തമന്ന ഭാട്ടിയയുടെ വിവാഹത്തെക്കുറിച്ച് പല കിംവദന്തികളും ഇടയ്ക്കിടെ പ്രചരിക്കാറുണ്ട്. അടുത്തിടെ നടന്നൊരു അഭിമുഖത്തിൽ ബന്ധങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെക്കുറിച്ച് തമന്ന തുറന്നുസംസാരിക്കുകയുണ്ടായി. അഭിമുഖത്തിൽ, പങ്കാളിയിൽ നിന്ന് പ്രതീക്ഷിക്കുന്ന  ഗുണങ്ങളെക്കുറിച്ചും ബന്ധത്തിൽ തനിക്ക് തികച്ചും ഒത്തുപോകാൻ കഴിയാത്ത കാര്യങ്ങളെക്കുറിച്ചും താരം വിശദീകരിച്ചു.

To advertise here,

"എനിക്ക് നുണകൾ സഹിക്കാൻ കഴിയില്ല. എന്തെങ്കിലും തെറ്റ് സംഭവിച്ചാലോ, ഒരു പ്രശ്നമുണ്ടായാലോ അത് അറിയുന്നതിൽ എനിക്ക് കുഴപ്പമില്ല. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഞാൻ എപ്പോഴും തയ്യാറാണ്. നിങ്ങൾ ഒരു കൊലപാതകം ചെയ്താൽ പോലും, അത് മറച്ചുവെക്കാൻ ഞാൻ സഹായിക്കും. പക്ഷെ, നുണ പറയുന്ന ആളുകളുമായി ഇടപെടാൻ എനിക്ക് അത്ര കഴിവില്ല.

ആളുകൾ എൻ്റെ മുഖത്ത് നോക്കി നുണ പറയുകയും, അത് വിശ്വസിക്കാൻ മാത്രം വിഡ്ഢിയാണ് ഞാനെന്ന് കരുതുമ്പോൾ എനിക്ക് വല്ലാത്ത ദേഷ്യം വരും. നുണ പറയുന്നതിനെക്കുറിച്ചല്ല, മറിച്ച് ആ കാര്യം ഞാൻ വിശ്വസിക്കുമെന്ന് കരുതിയതിനെക്കുറിച്ചാണ്." -തമന്ന പറഞ്ഞു.

മുൻപ് എൻഡിടിവിക്ക് നൽകിയ ഒരു അഭിമുഖത്തിൽ, എങ്ങനെയുള്ള ഒരു ജീവിത പങ്കാളിയാകാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് തമന്ന വ്യക്തമാക്കിയിരുന്നു.

"ഞാനൊരു മികച്ച ജീവിത പങ്കാളിയാകാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എൻ്റെ ജീവിതത്തിലേക്ക് വന്ന ആൾക്ക്, കഴിഞ്ഞ ജന്മത്തിൽ എന്തോ നല്ല കർമ്മം ചെയ്തതുകൊണ്ടാണ് ഞാൻ അവരുടെ ജീവിതത്തിലേക്ക് വന്നതെന്ന് തോന്നണം. അങ്ങനെയൊരു ജീവിത പങ്കാളിയാകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ആ ഭാഗ്യവാൻ ആരായാലും, ഞാൻ അതിനായി പരിശ്രമിക്കുകയാണ്. ആ പാക്കേജ് ഉടൻ എത്തും," അവർ കൂട്ടിച്ചേർത്തു.

2023-ൽ ഒരു പാർട്ടിയിൽ വെച്ചാണ് തമന്ന ഭാട്ടിയയും വിജയ് വർമ്മയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. ആ വർഷം തന്നെ, അവരുടെ വെബ് സീരീസായ 'ലസ്റ്റ് സ്റ്റോറീസ് 2'-ൻ്റെ പ്രൊമോഷനുകൾക്കിടയിൽ ഇരുവരും തങ്ങളുടെ ബന്ധം പരസ്യമാക്കി. പൊതുപരിപാടികളിലും സിനിമ കാണാൻ പോകുമ്പോഴും ഇവരെ ഒരുമിച്ച് കാണാറുണ്ടായിരുന്നു. എന്നാൽ രണ്ട് വർഷം നീണ്ടുനിന്ന പ്രണയബന്ധം വേർപിരിഞ്ഞെന്ന വാർത്ത ഈ വർഷം പുറത്തുവന്നിരുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi