'ധുരന്ധർ' സിനിമയിലെ പാട്ടുകളും നൃത്തരംഗങ്ങളും ഏറെ ജനപ്രിയമായിരുന്നു. അതിലെ 'ഷരാരത്' എന്ന പാട്ടിലൂടെ ആളുകളുടെ മനസ്സിലേക്ക് ഇടിച്ചുകയറിയ താരമാണ് അയേഷ ഖാൻ. സീരിയലിലൂടെയാണ് അവർ അഭിനയരംഗത്തേക്കെത്തുന്നത്. അതിനുശേഷം കുറേ സിനിമകളിൽ അഭിനയിച്ചെങ്കിലും അത്രയ്ക്കങ്ങോട്ട് ശ്രദ്ധിക്കപ്പെട്ടില്ല.
അതിനിടയ്ക്കാണ് 'ധുരന്ധറി'ൽ അവസരം കിട്ടുന്നത്. അയേഷ ഖാനും ക്രിസ്റ്റൈൽ ഡിസൂസയും ചേർന്നാണ് അതിൽ ഐറ്റംഡാൻസ് ചെയ്തത്. ആദ്യം തമന്ന ഭാട്ടിയയെ ആയിരുന്നു ആ നൃത്തത്തിലേക്ക് പരിഗണിച്ചതെന്നും പറയപ്പെടുന്നു. ആ ഷൂട്ടിങ്ങിനിടെയുള്ള അനുഭവങ്ങൾ തുറന്നുപറയുകയാണ് അയേഷ ഇപ്പോൾ.
''രണ്ട് ദിവസത്തെ ഷൂട്ട് ആയിരുന്നു അത്. വളരെ തിരക്കുപിടിച്ച ഷൂട്ടിങ്ങായിരുന്നു. ആ സമയത്ത് എനിക്ക് ആർത്തവമായിരുന്നു. ആകെ വീർപ്പുമുട്ടിയിരിക്കുന്ന സമയം. അതുകൊണ്ട് നിങ്ങളുടെ ബെസ്റ്റ് കൊടുക്കാൻ പറ്റില്ലെന്ന് നിങ്ങൾക്കറിയാം. എന്നിട്ടും ഞാൻ പരമാവധി നന്നായി ചെയ്തു. രണ്ടുദിവസം നല്ല ജോലിയുണ്ടായിരുന്നു. സമയക്കുറവുമുണ്ടായിരുന്നു ഞങ്ങൾക്ക്. ഷൂട്ടിങ് കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ വളരെയധികം ക്ഷീണിച്ചു. ഞങ്ങളുടെ അസ്ഥികളൊക്കെ നുറുങ്ങുന്നതുപോലെ തോന്നി. ആർത്തവമായതിനാലാവാം എനിക്ക് ക്ഷീണം കൂടുതൽ തോന്നി. അതുകഴിഞ്ഞപ്പോഴേക്കും ഞാൻ കരഞ്ഞു. അതു പക്ഷേ സന്തോഷം കൊണ്ടുള്ള കണ്ണുനീരായിരുന്നു''.
അയേഷയുടെ ഈ തുറന്നുപറച്ചിലിനെ പല തരത്തിലാണ് ആളുകൾ വരവേറ്റത്. 'എങ്ങനെയാണ് നിങ്ങൾ ആർത്തവകാലത്ത് നൃത്തം ചെയ്തത്, നിങ്ങളുടെ സമർപ്പണത്തിന് അഭിനന്ദനങ്ങൾ, ആ പാട്ട് നിങ്ങൾ പൂർണമായും സ്വന്തമാക്കി...' എന്നിങ്ങനെ കമന്റുകൾ നിറഞ്ഞു.
കറാച്ചിയിലെ ഒരു വിവാഹാഘോഷത്തിൽനിന്നുള്ള രംഗം പോലെയാണ് നൃത്തം അവതരിപ്പിച്ചിരിക്കുന്നത്. വിജയ് ഗാംഗുലിയാണ് കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. യൂട്യൂബിൽ ഇതുവരെ 200 ദശലക്ഷം പേരാണ് ആ വീഡിയോ കണ്ടത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ayesha Khan, the `Dhurandhar` dancer, bravely shares her experience dancing during her period. Discover her journey and the impact of the hit song `Shararat`
Published: 09 Feb 2026, 11:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented