൃതി ചികിത്സ, ഉനാനി, സിദ്ധ, ഹോമിയോപ്പതി) ഡോക്ടറോടാണ് 74-കാരനായ ജെഡിയു (JDU) നേതാവ് മോശമായി പെരുമാറിയത്. സ്ത്രീ പ്രതികരിക്കുന്നതിന് മുമ്പേ തന്നെ, മുഖ്യമന്ത്രി നിഖാബ് വലിച്ചു താഴ്ത്തിയിരുന്നു. അവരുടെ മുഖം വെളിവാകുകയും ചെയ്തു. നടപടി ലജ്ജാകരമാണെന്ന് കോൺഗ്രസ് ആരോപിച്ചു. അദ്ദേഹത്തിന് കാര്യമായ മാനസിക കുഴപ്പങ്ങളുണ്ടെന്നാണ് ആർജെഡി പ്രതികരിച്ചത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Dangal star Zaira Wasim reacts to viral video of Bihar CM Nitish Kumar pulling a doctor`s hijab. Demands apology. Learn more.
Published: 16 Dec 2025, 12:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented