താരങ്ങൾക്ക് തങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്താനുള്ള അവിഭാജ്യ ഘടകമായി സോഷ്യൽ മീഡിയ മാറിയ ഈ കാലഘട്ടത്തിൽ, അത് മനുഷ്യരുടെ ചിന്താഗതികളെ ധ്രുവീകരിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് നടി വിദ്യാ ബാലൻ. യൂട്യൂബറായ സന്ദീഷ് ഭാട്ടിയയുമായി നടത്തിയ താരത്തിന്റെ അഭിമുഖത്തിലെ ഒരു ഭാഗം എക്‌സിൽ വൈറലായതോടെ വീണ്ടും ചർച്ചകൾ സജീവമായിരിക്കുകയാണ്.
സോഷ്യൽ മീഡിയയിലൂടെ ആളുകൾ തങ്ങളുടെ വ്യക്തിത്വം കണ്ടെത്താൻ കഠിനമായി ശ്രമിക്കുന്നതിനെക്കുറിച്ചാണ് വിദ്യ അഭിമുഖത്തിൽ സംസാരിച്ചത്.
രാഷ്ട്രീയം മാറ്റിവെച്ചാൽ, മതത്തിന്റെ കാര്യത്തിൽ നഗരമോ രാജ്യമോ കൂടുതൽ ധ്രുവീകരിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് വിദ്യ നൽകിയ മറുപടി ഇതായിരുന്നു: "തീർച്ചയായും നമ്മൾ കൂടുതൽ ധ്രുവീകരിക്കപ്പെട്ടിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നു. ഒരു രാജ്യമെന്ന നിലയിൽ മുമ്പ് നമുക്ക് ഇത്രത്തോളം മതപരമായ ഒരു ഐഡന്റിറ്റി ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ എന്തുകൊണ്ടോ അത് മാറിവരുന്നു. ഇതിന് പിന്നിൽ രാഷ്ട്രീയം മാത്രമല്ല, സോഷ്യൽ മീഡിയയുമുണ്ട്. നമ്മൾ ഈ ലോകത്ത് എവിടെയോ നഷ്ടപ്പെട്ടവരാണ്, അതിനാൽ നമുക്ക് സ്വാഭാവികമായി ഇല്ലാത്ത ഒരു ഐഡന്റിറ്റിക്കായി നമ്മൾ തിരയുകയാണ്. മറ്റെന്തിലെങ്കിലും ചെന്ന് പറ്റിപ്പിടിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു."
"എല്ലാം ഒന്നുകിൽ മതം അല്ലെങ്കിൽ 'വോക്ക്നസ്' (സാമൂഹിക അനീതികളെക്കുറിച്ച് ബോധവാനായിരിക്കുക) എന്നതിലേക്ക് ചുരുങ്ങുകയാണ്. നിങ്ങൾ ആരാണെന്ന് നിങ്ങൾക്ക് തന്നെ അറിയില്ല, അതുകൊണ്ടാണ് ഇത്തരം കാര്യങ്ങളിൽ നിങ്ങൾ അഭയം തേടുന്നത്" സോഷ്യൽ മീഡിയയിലെ ആസക്തിയെക്കുറിച്ച് വിദ്യ പറഞ്ഞു.
എല്ലാവർക്കും എവിടെയെങ്കിലും ഉൾപ്പെടണം എന്ന ആഗ്രഹമുണ്ടെന്നും സോഷ്യൽ മീഡിയയുടെ അതിപ്രസരം കാരണം നമ്മൾ എന്നത്തേക്കാളും ഒറ്റപ്പെട്ടവരായി മാറിക്കഴിഞ്ഞു എന്നും വിദ്യ മറുപടി നൽകി. മറ്റുള്ളവരുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് തോന്നിപ്പിക്കാൻ വേണ്ടി, യോജിക്കാൻ പറ്റാത്ത ചില ആശയങ്ങളോടും സങ്കല്പങ്ങളോടും നമ്മൾ ചേർന്നുനിൽക്കുന്നു. തങ്ങൾക്ക് കൃത്യമായി അറിയാത്ത കാര്യങ്ങളിൽ പോലും ആളുകൾ അഭിപ്രായം പറയുന്നത് ഞാൻ കാണാറുണ്ട്. അത് എങ്ങനെ സാധിക്കുന്നു എന്നുമാണ് താരം ചോദിക്കുന്നത്.
വിദ്യയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണങ്ങളാണ് ഉണ്ടാക്കിയത്. പലരും അവരുടെ ധൈര്യത്തെയും വ്യക്തമായ കാഴ്ചപ്പാടിനെയും അഭിനന്ദിച്ചു. എന്നാൽ ഒരു വിഭാഗം ആളുകൾ ഇതിനെ എതിർക്കുകയും ചെയ്തു.
ഇന്ത്യ എപ്പോഴും ഏകത്വമുള്ള രാജ്യമായിരുന്നുവെന്നും ധർമ്മത്താൽ ബന്ധിക്കപ്പെട്ടതാണെന്നും പറഞ്ഞ് വിദ്യയെ വിമർശിച്ചവരുമുണ്ട്.
'കഹാനി', 'ശകുന്തളാ ദേവി', 'ഷേർണി', 'ജൽസ' തുടങ്ങിയ ചിത്രങ്ങളിലൂടെ കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച വിദ്യയെ ഏറ്റവും ഒടുവിലായി കണ്ടത് 2024-ൽ പുറത്തിറങ്ങിയ 'ഭൂൽ ഭുലയ്യ 3' എന്ന ചിത്രത്തിലാണ്. കാർത്തിക് ആര്യൻ, മാധുരി ദീക്ഷിത് എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Vidya Balan on how social media amplifies religious identity and polarization, making us seek belonging in divisive ideologies. Read her viral interview.
Published: 21 Jan 2026, 04:40 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented