2011-ൽ പുറത്തിറങ്ങിയ 'മർഡർ 2' എന്ന സിനിമയിലൂടെയാണ് ഗായകൻ അരിജിത് സിങ് പിന്നണിഗാനരംഗത്തേക്ക് കടക്കുന്നത്. പിന്നീട് ഒട്ടേറെ നല്ല പാട്ടുകളിലൂടെ, അദ്ദേഹം ബോളിവുഡിൽ തന്റെ സ്ഥാനമുറപ്പിക്കുകയും ചെയ്തു. 2025-ൽ രാജ്യം പത്മശ്രീ നൽകി ആദരിക്കുകയും ചെയ്തു അരിജിത് സിങ്ങിനെ. അതിനെല്ലാമിടയ്ക്കാണ് ആരാധകരെയും സഹപ്രവർത്തകരെയുമെല്ലാം ഞെട്ടിച്ചുകൊണ്ടുള്ള വിരമിക്കൽ തീരുമാനവും.
ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഗായകരിലൊരാളായി നിൽക്കുമ്പോഴാണ് അദ്ദേഹം പിന്നണിഗാനരംഗത്തോട് വിടപറയുന്നത്. ഹിന്ദി, ബംഗാളി, മറാത്തി, തെലുഗു ഭാഷകളിലായി 300-ലേറെ ഗാനങ്ങൾ അദ്ദേഹം പാടിക്കഴിഞ്ഞു. 414 കോടിയാണ് അദ്ദേഹത്തിന്റെ ഏകദേശ ആസ്തിയായി കണക്കാക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം അരിജിത്തിന്റെ വാർഷികവരുമാനം 70 കോടി രൂപയാണ്. സിനിമയിൽ ഒരു പാട്ടിനുമാത്രം അദ്ദേഹത്തിന് ലഭിക്കുന്നത് 10 ലക്ഷം രൂപയാണ്. ബജറ്റ് കൂടുതലുള്ള സിനിമയാണെങ്കിൽ പ്രതിഫലം 25 ലക്ഷം വരെയാവും. രണ്ടുമണിക്കൂറിന്റെ ഒരു സംഗീതപരിപാടിക്ക് രണ്ടുകോടിയാണ് അദ്ദേഹത്തിന്റെ പ്രതിഫലമെന്നും പറയപ്പെടുന്നു. മറ്റു ചില റിപ്പോർട്ടുകൾ പറയുന്നത് സംഗീതപരിപാടികൾക്ക് അദ്ദേഹത്തിന് ലഭിക്കുന്നത് 14 കോടി രൂപയാണെന്നാണ്. അതിനൊപ്പം ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റിന്റെ ഭാഗമായും വലിയൊരു തുക അദ്ദേഹത്തിന്റെ പോക്കറ്റിലെത്തുന്നു.
നവി മുംബൈയിലുള്ള അദ്ദേഹത്തിന്റെ വീട് എട്ടുകോടിയുടേതാണ്. റേഞ്ച് റോവർ, മെഴ്‌സിഡസ് ബെൻസ്, ഹമ്മർ ഉൾപ്പെടെ 3.4 കോടിയുടെ വാഹനങ്ങളും അദ്ദേഹത്തിന് സ്വന്തമായുണ്ട്. എങ്കിലും അരിജിത് താമസിക്കുന്നത് ബംഗാളിലെ മുർഷിദാബാദിലുള്ള ജിയാഗഞ്ചിൽ ഇടത്തരം വീട്ടിലാണ്. അതിനോട് ചേർന്നുതന്നെ ഒരു റെക്കോഡിങ് സ്റ്റുഡിയോയുമുണ്ട്. ജിയാഗഞ്ചിൽ ചുരുങ്ങിയ ചെലവിൽ ഭക്ഷണം നൽകുന്നൊരു ഹോട്ടലും അരിജിത്തിന് സ്വന്തമായുണ്ട്. ഊണിന് 40 രൂപ മാത്രമാണ് ഇവിടെ ഈടാക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore Arijit Singh`s massive earnings from concerts (up to ₹14 Cr), movie songs (₹25 Lakh), and his impressive net worth. Discover his financial journey.
Published: 28 Jan 2026, 03:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented