ബോളിവുഡ് നടി, ഇൻഫ്ലൂവൻസർ, ടിവി താരം എന്നീ നിലകളിൽ പ്രശസ്തയാണ് രാഖി സാവന്ത്. അടുത്തിടെ അവർ സൗദി അറേബ്യയിലെ മെക്കയിൽ തീർഥാടനത്തിനെത്തിയിരുന്നു. മെക്ക സന്ദർശനവേളയിൽ തീർത്ഥാടകർക്ക് പ്രാർത്ഥനാ പായകൾ (prayer mats) വിതരണം ചെയ്യുന്ന രാഖിയുടെ ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. തീർത്ഥാടകർ പായ വാങ്ങിക്കാനായി തിരക്കു കൂട്ടിയതോടെ രാഖി സാവന്ത് അങ്കലാപ്പിലാവുന്നതും വീഡിയോയിൽ കാണാം.
രാഖി പായകൾ നൽകാൻ തുടങ്ങിയതോടെ, അവ വാങ്ങാനായി നിരവധി പേർ അടുത്തേക്കെത്തി. അത് പിന്നെ മറ്റൊരു രീതിയിലേക്ക് മാറുകയായിരുന്നു. ജനക്കൂട്ടം അവരിലേക്ക് കൂടുതൽ അടുക്കുകയും രംഗം നിയന്ത്രണാതീതമാവുകയും ചെയ്തു. ഒരു ഘട്ടത്തിൽ, ചിലർ രാഖിയുടെ ഹിജാബ് വലിക്കുന്നതും കാണാമായിരുന്നു. "ദയവായി തല്ലുകൂടരുത്," എന്ന് ജനക്കൂട്ടത്തിലൂടെ വഴി കണ്ടെത്താൻ ശ്രമിക്കുന്നതിനിടയിൽ രാഖി അവരോട് പറയുന്നുണ്ടായിരുന്നു.
അതേസമയം, മെക്കാ സന്ദർശന വേളയിൽ നേപ്പാളിലെ പ്രളയബാധിതർക്കായി രാഖി പ്രാർത്ഥനകൾ നടത്തി. കുട്ടികളുടെയും മുതിർന്നവരുടെയും വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ മറ്റുള്ളവരുടെയും സുരക്ഷയ്ക്കായി അവർ പ്രാർത്ഥിച്ചു.
ഒരു ഹിന്ദു കുടുംബത്തിലാണ് രാഖി സാവന്ത് ജനിക്കുന്നത്. പിന്നീട് 2022-ൽ ആദിൽ ഖാനെ വിവാഹം ചെയ്തപ്പോൾ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുകയായിരുന്നു. ഫാത്തിമ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. അടുത്തിടെ താനൊരു മുസ്ലിം ആണെന്നും ഇപ്പോഴും ഇസ്ലാം അനുഷ്ഠിക്കുന്നുണ്ടെന്നും അവർ പറഞ്ഞിരുന്നു.
കരിയറിന്റെ കാര്യത്തിൽ, സമയ റെയ്നയുടെ 'India's Got Latent Season 2'-ലേക്ക് രാഖി തിരിച്ചെത്താൻ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന എപ്പിസോഡിൽ അവർ ഒരു പാനലിസ്റ്റായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Rakhi Sawant was mobbed by a crowd of pilgrims in Mecca while distributing prayer mats., She visited the holy shrine to pray for the victims of the devastating floods in Nepal., During the chaos, her hijab was pulled and she urged the crowd not to fight., On the work front, Rakhi is set to appear as a panellist on Samay Raina's India's Got Latent Season 2.
Published: 30 Aug 2026, 11:20 am IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented