വർഷങ്ങളായി മുംബൈ ബാന്ദ്ര വെസ്റ്റിലുള്ള ഗാലക്സി അപ്പാർട്ട്മെന്റ്സിലാണ് നടൻ സൽമാൻ ഖാൻ താമസിക്കുന്നത്. അദ്ദേഹത്തിന്റെ മാതാപിതാക്കളും സഹോദരങ്ങളുമെല്ലാം ഇവിടെയാണുള്ളത്. 2024-ൽ ഈ വീടിനുനേരെ അർധരാത്രിയിൽ വെടിവെയ്പ്പുണ്ടായിരുന്നു. അതിനുശേഷം ഇവിടെ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.
കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഗാലക്സി അപ്പാർട്ട്മെന്റിലെ കിടപ്പുമുറിയിൽ എന്തോ ഒരു നിഗൂഢ സാന്നിധ്യം തനിക്ക് അനുഭവപ്പെട്ടതായി സൽമാൻ വെളിപ്പെടുത്തുകയാണ് ഇപ്പോൾ. കരൺ ജോഹറിന്റെ 'കോഫി വിത്ത് കരൺ' ഷോയിലെത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. 'കുച്ച് കുച്ച് ഹോത്താ ഹെ' സിനിമയുടെ ചിത്രീകരണസമയത്ത് സൽമാന്റെ വീട്ടിൽ വന്നതിനെക്കുറിച്ച് കരൺ ഓർത്തെടുത്തു. സൽമാന്റെ ഒരു അലമാരയും കിടക്കയും മാത്രമുള്ള ചെറിയ കിടപ്പുമുറി കണ്ടപ്പോൾ തനിക്ക് അദ്ഭുതം തോന്നിയെന്നും അദ്ദേഹം പറയുന്നു.
അപ്പോഴാണ് തനിക്കുണ്ടായ അസാധാരണ അനുഭവങ്ങൾ സൽമാനും ഓർത്തെടുത്തത്. ''ഞാൻ ഒരിക്കലും ആ മുറിയിൽ ഒറ്റയ്ക്കായിരുന്നില്ല. കണ്ടിട്ടില്ലാത്ത, എന്നാൽ ശബ്ദം കേൾക്കാനും സാന്നിധ്യം അനുഭവിക്കാനും കഴിയുന്ന ഒരാൾ എപ്പോഴും എന്റെ പിന്നിലുണ്ടായിരുന്നു. ആ മുറിയിൽ നിന്ന് പുറത്തിറങ്ങുമ്പോഴെല്ലാം ലൈറ്റുകൾ മിന്നിത്തെളിയുമായിരുന്നു. അലമാരകൾ തനിയെ തുറക്കും, മ്യൂസിക് സിസ്റ്റം തനിയെ പ്രവർത്തിക്കാൻ തുടങ്ങും. ബാത്ത്റൂമിൽ ആയിരിക്കുമ്പോൾ, പുറത്ത് ആരോ അലമാരകളിലടിച്ച് ശബ്ദമുണ്ടാക്കുന്നതായി എനിക്ക് അനുഭവപ്പെടാറുണ്ടായിരുന്നു''.
ആ മുറിയിൽ പ്രേതബാധയുള്ളതായിട്ടാണോ തോന്നിയതെന്ന് കരൺ ചോദിച്ചപ്പോൾ, സൽമാൻ ഇങ്ങനെ പറഞ്ഞു, ''പ്രേതബാധയെന്നല്ല, എന്തോ ഒന്നിന്റെ സാന്നിധ്യം എനിക്ക് അനുഭവപ്പെട്ടിരുന്നു. ഞാൻ പാട്ടുവെക്കുമ്പോഴെല്ലാം, എന്റെ പിന്നിൽ ആ സാന്നിധ്യം ഉള്ളതായി എനിക്ക് തോന്നും. അതുകൊണ്ട്, ഞാൻ അതിനായി പാട്ടുവെച്ചുകൊടുത്ത് മുറിയിൽ നിന്ന് പുറത്തേക്ക് പോകും. മുറിക്ക് പുറത്ത് ഒരു ബില്യാർഡ്സ് ടേബിൾ ഉണ്ടായിരുന്നു. ഞങ്ങൾ അവിടെ കളിക്കുമ്പോഴെല്ലാം, മുറിക്കുള്ളിൽ ആരോ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന ശബ്ദങ്ങൾ കേൾക്കാമായിരുന്നു''.
എന്നാൽ തനിക്ക് ഭയം തോന്നിയില്ലെന്നും സൽമാൻ പറയുന്നു, ''അതെന്നെ ഒരിക്കലും ഭയപ്പെടുത്തിയില്ല, അത് മോശമായി ഒന്നും ചെയ്തിട്ടുമില്ല. 'നീ ശരിക്കും ഒരു സുന്ദരിയായ സ്ത്രീയാണെങ്കിൽ, എന്റെ മുന്നിൽ ഒന്ന് പ്രത്യക്ഷപ്പെടൂ' എന്ന് മാത്രമാണ് ഞാൻ അതിനോട് ആവശ്യപ്പെട്ടിരുന്നത്'', താരം കൂട്ടിച്ചേർത്തു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Salman Khan shared supernatural experiences from his Galaxy Apartment bedroom., He noticed flickering lights, self-operating music systems, and mysterious sounds., Salman stated that the presence never frightened him or caused any harm., He revealed these incidents during an appearance on Koffee with Karan.
Published: 16 Oct 2026, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented