പകയുടെയും പ്രതികാരത്തിന്റെയും അടയാളം. വിഷം ചീറ്റുന്ന വില്ലന്‍. പാമ്പിന് പരിവേഷം പലതുണ്ടായിരുന്നു. വീട്ടില്‍ വളര്‍ത്തുന്ന അരുമച്ചങ്ങാതിയുടെ രൂപം അതില്‍ പെടുന്നതായിരുന്നില്ല, അടുത്തകാലം വരെ. ഭയത്തോടെ കണ്ടിരുന്ന പാമ്പിന് പാലുകൊടുക്കുന്നവര്‍ ഇപ്പോള്‍ നിരവധിയുണ്ട്.
പാമ്പുവളര്‍ത്തല്‍ പാഷനും വരുമാനവും ആക്കിയിരിക്കുകയാണ് കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഹിഷാം. കേരളത്തിന് വളര്‍ത്തുപാമ്പുകളെ സുപരിചിതമാക്കിയവരില്‍ ഒരാളാണ് ഹിഷാം. പാമ്പുസ്നേഹം കൊണ്ടുമാത്രമല്ല, വളര്‍ത്തുപാമ്പുകളുടെ മാര്‍ക്കറ്റ് സാധ്യത തിരിച്ചറിഞ്ഞതുകൊണ്ടുകൂടിയാണ് ഹിഷാം അവയെ വളര്‍ത്താനും വില്‍ക്കാനും തുടങ്ങിയത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന വിദേശ പാമ്പുകള്‍ ശേഖരത്തിലുള്ള ഹിഷാമിനും ചിലത് പറയാനുണ്ട്.
''പാമ്പുകളില്‍ ഏറ്റവും ഡിമാന്‍ഡ് പെരുമ്പാമ്പിന് തന്നെ. തിളങ്ങുന്ന നിറവും പ്രത്യേക പാറ്റേണുകളുമുള്ള പെരുമ്പാമ്പുകളെ തിരക്കിയെത്തുന്നവരുടെ എണ്ണം കൂടുന്നുണ്ട്. ബോള്‍ പൈത്തണ്‍, വൈറ്റ് ലിപ്പ്ഡ് പൈത്തണ്‍, കാര്‍പെറ്റ് പൈത്തണ്‍, ബ്ലഡ് പൈത്തണ്‍, ഗ്രീന്‍ ട്രീ പൈത്തണ്‍... തുടങ്ങിയ പൈത്തണ്‍ ഇനങ്ങള്‍ കേരളത്തില്‍ കിട്ടാനുണ്ട്. കോണ്‍ സ്‌നേക്, കിങ് സ്‌നേക്, റെഡ് ടെയില്‍ ബോ, കെനിയന്‍ സാന്‍ഡ് ബോ എന്നിവയും വിപണിയിലുണ്ട്.

നിറങ്ങള്‍ക്കനുസരിച്ചാണ് പാമ്പുകളുടെ വില നിര്‍ണയിക്കുന്നത്. 18000 രൂപ മുതല്‍ നാലു ലക്ഷം രൂപ വരെ വിലയുള്ള പാമ്പുകളുണ്ട്. കോണ്‍ സ്‌നേക് പോലുള്ള ചെറിയ പാമ്പുകള്‍ 12000 രൂപ മുതല്‍ ലഭ്യമാണ്. കിങ് സ്നേക്സില്‍ മില്‍ക്ക് സ്‌നേക്, മെക്സിക്കന്‍ ഗ്രേ, ആല്‍ബിനോ ബ്രൂക്ക്സ് തുടങ്ങിയ പല തരമുണ്ട്. 40000 രൂപ മുതലാണ് ഇവയുടെ വില.''
ജീവനുള്ള എലി വര്‍ഗങ്ങള്‍, കോഴിക്കുഞ്ഞുങ്ങള്‍ എന്നിവയാണ് പാമ്പുകളുടെ ഭക്ഷണം. ഇവയ്ക്ക് പൊതുവെ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാറില്ല. തണുപ്പ് കാലത്ത് ബോള്‍ പൈത്തനുകളില്‍ ശ്വാസകോശസംബന്ധമായ അസ്വസ്ഥതകള്‍ കാണാറുണ്ട്. ആന്റി ബയോട്ടിക്കുകള്‍ നല്‍കി സുഖപ്പെടുത്താനാകുന്ന ബുദ്ധിമുട്ടുകളെ ഇവയ്ക്ക് വരാറുള്ളൂ.
Content Highlights: pet snake care and market
Published: 20 Jan 2025, 02:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented