നടനും രാഷ്ട്രീയക്കാരനുമായ വിജയ്, നടി തൃഷ കൃഷ്ണനുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്കിടെ, ഒരു വിവാഹച്ചടങ്ങിന് ഇരുവരും ഒന്നിച്ചെത്തിയത് വലിയ വാർത്തയായിരുന്നു. ചെന്നൈയിൽ വ്യാഴാഴ്ച നടന്ന എജിഎസ് നിർമ്മാതാവ് കാൽപ്പാത്തി സുരേഷിന്റെ മകന്റെ വിവാഹ വിരുന്നിലാണ് വിജയ്‌യും തൃഷയും ഒന്നിച്ച് പങ്കെടുത്തത്. കാറിൽ ഒന്നിച്ചു വന്നിറങ്ങിയ ഇരുവരും തങ്ങളിരുവരും പ്രണയത്തിലാണെന്ന അഭ്യൂഹത്തിന് സ്ഥിരീകരണം നൽകുന്നതു പോലെയായിരുന്നു. ഇരുവരും ചടങ്ങിനെത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, വിജയ്‌യുടെ അംഗരക്ഷകൻ അരുൺ സുരേഷ് തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു സ്റ്റോറിയിട്ടിരുന്നു. അതാണിപ്പോൾ ചർച്ച. "എല്ലാ കിംവദന്തികൾക്കും മുകളിൽ ഉയരാനുള്ള സമയം’’ (തീയുടെ ഇമോജിയും ഒപ്പമുണ്ട്) എന്നായിരുന്നു സ്റ്റോറി.
ഇതിന്റെ സ്ക്രീൻഷോട്ടുകൾ ഇന്റർനെറ്റിൽ പരക്കെ പ്രചരിക്കാൻ തുടങ്ങിയതോടെ അദ്ദേഹം സ്റ്റോറി നീക്കം ചെയ്തു. എന്നാൽ, വിജയ് ഹൃദയ ചിഹ്നം കാണിക്കുന്ന ഒരു ചിത്രം അദ്ദേഹം പിന്നീട് പങ്കുവെച്ചു, അതിൽ അടിക്കുറിപ്പൊന്നും ഉണ്ടായിരുന്നില്ല. 2004-ലിറങ്ങിയ 'ഗില്ലി' എന്നചിത്രത്തിൽ വിജയ്‌യും തൃഷയും അഭിനയിച്ച 'കൊക്കരക്കോ' എന്ന ഗാനം ഉപയോഗിച്ചാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്. x, reddit ഉപയോക്താക്കൾ അരുൺ വിജയ്-തൃഷ ബന്ധം സ്ഥിരീകരിക്കുകയാണെന്ന് ഊഹിക്കാൻ തുടങ്ങി.
കഴിഞ്ഞയാഴ്ച വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയതോടെയാണ് വിവാദങ്ങൾ തുടങ്ങിയത്. വിജയും തൃഷയും തമ്മിലുള്ള പ്രണയമാണ് വിവാഹം തകരാൻ കാരണമെന്നാണ് പറയപ്പെടുന്നത്. 1998-ലാണ് ഇരുവരും വിവാഹിതരായത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Vijay and Trisha Krishnan intensified relationship rumours by attending a wedding together in Chennai., Vijay's bodyguard posted a cryptic message about 'rising above rumours' hours before their joint appearance., Vijay's wife, Sangeeta Sornalingam, has filed for divorce, citing an alleged extra-marital affair and mental cruelty.
Published: 06 Mar 2026, 06:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented