'ദംഗൽ' ചിത്രത്തിലൂടെ ചരിത്രം കുറിച്ച നടി സൈറ വസീം വിവാഹിതയായി. നിക്കാഹ് ചടങ്ങിന്റെ ചിത്രങ്ങൾ സൈറ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. വിവാഹ ഉടമ്പടിയിൽ ഒപ്പ് വെക്കുന്ന ചിത്രവും വരനൊപ്പമുള്ള പിൻതിരിഞ്ഞ് നിൽക്കുന്ന ചിത്രവുമാണ് സൈറ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
വെറും മൂന്നു ബോളിവുഡ് സിനിമകളിൽ അഭിനയിച്ച് സിനിമാരംഗത്തോട് വിടപറഞ്ഞയാളാണ് സൈറ. പതിനാറാം വയസ്സിലാണ് ആമിർ ഖാന്റെ 'ദംഗലി'ൽ അഭിനയിക്കുന്നത്. പിന്നീട് 'സീക്രട്ട് സൂപ്പർസ്റ്റാറി'ലും, 'സ്‌കൈ ഈസ് പിങ്കി'ലും അഭിനയിച്ചു.
ഒരു സ്ത്രീ പ്രധാനകഥാപാത്രമായെത്തി ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി മാറി 'സീക്രട്ട് സൂപ്പർസ്റ്റാർ'. 15 കോടിക്ക് നിർമിച്ച സിനിമ, 912 കോടി രൂപയാണ് ബോക്‌സോഫീസിൽനിന്ന് നേടിയത്. ചൈനയിലാണ് ആദ്യം സിനിമ വിജയിക്കുന്നത്. ചൈനയിൽ മാത്രം 11,000 സ്‌ക്രീനുകളിൽ റിലീസ് ചെയ്തു.
2017-ലെ ഏറ്റവും ലാഭംനേടിയ സിനിമ, എക്കാലത്തെയും പണം വാരിക്കൂട്ടിയ ഹിന്ദിസിനിമകളിൽ ആറാം സ്ഥാനം, വിദേശത്ത് ഏറ്റവും കൂടുതൽ കളക്ട് ചെയ്ത ഇന്ത്യൻസിനിമകളിൽ രണ്ടാം സ്ഥാനം, ചൈനയിൽ ഏറ്റവും കൂടുതൽ പണം വാരിക്കൂട്ടിയ നോൺ ഇംഗ്ലീഷ് സിനിമകളിൽ രണ്ടാം സ്ഥാനം...സകല റെക്കോഡുകളും തകർത്തുകൊണ്ടാണ് സിനിമ മുന്നേറിയത്.
മൂന്നുസിനിമകൾ, മൂന്നിലും മികച്ച പ്രകടനം. 'ദംഗലി'ലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടിയ സൈറ, 'സീക്രട്ട് സൂപ്പർസ്റ്റാറി'ലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയപുരസ്‌കാരവും കരസ്ഥമാക്കി. സൈറയുടെ കാലമാണ് വരുന്നതെന്ന് പ്രേക്ഷകരും ബോളിവുഡും വിധിയെഴുതി.
അതേ സമയത്ത് സൈറ മറ്റൊരു തീരുമാനമെടുത്തു, 'ഇനി സിനിമയിൽ അഭിനയിക്കുന്നില്ല'. കരിയർ തന്റെ മതവിശ്വാസങ്ങളുമായി ചേർന്നുപോകില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആ പെൺകുട്ടി സിനിമയിൽനിന്ന് അകന്നത്. ആ പോസ്റ്റ് പിന്നീട് അവർ ഡിലീറ്റ് ചെയ്തു. ജീവിതത്തിൽ ഒരു പുതിയ തുടക്കത്തിലേക്ക് പോവുന്നതുകൊണ്ട്, സോഷ്യൽമീഡിയയിലെ തന്റെ ചിത്രങ്ങളെല്ലാം ഡിലീറ്റ് ചെയ്യാനും അവർ ആരാധകരോട് ആവശ്യപ്പെട്ടു.
സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ ഒരു വിഭാഗം ആളുകളിൽനിന്ന് നിരന്തരം ട്രോളുകളും വിമർശനങ്ങളും നേരിടേണ്ടിവന്നിരുന്നു സൈറയ്ക്ക്. അതാണ് അവരെ ആ കടുത്ത തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്നും പറയപ്പെടുന്നു. അതിനുശേഷം സോഷ്യൽമീഡിയയിൽനിന്നും സൈറ അകന്നു. അവരുടെ ചിത്രങ്ങളൊന്നും പോസ്റ്റ് ചെയ്യാതായി. ഇപ്പോഴിതാ വിവാഹചിത്രവുമായി സൈറ മടങ്ങിയെത്തിയിരിക്കുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Former Bollywood actress Zaira Wasim, known for `Dangal` and `Secret Superstar`, has tied the knot. She previously quit acting, citing religious beliefs
Published: 18 Oct 2025, 01:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented