പതിറ്റാണ്ടുകൾക്ക് ശേഷവും ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട ഐക്കോണിക് ഡയലോഗാണ് ശത്രുഘ്‌നൻ സിൻഹയുടെ 'ഖാമോഷ്'. ആ ഡയലോഗിൻമേൽ പൂർണമായ അവകാശം ശത്രുഘ്‌നൻ സിൻഹയ്ക്കാണെന്ന് വിലയിരുത്തിയിരിക്കുകയാണ് ബോംബെ ഹൈക്കോടതി. ആ ഡയലോഗിന്റെ അനധികൃതമായ ഉപയോഗം ഹൈക്കോടതി വിലക്കുകയും ചെയ്തു. ഈ ഡയലോഗ് അദ്ദേഹത്തിന്റെ വ്യക്തിത്വവുമായി പ്രത്യേകമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും കോടതി വിലയിരുത്തി. അദ്ദേഹത്തിന്റെ സമ്മതമില്ലാതെ ഈ ഡയലോഗ് വെച്ച് ഓൺലൈൻ ഉള്ളടക്കം ഉണ്ടാക്കുന്നതും ഉപയോഗിക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്.
''വാദി തന്റെ ഒരു സിനിമയിൽ ഏറ്റവും അതുല്യവും വ്യത്യസ്തവുമായ ശൈലിയിൽ അവതരിപ്പിച്ച 'ഖാമോഷ്' എന്ന പ്രയോഗം വാദിയുടെ വ്യക്തിത്വവുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്നതിന് കൂടുതൽ ബലം നൽകേണ്ടതില്ല''.
ശത്രുഘ്‌നൻ സിൻഹ സമർപ്പിച്ച ഹർജിയിൽ ഫെബ്രുവരി 16-നാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എല്ലാ വെബ്‌സൈറ്റുകളോടും സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളോടും അത്തരം ഉള്ളടക്കം ഉടൻ തന്നെ പിൻവലിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഭാവിയിൽ അത്തരം ഉള്ളടക്കം അനധികൃതമായി അപ്ലോഡ് ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.
അഭിഭാഷകൻ ഹിരേൻ കമോദ് മുഖേനയാണ് താരം ഹർജി സമർപ്പിച്ചത്. നടന്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്നും അദ്ദേഹത്തിന്റെ പേര്, ചിത്രം, ഐക്കോണിക് ഡയലോഗ് എന്നിവ ഉൾപ്പെടെയുള്ളവ അനധികൃതമായി ഉപയോഗിക്കുന്നതിനെതിരെ ഒരു ഉത്തരവ് പുറപ്പെടുവിക്കണമെന്നുമാണ് ഹർജിയിലൂടെ ആവശ്യപ്പെട്ടത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Bombay High Court prohibits unauthorized use of Shatrughan Sinha`s iconic `Khamosh` dialogue. Learn more about the ruling and its implications for online content creators
Published: 22 Feb 2026, 11:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented