താരങ്ങളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരാകുന്നുവെന്ന വാർത്തകൾ കുറച്ചുനാളായി സജീവമാണ്. ഈ വാർത്ത സത്യമാണെന്നും 2026 ഫെബ്രുവരിയിൽ ഉദയ്പൂരിൽ വെച്ചായിരിക്കും വിവാഹമെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഏറ്റവും അടുപ്പമുള്ളവർ മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുക. സിനിമയിലെ സുഹൃത്തുക്കൾക്കായി റിസപ്ഷനുണ്ടാവുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.

To advertise here,

അതിനിടെ പുതുവർഷം ആഘോഷിക്കുന്നതിനായി റോമിലാണ് താരങ്ങൾ. അവധിയാഘോഷിക്കുന്ന ചിത്രങ്ങൾ രശ്മിക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുമുണ്ട്. ചിത്രങ്ങളിലൊന്നും വിജയ് ഇല്ല. രശ്മികയുടെ സുഹൃത്തുക്കളും വിജയ്‌യുടെ സഹോദരൻ ആനന്ദുമാണ് ചിത്രങ്ങളിലുള്ളത്. എന്നാൽ, ഫാൻ പേജുകൾ പോസ്റ്റ് ചെയ്ത ചില വീഡിയോകളിലുള്ളത് വിജയ് ആണെന്നാണ് ആരാധകരുടെ പക്ഷം. ഒരു വീഡിയോ തന്റെ കൈയിലുള്ള പ്ലേറ്റിൽനിന്ന് വീഡിയോ എടുക്കുന്നയാളുടെ വായിലേക്ക് രശ്മിക കേക്ക് വെച്ചുകൊടുക്കുന്നതാണ്. മറ്റൊന്നിൽ മെഴുകുതിരി കത്തിച്ച് പ്രാർഥിക്കുന്ന വീഡിയോയും. വീഡിയോയിൽ രശ്മികയെ കാണാം. രശ്മികയുടെ കൈയിൽ കോർത്തിരിക്കുന്ന കൈ വിജയ്‌യുടേതാണെന്നും ആരാധകർ ഉറപ്പിക്കുന്നു. കേക്ക് വായിൽവെച്ചുകൊടുക്കുന്ന വീഡിയോ കണ്ടതോടെ ആരാധകർ കമന്റുകളുമായി എത്തി. 'ജസ്റ്റ് വൈഫി തിങ്‌സ്, ഫസ്റ്റ് ബൈറ്റ് ഫോർ വിജയ്...എന്നിങ്ങനെ കമന്റുകൾ നീളുന്നു.

താരങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന വാർത്ത ഒക്ടോബറിലാണ് പുറത്തുവന്നത്. താരങ്ങൾ അതിനോട് പ്രതികരിച്ചില്ലെങ്കിലും, വിജയുടെ ടീം വാർത്ത സ്ഥിരീകരിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നു. രശ്മികയുടെ കൈയിലെ വജ്രമോതിരം വാർത്ത സത്യമാണെന്ന പ്രതീതിയുണ്ടാക്കി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi