ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിലൊരാളാണ് അനുഷ്‌ക ഷെട്ടി. പ്രതിഫലത്തിലും മുൻനിരയിൽ തന്നെയായിരുന്നു ഒരുകാലത്ത് അവർ. എന്നാൽ, കുറച്ചുനാളായി അനുഷ്‌കയുടെ ഒരു ചിത്രം റിലീസായിട്ട്. 2025-ൽ പുറത്തിറങ്ങിയ 'ഘാട്ടി'യാണ് അവരുടേതായി അവസാനം റിലീസായ ചിത്രം. 'കത്തനാർ' സിനിമ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിലുമാണ്. ചുരുക്കിപ്പറഞ്ഞാൽ അനുഷ്‌കയെക്കുറിച്ച് യാതൊരു വിവരവുമില്ല.
അതിനിടെയാണ് താരം ഉടനെ വിവാഹിതയാവുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പരന്നത്. ഒരു വ്യവസായിയാണ് വരനെന്നും വാർത്തകളുണ്ടായി. എന്നാൽ തൊട്ടുപിന്നാലെ വാർത്തകൾ നിഷേധിച്ച് അനുഷ്‌കയുടെ ടീം രംഗത്തെത്തി. നീണ്ട ഒരു കുറിപ്പാണ് ടീം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
''അനുഷ്‌ക ഷെട്ടിയുടെ വിവാഹത്തെപ്പറ്റിയുള്ള വാർത്തകൾ തുടർച്ചയായി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. അതിനെക്കുറിച്ച് വാർത്തകൾ ഉണ്ടാക്കുന്നതിനുമുമ്പ് ഔദ്യോഗിക സ്ഥിരീകരണമുണ്ടാവുന്നതുവരെയെങ്കിലും കാത്തിരിക്കൂ. ഏറ്റവും നിരാശാജനകമായിട്ടുള്ള കാര്യം അവരുടെ പ്രായത്തെക്കുറിച്ചുള്ള അനാവശ്യചർച്ചകളാണ്. എന്തിനാണ് ഓരോ വാർത്തയിലും പ്രായം 44 എന്നത് ഹൈലൈറ്റ് ചെയ്യുന്നത്? ഓരോന്നും വിവാദപരമാക്കാൻ വേണ്ടിയാണോ? തുടർച്ചയായി ഇങ്ങനെ സൂചിപ്പിക്കുന്നതും ഏജ് ഷെയ്മിങ് തന്നെയാണ്. പ്രായം ഒരു വലിയ കാര്യമാണെങ്കിൽ, എന്തുകൊണ്ട് ഇതേ ഊർജത്തോടെ പുരുഷതാരങ്ങളുടെ പ്രായം ചർച്ച ചെയ്യപ്പെടുന്നില്ല. എന്തുകൊണ്ടാണ് സ്ത്രീകൾ ഇക്കാര്യത്തിലും വേർതിരിവ് നേരിടേണ്ടിവരുന്നത്?'', കുറിപ്പ് തുടരുന്നു.
''സ്വന്തം കഴിവുകൊണ്ട് ഉയർന്നുവന്ന താരമാണ് അനുഷ്‌ക. പിആർ സ്റ്റണ്ടോ മറ്റ് കാര്യങ്ങളോ ഇല്ലാതെയാണ് അവർ കരിയർ തുടങ്ങിയതും മുന്നോട്ട് കൊണ്ടുപോയതും. വിവാഹം ഏറ്റവും സ്വകാര്യമായൊരു കാര്യമാണ്. അതൊരു ബ്രേക്കിങ് ന്യൂസോ ട്രെൻഡോ അല്ല'', അതിർത്തികളെ ബഹുമാനിക്കാൻ പഠിക്കണമെന്നും കുറിപ്പ് പറയുന്നു.
കുറച്ചുനാളായി സോഷ്യൽമീഡിയയിൽനിന്ന് ബ്രേക്കെടുത്തിരിക്കുകയായിരുന്നു അനുഷ്‌ക. 'ഘാട്ടി' സിനിമയുടെ പ്രകടനം മോശമായപ്പോഴാണ് അവർ സോഷ്യൽമീഡിയയിൽനിന്ന് ഇടവേളയെടുക്കാൻ തീരുമാനിച്ചത്. ''ലോകവുമായി വീണ്ടും ബന്ധം സ്ഥാപിക്കാനും സ്‌ക്രോളിങ്ങിനപ്പുറമുള്ള കാര്യങ്ങളിൽ പ്രവർത്തിക്കാനും'', എന്നാണ് ബ്രേക്കെടുക്കുമ്പോൾ അനുഷ്‌ക കുറിച്ചത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Anushka Shetty's team officially denied marriage rumors with a businessman. The actress condemned the media for constantly highlighting her age (44). The statement criticized the double standards regarding age-shaming between male and female actors.
Published: 21 Mar 2026, 06:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented