ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണമണ്ഡപം. ചുറ്റും കൂടി നില്‍ക്കുന്ന ആളുകളുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രേയസിനും ഭാഗ്യയ്ക്കും കല്യാണഹാരം എടുത്തുനല്‍കി. അവരത് പരസ്പരം അണിയിച്ചു. മമ്മൂട്ടി ഭാര്യ സുള്‍ഫത്ത്, മോഹന്‍ലാല്‍, ഭാര്യ സുചിത്ര, ജയറാം, പാര്‍വതി ജയറാം, ഖുശ്ബു, ബിജു മേനോന്‍, രചന നാരായണന്‍കുട്ടി, സരയു, സംവിധായകന്‍ ഹരിഹരന്‍, നിര്‍മാതാവ് സുരേഷ് കുമാര്‍ തുടങ്ങിയവരും ചടങ്ങിനെത്തി.
ബുധനാഴ്ച രാവിലെ ആറരയ്ക്ക് ഹെലികോപ്റ്ററില്‍ ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രി, ക്ഷേത്രദര്‍ശനത്തിനുശേഷമാണ് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്.
തിരുവനന്തപുരം ആസ്ഥാനമാക്കി ബിസിനസ് നടത്തുന്ന മോഹന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ്. ഭാഗ്യയുടെയും സഹോദരന്‍ ഗോകുലിന്റെയും വര്‍ഷങ്ങളായുള്ള സുഹൃത്താണിദ്ദേഹം.

ലളിതമായി ഒരുങ്ങി ഭാഗ്യ
ഓറഞ്ച് നിറത്തിലുള്ള സാരിയുടുത്താണ് ഭാഗ്യ എത്തിയത്. അതിന് ആഭരണങ്ങളായി അണിഞ്ഞത് ജിമിക്കിയും വീതിയുള്ള ചോക്കറും ചുട്ടിയും. സുരേഷ് ഗോപിയും ഭാര്യ രാധികയും ചേര്‍ന്നാണ് മകളെ മണ്ഡപത്തിലേക്ക് കൈപിടിച്ചുകയറ്റിയത്.
19-ന് സിനിമാതാരങ്ങള്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമായി കൊച്ചിയിലും 20-ന് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമായി തിരുവനന്തപുരത്തും റിസപ്ഷന്‍ നടത്തും.
അഞ്ചുമക്കളാണ് സുരേഷ് ഗോപി-രാധിക ദമ്പതിമാര്‍ക്ക്. പരേതയായ ലക്ഷ്മി, ഗോകുല്‍, ഭാഗ്യ, ഭാവ്‌നി, മാധവ് എന്നിവര്‍.
Content Highlights: suresh gopi's daughter's wedding in the presence of prime minister
Published: 17 Jan 2024, 10:24 am IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented