അമിതാഭ് ബച്ചനെ ജെൻ സി സ്ലാങ് പഠിപ്പിച്ച് അനന്യ പാണ്ഡേ. 'കോൻ ബനേഗാ ക്രോർപതി'യുടെ വരുന്ന എപ്പിസോഡിൽ അനന്യയും കാർത്തിക് ആര്യനുമാണ് അതിഥികളായെത്തുന്നത്. അവർ പ്രധാനകഥാപാത്രങ്ങളാവുന്ന 'തൂ മേരി മേം തേരാ, മേം തേരാ തൂ മേരി' എന്ന സിനിമയുടെ റിലീസിനുമുമ്പായിട്ടാണ് ഇരുവരും 'കെബിസി'യിലെത്തിയത്.

To advertise here,

ഇക്കഴിഞ്ഞ ദിവസമാണ് പരിപാടിയുടെ പ്രൊമോ പുറത്തുവിട്ടത്. അതിൽ ബിഗ് ബിയെ അനന്യ ജെൻ സി സ്ലാങ് പഠിപ്പിക്കുന്നത് കാണാം. പരിപാടിക്കിടയിൽ അനന്യ, അമിതാഭിനെ 'ഡ്രിപ്പ്' എന്നാണ് വിളിക്കുന്നത്. ഇത് ബച്ചന് മനസ്സിലായില്ല. 'ഡ്രിപ്പ്' എന്ന വാക്കിന്റെ പരമ്പരാഗത അർത്ഥത്തെക്കുറിച്ച് അമിതാഭ് തമാശ പറയുകയും ചെയ്തു. ''ഡ്രിപ്പ് എന്നാൽ സീലിങ്ങിൽനിന്ന് വെള്ളം വീഴുന്നു'' എന്നാണ് അർത്ഥമെന്ന് അമിതാഭ് പറഞ്ഞത് സദസ്സിനെ പൊട്ടിച്ചിരിപ്പിച്ചു. അപ്പോഴാണ് ജെൻസി ഡിക്ഷ്ണറിയുമായി അനന്യ രംഗത്തെത്തിയത്. സ്റ്റൈലിഷും കൂളുമായ ഒരാളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന ജെൻ സി പദമാണ് 'ഡ്രിപ്പ്'.

പിന്നാലെ അമിതാഭിനെ പ്രശംസിക്കാനും 'നോ ക്യാപ്' എന്ന ജെൻ സി വാക്കാണ് അനന്യ ഉപയോഗിച്ചത്. ഇത് അമിതാഭിനെ അമ്പരപ്പിക്കുകയും രസിപ്പിക്കുകയും ചെയ്തു. അങ്ങനെ 'OOTD,' 'ഡ്രിപ്പ്', 'നോ ക്യാപ്പ്' തുടങ്ങിയ ജനപ്രിയ പദങ്ങൾ അനന്യ ബച്ചനെ പഠിപ്പിച്ചു. ക്വിസ് ഷോ ഒരു സ്ലാങ് ക്ലാസായി മാറുകയും ചെയ്തു.

കാർത്തിക് ആര്യനാണെങ്കിൽ അമിതാഭിനെ ചില ആംഗ്യങ്ങളാണ് (gestures) പഠിപ്പിച്ചത്. കൊറിയൻ ഹാർട്ട് സൈൻ ഉൾപ്പെടെയുള്ളവ അദ്ദേഹത്തിന് മനസ്സിലാക്കിക്കൊടുത്തു.

കാർത്തിക് ആര്യൻ-അനന്യ പാണ്ഡേ സിനിമയിൽ നീന ഗുപ്ത, ജാക്കി ഷ്‌റോഫ് തുടങ്ങിയവരും അഭിനയിക്കുന്നു. ധർമ പ്രൊഡക്ഷൻസാണ് നിർമിക്കുന്നത്. ക്രിസ്മസിനാണ് സിനിമയുടെ റിലീസ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi