‘ടോയ്‌ലറ്റ്: ഏക് പ്രേം കഥ’, ഹിന്ദി ബിഗ് ബോസ്- 6 എന്നിവയിലൂടെ പ്രശസ്തയായ നടിയാണ് സനാ ഖാൻ. താൻ സിനിമലോകം വിട്ടുപോകുന്നുവെന്ന 2020-ലെ സനയുടെ പ്രഖ്യാപനം പലരെയും അതിശയിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ, മുസ്ലിം പണ്ഡിതനും വ്യവസായിയുമായ മുഫ്തി അനസ് സയ്യാദിനെ വിവാഹവും കഴിച്ചു. ബോളിവുഡ് വിട്ട് പോകാൻ ഭർത്താവ് ബ്രെയിൻവാഷ് ചെയ്തുവെന്ന ആരോപണത്തോട് പ്രതികരിക്കുകയാണ് സനയിപ്പോൾ. രഷ്മി ദേശായിയുടെ യൂട്യൂബ് ചാനലിലെ ഒരു വീഡിയോയിലാണ് ഇതിനെപ്പറ്റി സന വിശദീകരിക്കുന്നത്.
അനസുമായുള്ള വിവാഹസമയത്ത് ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചെന്നും അദ്ദേഹം എല്ലാ പിന്തുണയും നൽകിയെന്നും സന പറയുന്നു. "ഞങ്ങളുടെ വിവാഹം നിശ്ചയിച്ചപ്പോൾ അതൊരു വലിയ രഹസ്യമായിരുന്നു. എന്റെ അമ്മയ്ക്കും അച്ഛനും മാത്രമേ വരന്റെ പേര് അറിയുമായിരുന്നുള്ളൂ. മെഹന്ദി കലാകാരൻ പേര് ചോദിച്ചപ്പോൾ പോലും ഞാനത് വെളിപ്പെടുത്തിയില്ല. ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഞാനൊരു പുതിയ വ്യക്തിയായി മാറുകയായിരുന്നു. ഇതായിരുന്നു എന്റെയാഗ്രഹം, അതിലൂടെയെന്നെ നയിച്ചത് അദ്ദേഹമാണ്"- അവർ പറഞ്ഞു.
ബോളിവുഡ് വിടാനും ഹിജാബ് ധരിക്കാനുമുള്ള സനയുടെ തീരുമാനത്തിനു പിന്നിൽ ഭർത്താവാണെന്ന ആരോപണം പരക്കെയുണ്ടായിരുന്നു. "ആളുകൾ ചിന്തിക്കുന്നു, ഓഹോ, അവൾ ഹിജാബ് ഇല്ലാതെ നടക്കുകയായിരുന്നു, പെട്ടെന്ന് ഇങ്ങനെയായി. അപ്പോൾ ഒരുപക്ഷേ ഈ വ്യക്തി അവളെ ബ്രെയിൻവാഷ് ചെയ്തിരിക്കാം. ഒരിക്കലുമില്ല, നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ ആർക്കും നിങ്ങളെ ബ്രെയിൻവാഷ് ചെയ്യാൻ കഴിയില്ല. എനിക്ക് സമാധാനം വേണമായിരുന്നു. ഒരാൾക്ക് പ്രശസ്തി, പണം, പദവി എന്നിവ ലഭിച്ചേക്കാം, എന്നാൽ എല്ലാവർക്കും വേണ്ടത് ആന്തരിക സമാധാനമാണ്" -സന പറഞ്ഞു.
പ്രണയപരാജയത്തിനു പിന്നാലെ സിനിമവിട്ടു
2019 ൽ, ഡാൻസർ മെൽവിൻ ലൂയിസുമായുള്ള തന്റെ ബന്ധം സന പരസ്യമായി സ്ഥിരീകരിച്ചിരുന്നു. എന്നാൽ, വിശ്വാസപ്രശ്നങ്ങൾ കാരണം ആ ബന്ധം അവസാനിപ്പിച്ചെന്ന് 2020-തിന്റെ തുടക്കത്തിൽ അവർ വെളിപ്പെടുത്തി. ആ വ്യക്തി തന്നെ ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്നു പിന്നീടവർ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നത്. തന്നെ മെൽവിൻ പീഡിപ്പിച്ചിരുന്നെന്നും മർദിക്കാറുണ്ടായിരുന്നെന്നും ആരോപിച്ചു. ശരീരത്തിൽ മുറിവുകളുണ്ട്, അവൻ ക്ഷമ ചോദിക്കുന്ന സംഭാഷണങ്ങൾ കൈവശമുണ്ട്, മെൽവിൻ മറ്റ് സ്ത്രീകളെയും ഉപദ്രവിച്ചിട്ടുണ്ടെന്നും അവർ ആരോപിച്ചു.
2020 ഒക്ടോബറിൽ, താൻ ബോളിവുഡ് വിടുന്നതായി അവർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. "ഇന്ന് മുതൽ, വിനോദരംഗത്തെ ജീവിതം എന്നന്നേക്കുമായി ഉപേക്ഷിച്ച് മനുഷ്യരാശിയെ സേവിക്കാനും എന്റെ സ്രഷ്ടാവിന്റെ കല്പനകൾ പാലിക്കാനും ഞാൻ തീരുമാനിച്ചിരിക്കുന്നു"-എന്നായിരുന്നു കുറിപ്പ്. 2020 നവംബറിൽ, സൂററ്റിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ അനസിനെ വിവാഹം ചെയ്തു. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Sana Khan addresses rumors of being `brainwashed` by her husband into quitting showbiz. She shares details about her `top secret` wedding and her personal transformation.
Published: 17 Jan 2026, 11:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented