രശ്മിക മന്ദാന-വിജയ് ദേവരകൊണ്ട വിവാഹമാണ് ഇപ്പോൾ ടോളിവുഡിലെ ചർച്ചാവിഷയം. വിവാഹക്ഷണക്കത്ത് മുതൽ അവിടുത്തെ അലങ്കാരങ്ങൾ വരെ വൈറലാവുകയാണ്. അതിനിടയിലാണ് പുതിയൊരു വാർത്ത കൂടി വന്നത്.
താരങ്ങളുടെ വിവാഹത്തിന്റെ എക്‌സ്‌ക്ലൂസീവ് അവകാശങ്ങൾക്കായി ഒരു ഒ.ടി.ടി അവരെ സമീപിച്ചുവെന്നതാണത്. ടോളിവുഡ് ന്യൂസ് പ്ലാറ്റ്‌ഫോമായ തുപാക്കിയുടെ റിപ്പോർട്ട് പ്രകാരം, 60 കോടി രൂപയാണ് ഒ.ടി.ടി താരങ്ങൾക്ക് വാഗ്ദാനം ചെയ്തത്. വിവാഹത്തിന്റെ എക്‌സ്‌ക്ലൂസീവ് വീഡിയോയും ചിത്രങ്ങളും അവരിലൂടെ മാത്രമേ പുറത്തുവിടാവൂ എന്നതുമാത്രമാണ് അവരുടെ നിബന്ധന. അതുകൊണ്ടാണ് വിവാഹത്തിനെത്തുന്നവരോട് മൊബൈൽ ഫോൺ കൊണ്ടുവരരുതെന്ന് (No phone policy) ആവശ്യപ്പെട്ടതായുള്ള വാർത്തകൾ പുറത്തുവന്നത്. എന്തായാലും ഇതുവരെ വാഗ്ദാനം ചെയ്യപ്പെട്ട ഏറ്റവും മികച്ച ഓഫറുകളിലൊന്നാണിത്. എന്നാൽ, താരങ്ങൾ ഇത് വേണ്ടെന്നുവെച്ചുവത്രേ. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സവിശേഷവും മനോഹരവുമായ നിമിഷങ്ങൾ വളരെ സ്വകാര്യമായി സൂക്ഷിക്കാനാണ് താരങ്ങൾ ആഗ്രഹിക്കുന്നതെന്നാണ് അറിയുന്നത്. വാണിജ്യമൂല്യങ്ങളേക്കാൾ തങ്ങളുടെ സ്വകാര്യതയ്ക്കും വൈകാരികമൂല്യത്തിനുമാണ് അവർ മുൻഗണന നൽകുന്നത്.
ഇതിനുമുമ്പ് ഒ.ടി.ടി എക്‌സ്‌ക്ലൂസീവായി ഏറ്റെടുത്ത വിവാഹവീഡിയോ, നയൻതാര-വിഘ്‌നേഷ് ശിവൻ ദമ്പതികളുടെതായിരുന്നു. 'നയൻതാര: ബിയോണ്ട് ദ ഫെയറി ടെയിൽ' എന്ന പേരിലാണ് നെറ്റ്ഫ്‌ളിക്‌സ് ആ വീഡിയോ പുറത്തുവിട്ടതും. അന്ന്എക്സ്‌ക്ലൂസീവ് സ്ട്രീമിങ്ങിനായുള്ള അവകാശത്തിനായി നയൻതാരയ്ക്കും വിഘ്നേഷിനും 25 കോടിയാണ് നെറ്റ്ഫ്ളിക്സ് നൽകിയത്.
പ്രിയങ്ക ചോപ്ര-നിക് ജോനസ്, വിരാട് കോലി-അനുഷ്‌ക ശർമ തുടങ്ങിയവരുടെ വിവാഹവും എക്‌സ്‌ക്ലൂസീവായി നൽകുകയായിരുന്നു. പ്രിയങ്കയുടെ വിവാഹചിത്രങ്ങളും വീഡിയോയും പീപ്പിൾ മാഗസിനാണ് നൽകിയത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Rashmika Mandanna & Vijay Deverakonda`s wedding sparks buzz. OTT giants offered ₹60 Cr for exclusive rights, but the couple prioritized privacy over commercial value.
Published: 20 Feb 2026, 03:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented