ഉപയോഗിച്ചുകഴിഞ്ഞാൽ മഴക്കോട്ടുകൾ മൂലയ്ക്കു കൂട്ടിയിടുന്ന പതിവ് ചിലർക്കെങ്കിലുമുണ്ട്. വെള്ളം വാർന്നുപോവാൻ വെറുതേയൊന്നു തൂക്കിയിട്ടാൽ മാത്രം മതി, വേറെ പരിചരണം ആവശ്യമില്ലെന്ന് കരുതുന്നവരുമുണ്ട്. മഴവെള്ളം തങ്ങിനിന്നുണ്ടാവുന്ന പൂപ്പലുകൾ തൊട്ട് മറ്റ് വാഹനങ്ങൾ തെറിപ്പിക്കുന്ന ചെളികൾ വരെ കോട്ടിൽ വന്നടിയുമെന്ന് ഓർമിയിൽവെക്കാം.
മറ്റു വസ്ത്രങ്ങൾക്കു പുറമെയാണ് ധരിക്കുന്നതെങ്കിൽ പോലും ശരീരത്തിലെ വിയർപ്പും എണ്ണമയവും നമ്മൾ ഉപയോഗിക്കുന്ന ക്രീമുമെല്ലാം കോട്ടിൽ പറ്റിപ്പിടിക്കാനിടയുണ്ട്. പ്രത്യേകിച്ച് കോളറിലും കൈകളിലും. കാഴ്ചയിൽ അത്ര വൃത്തികേടായി തോന്നില്ലെങ്കിലും അണുക്കള്‍ നിറയാനും ദുർഗന്ധം വരാനും ഇത് കാരണമാകും.
അഴുക്കുപിടിച്ചാൽ കോട്ടിൽ നിന്ന് വെള്ളവും നല്ലതുപോലെ വാർന്നുപോവില്ല. അതുകൊണ്ട് കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കാം.
എങ്ങനെ വൃത്തിയാക്കാം
എല്ലാ മഴക്കോട്ടുകളും ഒരുപോലെയല്ല നിർമിച്ചിരിക്കുന്നത്, അതുകൊണ്ട് ആദ്യം കോട്ടിന്റെ ലേബൽ വായിക്കാം. ചിലത് മെഷീനിൽ കഴുകാൻ പറ്റും. മറ്റു ചിലത് കൈകൊണ്ടേ കഴുകാവൂ. ഉണക്കാൻ ഡ്രയർ ഉപയോഗിക്കുന്നത് സുരക്ഷിതമാണോ എന്നും ലേബലിൽ രേഖപ്പെടുത്തിയിട്ടുണ്ടാവും.
വീര്യം കുറഞ്ഞ, ലിക്വിഡ് ഡിറ്റർജന്റ് ആണ് വൃത്തിയാക്കാൻ ഏറ്റവും നല്ലത്. ജെന്റിൽ, അല്ലെങ്കിൽ ഡെലിക്കേറ്റ് സൈക്കിൾ ഉള്ള വാഷിങ് മെഷീനുകളില്‍ കോട്ടുകൾ കഴുകിയെടുക്കാം. ജീൻസ്, ടവ്വലുകൾ പോലുള്ള പരുക്കൻ തുണികളോടൊപ്പം കോട്ട് കഴുകരുത്. ഫാബ്രിക് സോഫ്റ്റ്‌നറും ബ്ലീച്ചും ഒഴിവാക്കാം. ഇവ വാട്ടർപ്രൂഫ് കോട്ടിങ്ങിനെ നശിപ്പിക്കും.
അൽപം പഴകിയ കോട്ടാണെങ്കിലോ എളുപ്പം കേടുവരുമെന്ന് തോന്നുന്നുണ്ടെങ്കിലോ കൈകൊണ്ട് കഴുകുന്നതാണ് ഏറ്റവും ഉത്തമം. ബക്കറ്റിലോ സിങ്കിലോ ഇളം ചൂടുവെള്ളമെടുത്ത് അൽപം വീര്യം കുറഞ്ഞ ഡിറ്റർജന്റ് ചേർക്കാം. ജാക്കറ്റ് വെള്ളത്തിൽ മുക്കി പതുക്കെ കൈകൊകുണ്ടു കഴുകാം. അഴുക്കുള്ള ഭാഗങ്ങൾ വൃത്തിയാക്കാൻ സ്പോഞ്ചോ തുണിയോ ഉപയോഗിക്കാം. കഴുകിയ ശേഷം വായു സഞ്ചാരമുള്ള തണലുള്ള ഒരിടത്ത് തൂക്കിയിട്ട് ഉണക്കാം.
ശ്രദ്ധിക്കുക
പിഴിഞ്ഞാൽ കോട്ടിന് കേടുപാടുകൾ വരാനിടയുള്ളതിനാൽ അങ്ങനെ ചെയ്യരുത്. വാട്ടർപ്രൂഫ് കോട്ടിങ്ങുള്ള കോട്ടുകളിൽ ചൂടുവെള്ളം ഉപയോഗിക്കരുത്. കൃത്യമായ ഇടവേളകളിൽ കോട്ടുകൾ കഴുകിയാൽ കേടുപാടുകൾ കൂടാതെ ദീർഘകാലം ഉപയോഗിക്കാനാവും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Learn how to properly clean and maintain your raincoat to ensure it stays waterproof and lasts longer. Follow our simple guide for best results.
Published: 20 Aug 2025, 10:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented