
ബര്‍ഗര്‍ ഓര്‍ഡര്‍ ചെയ്താല്‍ പിസ കിട്ടും. പിസ ഓര്‍ഡര്‍ ചെയ്താലോ ന്യൂഡില്‍സും. ജപ്പാനിലെ റസ്റ്റോറന്റ് ഓഫ് മിസ്റ്റേക്കന്‍ ഓര്‍ഡേഴ്‌സിലെ രീതി ഇങ്ങനൊക്കെയാണെങ്കിലും വരുന്നവരെല്ലാം സന്തോഷത്തോടെയാണ് മടങ്ങുന്നതെന്നു മാത്രം. ജപ്പാനിലെ ടോക്കിയോയില്‍ സ്ഥിതി ചെയ്യുന്ന ഈ റസ്‌റ്റോറന്റില്‍ പണിയെടുക്കുന്നവരെല്ലാം ഡിമെന്‍ഷ്യ ബാധിച്ചവരും പ്രായംചെന്നവരുമാണ്. ഷിരോ ഒഗുനി എന്ന ജാപ്പനീസുകാരനാണ് ഈ ആശയത്തിനുപിന്നില്‍.
ജാപ്പനീസ് ടെലിവിഷന്‍ ഡയറക്ടറായ ഒഗുനി തന്റെ റസ്‌റ്റോറന്റിലൂടെ വാര്‍ധക്യത്തെയും വൈകല്യത്തെയും കുറിച്ചുള്ള പൊതുബോധം പൊളിച്ചെഴുതുകയാണ്. ഒരിക്കല്‍ ഒരു നഴ്‌സിങ് ഹോം സന്ദര്‍ശിച്ചപ്പോള്‍ തനിക്കുണ്ടായ അനുഭവമാണ് ഇതിനുപിന്നിലെന്ന് ഓഗുനി പറയുകയുണ്ടായി. അവിടെവെച്ച് ബര്‍ഗര്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ കിട്ടിയത് ഡംപ്ലിംങ്ങായിരുന്നു. ആദ്യം തിരികെ കൊടുക്കാമെന്ന് കരുതിയെങ്കിലും പിന്നീട് തനിക്ക് ദോഷമല്ലാത്ത ഈ തെറ്റ് മറ്റൊരാളുടെ വൈകല്യത്തെ ബഹുമാനിക്കുന്ന മാര്‍ഗമായി കാണാമെന്നു കരുതി സന്തോഷത്തോടെ കഴിച്ചു. നഴ്‌സിങ്ങ് ഹോമിലുണ്ടായിരുന്ന പ്രായമായവരുടെ ഓര്‍മപിഴവിനെയും വൈകല്യങ്ങളെയും ഒഗുമി കടംകൊണ്ടു. അതില്‍ നിന്നാണ് റസ്‌റ്റോറന്റ് ഓഫ് മിസ്റ്റേക്കന്‍ ഓര്‍ഡേഴ്‌സ് എന്ന ഭക്ഷണശാലയുടെ പിറവി.
ഇതോടെ ഒഗുനിയുടെ ഭക്ഷണശാല ദക്ഷിണ കൊറിയയിലും ഓസ്ട്രേലിയയിലും സംരംഭങ്ങള്‍ക്ക് പ്രചോദനമായി. റസ്റ്റോറന്റ് പ്രൊഫഷണലുകള്‍, ഇന്റീരിയര്‍ ഡിസൈന്‍ ചെയ്യുന്നവരും സാമൂഹികപ്രവര്‍ത്തകരും, ഡിമെന്‍ഷ്യ ബാധിച്ചവരെ സഹായിക്കുന്ന സംഘടനകളും...തുടങ്ങി നിരവധി മേഖലകളിൽ നിന്നുള്ള ടീം വര്‍ക്ക് ആവശ്യമായതിനാല്‍ ഇതിന് നല്ല മുതല്‍മുടക്ക് വേണ്ടി വന്നു. ജനങ്ങളുടെ പിന്തുണയോടെ 115000 ഡോളര്‍ സമാഹരിച്ചു. 2017-ല്‍ ഭക്ഷണശാലയുടെ ആദ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തന്റെ വെബ്‌സൈറ്റിലൂടെ മറ്റെവിടെയെങ്കിലും ഇത്തരമൊരു ആശയം തുടങ്ങാന്‍ താത്പര്യമുള്ളവർക്ക് തന്നെ സമീപിക്കാമെന്ന സൂചനയും നല്‍കി.
''തുടക്കത്തില്‍ 37 ശതമാനം ഓര്‍ഡറുകളും തെറ്റായിരുന്നു, എന്നാല്‍ അതിനുശേഷം, 99 ശതമാനം ഉപഭോക്താക്കളും തങ്ങളുടെ ഭക്ഷണത്തില്‍ സംതൃപ്തരാണെന്ന് പറഞ്ഞു. ഒരിക്കല്‍ വിളമ്പുന്നവരിലൊരാള്‍ ഓര്‍മയില്ലാതെ കസ്റ്റമറിന്റെ ടേബിളില്‍ ഇരുന്നു. പക്ഷേ, ഇതൊന്നും ഭക്ഷണം കഴിക്കാന്‍ വന്ന ആരെയും അലട്ടിയില്ല. എന്റെ പ്രോജക്റ്റ് ഡിമെന്‍ഷ്യ ഉള്ളവരെ കൂടുതല്‍ മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നതിനുള്ളതാണ്. കുറവുകള്‍ പരിഗണിക്കാതെ ആളുകള്‍ക്ക് എങ്ങനെ പരസ്പരം ദയയോടെ പെരുമാറാന്‍ കഴിയുമെന്ന് കാണിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.''-ഓഗുനി പറഞ്ഞു.
ഇതിലൂടെ ഡിമെന്‍ഷ്യ ബാധിച്ച ആളുകൾ സന്തോഷവന്മാരും കഠിനാധ്വാനികളും മികച്ച ആശയശേഷിയുളളവരുമായിത്തീരുന്നു. ഡിമെന്‍ഷ്യയെ ഭയാനകവും വിഷാദം നിറഞ്ഞതുമായി ചിത്രീകരിച്ച് സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്താതെ ചേര്‍ത്ത് നിര്‍ത്തുന്ന ഈ രീതി വളരെ സന്തോഷം തരുന്നതാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Tokyo restaurant staffed by people with dementia challenges perceptions of aging and disability
Published: 20 Jul 2025, 10:46 am IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented