പ്രണയം തലയ്ക്കുപിടിച്ച് അസ്വാഭാവികമായ കാര്യങ്ങള്‍ ചെയ്യുന്നവരും പ്രണയം നിഷേധിക്കപ്പെടുമ്പോള്‍ മാനസികനില തെറ്റിപോകുന്നവരുമുണ്ട്. പ്രണയത്തിനായി വര്‍ഷങ്ങളോളം കാത്തിരിക്കുന്നവരും പുറകെ നടക്കുന്നവരും ഏറെയാണ്. എന്നാല്‍ മൃതദേഹത്തെ പ്രണയിച്ചവരുടെ കഥ കേട്ടിട്ടുണ്ടോ? അത്തരത്തിലൊരു പ്രണയകഥയാണ് കാള്‍ ടാന്‍സ്ലറുടേത്.
1931-ല്‍ ഇരുപത്തിരണ്ട് വയസ്സുള്ള എലീന ഡി ഹോയോസിനെ ഫ്‌ലോറിഡയിലെ കീ വെസ്റ്റിലുള്ള മറൈന്‍ ഹോസ്പിറ്റലില്‍ ക്ഷയരോഗ ബാധതയെത്തുടര്‍ന്ന് പ്രവേശിപ്പിച്ചു. ആ ആശുപത്രിയിലെ റേഡിയോളജിക് ടെക്‌നീഷ്യനായിരുന്നു കൗണ്ട് കാള്‍ വോണ്‍ കോസല്‍ എന്നറിയപ്പെട്ടിരുന്ന കാള്‍ ടാന്‍സ്ലര്‍. ഡോക്ടര്‍ അല്ലായിരുന്നിട്ടുകൂടി എലീനയെ രക്ഷിക്കാനായി കാള്‍ പരമാവധി ശ്രമിച്ചു. ഇതിനായി ഇലക്ട്രോഡുകളുള്ള ഉപകരണങ്ങളും ചില മരുന്നുകളും ഉള്‍പ്പെടെ അസാധാരണമായ ചികിത്സാരീതികള്‍ അയാൾ പരീക്ഷിച്ചു. ഇതിനിടയില്‍ കാളിന് എലിനയോട് പ്രണയം തോന്നി, അത് അയാള്‍ തുറന്നുപറയുകയും ചെയ്തു. എന്നാല്‍ എലീന പ്രണയം നിരസിച്ചു. എലീനയുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് കാള്‍ ഉറച്ച് വിശ്വസിച്ചിരുന്നെങ്കിലും ഒക്ടോബറില്‍ എലീന മരണപ്പട്ടു.
മരണശേഷം കാള്‍ അവളുടെ ശവസംസ്‌കാരത്തിനുള്ള പണം നല്‍കുകയും ഒരു വലിയ ശവകുടീരം നിര്‍മ്മിക്കുകയും ചെയ്തു. എന്നാൽ ശവകുടീരത്തിന്റെ താക്കോല്‍ കാള്‍ മറ്റാർക്കും നൽകിയില്ല. അയാളത് കൈവശം സൂക്ഷിച്ചു. രണ്ട് വര്‍ഷത്തോളം എല്ലാ രാത്രിയും അയാള്‍ അവളുടെ ശവകുടീരം സന്ദര്‍ശിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ശവകുടീരത്തിനുള്ളില്‍ ഒരു ഫോണ്‍ സ്ഥാപിക്കുകയും ചെയ്തു.
തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ടാന്‍സ്ലര്‍ എലീനയുടെ മൃതദേഹത്തോടൊപ്പം ജീവിക്കുന്നു എന്ന കിംവദന്തികള്‍ പരന്നു. എലീനയുടെ സഹോദരി കാളിനെ സന്ദര്‍ശിച്ചപ്പോള്‍ അത് സത്യമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് മൃതദേഹം മോഷ്ടിച്ചതിന് കാള്‍ അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും, നിയമപ്രകാരമുള്ള സമയപരിധി കഴിഞ്ഞതിനാല്‍ കുറ്റകൃത്യത്തിൽ നിന്നും ഒഴിവാക്കപ്പെട്ടു. ശേഷം എലീനയുടെ മൃതദേഹം ഒരു ഫ്യൂണറല്‍ ഹോമില്‍ പ്രദര്‍ശിപ്പിക്കുകയും മറ്റൊരു കല്ലറയില്‍ അടക്കം ചെയ്യുകയും ചെയ്തു.
1933-ല്‍ ടാന്‍സ്ലര്‍ എലീനയുടെ മൃതദേഹം ശവകുടീരത്തില്‍ നിന്ന് എടുത്തിരുന്നു. കോട്ട് ഹാംഗറുകള്‍, മെഴുക്,സുഗന്ധദ്രവ്യങ്ങള്‍ എന്നിവ ഉപയോഗിച്ച് അയാള്‍ ശരീരം ദുര്‍ഗന്ധം പുറത്തുവരാതെ ആ മൃതദേഹത്തെ വര്‍ഷങ്ങളോളം സംരക്ഷിക്കുകയായിരുന്നു. പ്ലാസ്റ്റര്‍ ഉപയോഗിച്ച് കാള്‍, അവളുടെ മുഖം വീണ്ടും നിർമിക്കുകയും അവളുടെ മുടി ഉപയോഗിച്ച് വിഗ് ഉണ്ടാക്കുകയും ചെയ്തു. വസ്ത്രങ്ങളും ആഭരണങ്ങളും അണിയിച്ച് എലീനയുടെ ശരീരം അയാള്‍ കട്ടിലില്‍ കിടത്തിയിരുന്നു. അങ്ങനെ ഏഴ് വർഷത്തോളം അയാൾ എലീന എന്ന മൃതദേഹത്തോടൊപ്പം കഴിഞ്ഞു.
പോസ്റ്റ്മോര്‍ട്ടത്തില്‍ പങ്കെടുത്ത രണ്ട് ഡോക്ടര്‍മാര്‍ എലീനയുടെ സ്വകാര്യഭാഗത്ത് ഒരു ട്യൂബ് ഘടിപ്പിച്ചിരുന്നതായി പറഞ്ഞു. ഇത് ഒരുപക്ഷേ ലൈംഗികബന്ധത്തിന് വേണ്ടിയാകാം എന്ന സംശയവും ഉയര്‍ന്നുവന്നു. പക്ഷേ, തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍, അത് തെളിയിക്കാനായില്ല.
എലീനയെ ജീവിപ്പിക്കാന്‍ കഴിയുമെന്ന് അയാൾ ഉറച്ച് വിശ്വസിച്ചു എന്നതാണ് ഇതിലെ ഏറ്റവും രസകരമായ കാര്യം. ഇതിനായി കാള്‍ വിമാനത്തിന്റെ ആകൃതിയിലുള്ള ഒരു ലാബ് നിര്‍മ്മിക്കുകയും സ്ട്രാറ്റോസ്ഫിയറിലേക്ക് പറത്തിവിടുന്നതിലൂടെ എലീനയുടെ ജീവന്‍ തിരികെ കിട്ടുമെന്ന് അവകാശപ്പെടുകയും ചെയ്തു.
ഓസ്ട്രിയയില്‍ ജനിച്ച കാള്‍ ടാന്‍സ്ലർ, നേരത്തെ വിവാഹം കഴിച്ച് രണ്ട് കുട്ടികളുള്ളയാളാണ്. എങ്കിലും മുൻപുതന്നെ കാള്‍ അവരെ ഉപേക്ഷിച്ചിരുന്നു. എന്നാല്‍ തന്റെ യഥാര്‍ഥ പ്രണയിനി ഇരുണ്ട മുടിയുള്ള ഒരു സ്ത്രീയാണെന്ന് തനിക്ക് ദര്‍ശനം ലഭിച്ചിരുന്നുവെന്നും അത് എലീനയായിരുന്നെന്നും അയാള്‍ വിശ്വസിച്ചിരുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: The macabre tale of Carl Tanzler, a radiologist who fell in love with a patient and kept her corpse for years after her death.
Published: 14 Aug 2025, 04:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented