ജൈനസന്യാസപാതയിലുള്ള മക്കളെപ്പോലെ മിതമായ ജീവിതം നയിക്കാന്‍ ഗുജറാത്തിലെ വ്യവസായി കുടുംബത്തിലെ ദമ്പതിമാര്‍ ചെയ്ത കാര്യം സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണിപ്പോള്‍. 200 കോടി രൂപയോളം വരുന്ന സ്വത്തുക്കള്‍ ദാനം ചെയ്തുകൊണ്ട് സന്യാസജീവിതത്തിലേക്ക് കടക്കുകയാണിവര്‍. അഹമ്മദാബാദില്‍ നിന്നുള്ള നിര്‍മ്മാണവ്യവസായിയായിരുന്നു ഭവേഷ് ഭണ്ഡാരി. അദ്ദേഹവും ഭാര്യ ജിനാല്‍ ഭണ്ഡാരിയും ഗുജറാത്തില്‍ ഒരു ഘോഷയാത്രയില്‍ പങ്കെടുത്തുകൊണ്ടാണ് ഉടമസ്ഥതയിലുള്ളതെല്ലാം സംഭാവന ചെയ്തത്. ഫെബ്രുവരിയിലായിരുന്നു സംഭവം.
സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍, രഥം പോലെ അലങ്കരിച്ച വലിയൊരു ട്രക്കില്‍ വധൂവരന്മാരെപ്പോലെ അണിഞ്ഞൊരുങ്ങിയാണ് ദമ്പതിമാര്‍ കയറിയത്. തല മുതല്‍ കാല്‍ വരെ സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞിരുന്നു. പാട്ടുകാരുടെയും നര്‍ത്തകിമാരുടെയും അകമ്പടിയുണ്ടായിരുന്നു. വാഹനം നീങ്ങുന്നതിനിടെ ചുറ്റും കൂടിയവര്‍ക്കെല്ലാം വസ്ത്രങ്ങളും പണവും എറിഞ്ഞുകൊടുക്കുന്നതു കാണാം. നാല് കിലോമീറ്ററോളം നീണ്ട ഘോഷയാത്രയില്‍ മൊബൈല്‍ ഫോണുകളും എയര്‍കണ്ടീഷണറുകളുമടക്കം ഇരുവരും ദാനംചെയ്ത് തീര്‍ത്തു.
Also Read
ഈ ചടങ്ങിന്റെ അവസാനത്തോടെ ദീക്ഷാര്‍ത്ഥികള്‍ മുടി മുറിക്കണം, ശേഷം വര്‍ഷത്തില്‍ രണ്ടുതവണ മുടി ഓരോന്നായി പറിച്ചെടുക്കണം. ഒരു ജൈനസന്യാസി ശാരീരിക വേദന അവഗണിക്കുന്നതിന്റെ പ്രതീകമാണ്. 2022-ല്‍ സമാനമായ ആചാരങ്ങള്‍ക്ക് ശേഷം ദമ്പതിമാരുടെ 19 വയസ്സുള്ള മകളും 16 വയസ്സുള്ള മകനും സന്യാസപാത സ്വീകരിച്ചിരുന്നു. മക്കളാണ് ആദ്യം വെള്ളവസ്ത്രം സ്വീകരിച്ചത്. ദിക്ഷ സ്വീകരിച്ചശേഷം അവര്‍ അനുഭവിക്കുന്ന സന്തോഷം കണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ഇരുവരും പറയുന്നു. സന്യാസത്തിലേക്ക് കടന്നാല്‍ പിന്നെ സ്വത്തുക്കള്‍ കൊണ്ട് യാതൊന്നും ചെയ്യാനില്ല. പണംകൊണ്ട് ചെയ്യാനുള്ളതെല്ലാം ചെയ്തുകഴിഞ്ഞു. ഇന്ത്യക്കകത്തും പുറത്തും ഒട്ടേറെ യാത്രചെയ്തു. ഭാര്യയും ഞാനും ആഡംബരജീവിതത്തിന്റെ സുഖങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നു.-അദ്ദേഹം പറഞ്ഞു.
2023-ല്‍ കോടീശ്വരനായ ഒരു വജ്രവ്യാപാരിയും ഭാര്യയും തങ്ങളുടെ ഭൗതിക വസ്തുക്കള്‍ ഉപേക്ഷിച്ച് സന്യാസമാര്‍ഗം തിരഞ്ഞെടുത്തിരുന്നു. അവര്‍ക്കും പ്രചോദനമായത് മകന്‍തന്നെ. അഞ്ചുവര്‍ഷം മുമ്പാണ് മകന്‍ സന്യാസമാര്‍ഗം സ്വീകരിച്ചത്.
Content Highlights: gujarat couple, inspired by their children, donate Rs 200 crore to become monks
Published: 20 Apr 2024, 02:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented