കോഴിക്കോട്: സരോവരത്തിനോട് ചേര്‍ന്നുള്ള കനോലി കനാലില്‍നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടത്. കനാലിലൂടെ ഒഴുകിപ്പോവുകയായിരുന്നു. ആളുകള്‍ കണ്ടയുടനെ പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചു. അവര്‍ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹം പരിശോധനകള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ആരാണ് മരിച്ചതെന്ന കാര്യത്തില്‍ വ്യക്തത വരുന്നതേയുള്ളൂവെന്ന് പോലീസ് അറിയിച്ചു. പ്രായം ഏകദേശം അറുപതിനും അറുപത്തഞ്ചിനും ഇടയ്ക്കാണെന്നാണ് ആദ്യവിവരം.

updating