നാഗാർജുനയെ നായകനാക്കി റാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത 1989-ലെ ഹിറ്റ് ചിത്രം 'ശിവ' നവംബർ 14-ന് വീണ്ടും തിയേറ്ററുകളിലെത്തും. ആവിഷ്കാരമികവുകൊണ്ടും ആക്ഷൻരംഗങ്ങൾകൊണ്ടും തെലുങ്ക് പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിലൊന്നായിത് മാറി.ചിത്രത്തിന്റെ റീ-റിലീസിനോടനുബന്ധിച്ച് ചിത്രത്തിലെ ബാലതാരത്തോടുള്ള ആര്‍ജിവിയുടെ ക്ഷമാപണമാണിപ്പോൾ ചർച്ചയാകുന്നത്.
ചിത്രീകരിക്കാൻ പ്രയാസമായിരുന്ന ഒരു രംഗത്തെക്കുറിച്ച് അദ്ദേഹം പറയുകയുണ്ടായി. മുൻസീറ്റിൽ ഒരു ബാലതാരത്തെ ഇരുത്തിക്കൊണ്ട് നാഗാർജുന അതിവേഗം സൈക്കിൾ ഓടിക്കുന്ന ഒരു രംഗമായിരുന്നു അത്. ചിത്രം വലിയ ഹിറ്റായി മാറിയെങ്കിലും, ബേബി സുഷമ എന്ന പേരിൽ അറിയപ്പെട്ട ആ ബാലതാരം പിന്നീട് സിനിമയിൽ അഭിനയിച്ചിട്ടില്ല.
സുഷമയുടെ ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ട്, ആ ബാലതാരത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ആർജിവി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു: "സുഷമ ഇപ്പോൾ യുഎസ്എയിൽ എഐയിലും കോഗ്നിറ്റീവ് സയൻസിലും ഗവേഷണം നടത്തുകയാണ്".
ഇതിന് പിന്നാലെ മറ്റൊരു പോസ്റ്റിൽ അദ്ദേഹം സുഷമയോട് ക്ഷമാപണവും നടത്തി.
"36 വർഷങ്ങൾക്ക് ശേഷം എൻ്റെ ഈ ആത്മാർഥമായ ക്ഷമാപണം ദയവായി സ്വീകരിക്കുക. അന്ന് ഞാൻ തിരിച്ചറിയാതിരുന്ന ഒരു ഭയാനകമായ അനുഭവത്തിലൂടെ നിന്നെ കൊണ്ടുപോയതിനാണ് ഇത്. എന്നിലെ സംവിധായകന്റെ അത്യാഗ്രഹം കാരണം, നിന്നെപ്പോലൊരു കൊച്ചുകുട്ടിയെ അപകടകരമായ ഷോട്ടുകൾക്ക് വിധേയയാക്കുന്നതിലെ പ്രശ്നം കാണാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ വീണ്ടും ക്ഷമ ചോദിക്കുന്നു."
ആ സൈക്കിൾ ചേസ് രംഗം ചിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതായിരുന്നു. വലിയ താരങ്ങൾ അഭിനയിക്കുന്ന രംഗങ്ങളിൽ പോലും സുരക്ഷാ മാനദണ്ഡങ്ങൾ ആശങ്കയല്ലാതിരുന്ന ഒരു കാലഘട്ടത്തിലാണ് ആ രംഗം ചിത്രീകരിക്കുന്നത്.
അമല, നാഗാർജുന, രഘുവരൻ എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷം കെെകാര്യം ചെയ്തിരിക്കുന്നത്. 1990-ൽ ചിത്രം ഹിന്ദിയിലും പുനർനിർമ്മിച്ച് നാഗാർജുന തന്നെ നായകനായി. ഹിന്ദി പതിപ്പും വൻ വിജയമായിരുന്നു.
സോഷ്യൽ മീഡിയയിൽ, ചിത്രത്തിന്റെ റീ-റിലീസ് പ്രഖ്യാപനം നടത്തിയ നാഗാർജുന, തനിക്ക് ഐക്കോണിക് ഹീറോ പദവി നൽകിയ ചിത്രമാണ് ശിവയെന്നും ഈ പ്രേക്ഷകരോടും യൂട്യൂബിൽ മാത്രം കണ്ട പുതിയ തലമുറയോടും കടപ്പെട്ടിരിക്കുന്നുവെന്നും കുറിച്ചു.
അന്നപൂർണ സ്റ്റുഡിയോസിന്റെ 50-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, ചിത്രം 4K റെസല്യൂഷനും ഡോൾബി അറ്റ്മോസ് ശബ്ദസാങ്കേതികവിദ്യയുമായാണ് റീറിലീസ് ചെയ്യുന്നത്.
തിങ്കളാഴ്ച, ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ ഒരു പ്രത്യേക സ്ക്രീനിങ് സംഘടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ റാം ഗോപാൽ വർമ്മയും നാഗാർജുനയുമായി ഒരു പ്രത്യേക മാധ്യമ സംവാദവും നടന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ram Gopal Varma`s iconic 1989 film `Shiva` starring Nagarjuna is set for a grand re-release.
Published: 12 Nov 2025, 06:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented