തന്റെ പരാമർശം വിവാദമായപ്പോൾ അതിൽ വിശദീകരണവുമായി സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ. റഹ്മാന്റെ പരാമർശത്തിനെതിരെ താരങ്ങളും. ബിബിസി ഏഷ്യ നെറ്റ് വർക്കുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ സംസാരിച്ചത്. കഴിഞ്ഞ എട്ടുവർഷമായി തനിക്ക് അവസരം കുറവാണെന്നും ഒരുപക്ഷേ സമുദായപരമായ കാരണങ്ങളായിരിക്കാം അതിനുപിന്നിലെന്നുമായിരുന്നു റഹ്മാൻ പറഞ്ഞത്. അഭിമുഖം പുറത്തുവന്നതോടെ സോഷ്യൽ മീഡിയ ഒന്നടങ്കം അദ്ദേഹത്തിനെതിരെ തിരിഞ്ഞിരുന്നു.
ഇന്ത്യ എന്റെ പ്രചോദനമാണ്. എന്റെ ഗുരുവും വീടുമാണ്. ചിലപ്പോൾ ഉദ്ദേശ്യങ്ങൾ തെറ്റായി മനസ്സിലാക്കിയതാവാം'', റഹ്മാൻ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ പറയുന്നു. എന്റെ സത്യസന്ധത മനസ്സിലാക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം തുടർന്നുപറഞ്ഞു.
അതിനിടെ റഹ്മാന്റെ പരാമർശത്തിൽ പ്രതികരണവുമായി പലരും രംഗത്തെത്തി. ഗാനരചയിതാവായ ജാവേദ് അക്തർ പറഞ്ഞത്, റഹ്മാന്റെ അഭിപ്രായം
തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിരിക്കാമെന്നാണ്. റഹ്മാൻ ഒരിക്കലും അത്തരമൊരു പ്രസ്താവന നടത്താൻ സാധ്യതയില്ലെന്നും അദ്ദേഹം പറയുന്നു. ''അദ്ദേഹം ഇതുപോലൊന്ന് പറയുമോ എന്ന് എനിക്ക് സംശയമുണ്ട്. റഹ്മാൻ ഒരു മികച്ച സംഗീതസംവിധായകനാണ്, ധാരാളം ആളുകൾ അദ്ദേഹത്തെ ബഹുമാനിക്കുന്നു. പക്ഷേ, അദ്ദേഹം വളരെ വലിയ ആളായതിനാൽ അദ്ദേഹത്തെ സമീപിക്കാൻ പലർക്കും ഭയമാണ്. അദ്ദേഹത്തോട് സംസാരിക്കാനും കൈകാര്യം ചെയ്യാനും അവർക്ക് ഭയമാണ്. അദ്ദേഹത്തെക്കുറിച്ചുള്ള ഭയവും ഭയവും കൊണ്ടാണ് ആളുകൾ അകന്നു നിൽക്കുന്നത്''.
എഴുത്തുകാരിയും കോളമിസ്റ്റുമായ ശോഭാ ഡേയുടെ അഭിപ്രായത്തിൽ ഇത് തികച്ചും അപകടകരമായ കമന്റാണ്. ''കഴിഞ്ഞ 50 വർഷമായി ഞാൻ ബോളിവുഡ് കാണുന്നു. ഒരു തരത്തിലുള്ള വർഗീയ സംഘർഷവുമില്ലാത്ത ഒരു സ്ഥലം ഞാൻ കണ്ടിട്ടുണ്ടെങ്കിൽ അത് ബോളിവുഡാണ്. നിങ്ങൾക്ക് കഴിവുണ്ടെങ്കിൽ, അവസരം ലഭിക്കും. റഹ്മാൻ വിജയിച്ചൊരു മനുഷ്യനാണ്, അദ്ദേഹം അത് പറയാൻ പാടില്ലായിരുന്നു, ഒരുപക്ഷേ അദ്ദേഹത്തിന് സ്വന്തം കാരണങ്ങളുണ്ടാകാം''.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Music composer AR Rahman explains his controversial statement about facing fewer opportunities due to religious reasons
Published: 18 Jan 2026, 02:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented