കോൻ ബനേഗാ ക്രോർപതിയുടെ വരാനിരിക്കുന്ന എപ്പിസോഡിൽ അമിതാഭ് ബച്ചന്റെ അതിഥികളായെത്തുന്നത് ബോളിവുഡ് താരങ്ങളായ കാർത്തിക് ആര്യനും അനന്യ പാണ്ഡെയുമാണ്. ഇതിന്റെ പ്രൊമോ പുറത്തുവന്നിട്ടുണ്ട്. ഇതിൽ ഹോട്ട് സീറ്റിലെത്തിയ കാർത്തിക് ബച്ചനോട് സ്വകാര്യ ജീവിതത്തെക്കുറിച്ച് ചോദിക്കുന്ന ചോദ്യങ്ങൾ വൈറലാവുകയാണ്.

To advertise here,

ഫോണിൻ്റെ പാസ്‌വേഡ് ഭാര്യ ജയാ ബച്ചന് അറിയുമോ എന്നതായിരുന്നു അതിലൊരു ചോദ്യം. ഇതിന് മറുപടിയായി, പൊട്ടിച്ചിരിച്ചുകൊണ്ടാണ് ബച്ചൻ പ്രതികരിച്ചത്. "നിങ്ങൾക്ക് ഭ്രാന്താണോ? നമ്മളത് അവരോട് പറയുമോ?!" എന്നായിരുന്നു ബച്ചന്റെ മറുപടി. ഇത് സ്റ്റുഡിയോയിലെ കാണികളെ ചിരിപ്പിച്ചു. ബച്ചൻ്റെ ഭക്ഷണരീതികളെക്കുറിച്ചും ജയ അതെല്ലാം അംഗീകരിക്കുന്നുണ്ടോയെന്നും കാർത്തിക് ആകാംക്ഷയോടെ ചോദിക്കുന്നുണ്ട്. "ജയാജിയിൽ നിന്ന് മറച്ചുവെച്ചാണോ ചിപ്സ് കഴിക്കാറ്?" എന്ന ചോദ്യത്തിനും ബിഗ് ബി പൊട്ടിച്ചിരിച്ചു. സ്വന്തം പേര് ഗൂഗിൾ ചെയ്യുന്നതിനെക്കുറിച്ചും കാർത്തിക് ബച്ചനോട് ചോദിച്ചു.

'തു മേരി മേം തേരാ, മേം തേരാ തു മേരി' എന്ന ചിത്രത്തിന്റെ പ്രചാരണാർഥമാണ് അനന്യയും കാർത്തികും പരിപാടിയിലെത്തിയത്. 1973-ലാണ് ജയയും ബച്ചനും വിവാഹിതരാവുന്നത്. അഞ്ച് പതിറ്റാണ്ടിലധികം നീണ്ട വിജയകരമായ ദാമ്പത്യമാണ് ഇരുവരുടെയും. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi