പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിക്ക് ഒരു പാക്കറ്റ് മെലഡി മിഠായി സമ്മാനിച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. മോദിയുടെ ഇറ്റലിയിലെ സന്ദർശനത്തിനിടെയായിരുന്നു മെലഡി സമ്മാനമായി നൽകിയത്. മെലോനിയേയും മോദിയേയും ചേർത്ത് മെലഡി എന്നൊരു ഹാഷ്ടാഗ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇരുവരുടെയും പേരുകൾ ചേർത്ത് നേരത്തേ മീമുകളും ഇറങ്ങിയിരുന്നു. സോഷ്യൽ മീഡിയയിലെ വൈറൽ ട്രൻഡിനൊപ്പം നിന്നാണ് മോദി മെലോനിക്ക് മെലഡി സമ്മാനിച്ചത്. പായ്ക്കറ്റ് കൈമാറുന്ന ഒരു ചെറിയ വീഡിയോ മെലോനി എക്ലിൽ പങ്കുവെച്ചതോടെ അതിവേഗം വൈറലാവുകയും ചെയ്തു. "സമ്മാനത്തിന് നന്ദി," എന്നാണ് അവർ ഇതിനു നൽകിയ അടിക്കുറുപ്പ്. മോദിയും മെലോനിയും പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം.
നീല നിറത്തിലുള്ള ബന്ദഗാല സ്യൂട്ട് ആയിരുന്നു മോദിയുടെ വേഷം. അപ്രതീക്ഷിതമായെത്തിയ വീഡിയോ കൗതുകമുണർത്തി.
Also Read
60 ലക്ഷത്തോളം കാഴ്ചക്കാരും രണ്ടുലക്ഷത്തിലധികം പ്രതികരണങ്ങളുമാണ് ഇതുവരെ വീഡിയോക്ക് ലഭിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പെട്ടെന്നു തന്നെ ഇത് കത്തിപ്പടർന്നു. ഉപയോക്താക്കൾ ഇതിനെ “the ultimate #Melodi crossover” എന്നാണ് വിശേഷിപ്പിച്ചത്. ക്ലിപ്പിന്റെ സ്ക്രീൻഷോട്ടുകളും, എഡിറ്റ് ചെയ്ത വേർഷനുകളുമെല്ലാം എക്സിലും ഇൻസ്റ്റാഗ്രാമിലും നിറഞ്ഞു. ഇന്റർനെറ്റിലെ ഏറ്റവും പ്രചാരമുള്ള രാഷ്ട്രീയ മീമുകളിലൊന്നായി ഇത് മാറി.
ഏകദേശം മൂന്ന് വർഷമായി സോഷ്യൽ മീഡിയയിലടക്കം ചർച്ചയാണ് #മെലഡി എന്ന ഹാഷ്ടാഗ്. മോദിയുടെയും മെലോണിയുടെയും പേരുകൾ ചേർത്തുള്ള ഈ വാക്ക് ആദ്യം പ്രയോഗിച്ചു തുടങ്ങിയത്, 2023-ൽ ദുബായിലെ COP28 ഉച്ചകോടിയിൽ മെലോണി ഇന്ത്യൻ പ്രധാനമന്ത്രിയുമായുള്ള ഒരു സെൽഫി പോസ്റ്റ് ചെയ്തപ്പോഴാണ്. "COP28 ൽ നല്ല സുഹൃത്തുക്കൾ #മെലോഡി." എന്നായിരുന്നു അന്നവർ നൽകിയ അടിക്കുറുപ്പ്. ആ ഒരു പോസ്റ്റ് ഓൺലൈനിൽ മീമുകൾക്ക് തുടക്കം കുറിച്ചു. ഇന്ത്യയിലും ഇറ്റലിയിലും ഉള്ള ഉപയോക്താക്കൾ "മെലഡി"ക്ക് പ്രചാരവും നേടിക്കൊടുത്തു.
അതിനുശേഷം, രണ്ട് നേതാക്കൾക്കിടയിലുള്ള എല്ലാ ചർച്ചകളും കൂടിക്കാഴ്ചകളും ഔപചാരിക നിമിഷങ്ങളുമെല്ലാം ആരാധകർ എഡിറ്റ് ചെയ്തും മറ്റും മീമുകൾ ഒരുപാടുണ്ടാക്കി.
പാർലെ പ്രോഡക്ട്സ് നിർമ്മിക്കുന്ന കാരമെൽ-ചോക്ലേറ്റ് മിഠായിയാണ് മെലഡി, ഇന്ത്യയിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മിഠായി ബ്രാൻഡുകളിൽ ഒന്ന്. "മെലഡി എങ്ങനെയാണ് ഇത്രയും ചോക്ലേറ്റിയായത്" എന്ന പരസ്യവാചകവും ശ്രദ്ധേയം.
പ്രധാനമന്ത്രി ഒരു ഉൽപ്പന്നത്തെ അംഗീകരിക്കുന്നെങ്കിൽ, അത് സംസാരവിഷയമാകുമെന്ന് തീർച്ചയാണ്. നരേന്ദ്ര മോദിയുടെയും ഇറ്റാലിയൻ പ്രധാനമന്ത്രിയുടെയും പ്രശംസ ലഭിച്ചതോടെ, ആളുകൾക്ക് മെലഡിയിലുള്ള താൽപ്പര്യവും കൂടി. ഗൂഗിൾ ട്രെൻഡ്സ് അനുസരിച്ച്, 'മെലഡി ചോക്ലേറ്റ്' എന്ന വാക്കിനായുള്ള തിരച്ചിൽ 1200 ശതമാനമാണ് വർദ്ധിച്ചത്. 'പാർലെ മെലഡി', 'മെലഡി ടോഫി' പോലുള്ള വാക്കുകളുടെ തിരച്ചിൽ യഥാക്രമം 4750, 950 ശതമാനം വർധിച്ചു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: PM Modi gifted Parle Melody toffees to Italian PM Giorgia Meloni, sparking a viral moment., Google search interest for 'Parle Melody' spiked by 5000% following the viral video., The gesture was a playful nod to the popular #Melodi social media trend., The interaction highlights the growing diplomatic and cultural rapport between India and Italy., Parle Melody's iconic brand status in India was reinforced by the global social media buzz.
Published: 20 May 2026, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented