ആദിത്യ ധറിന്റെ 'ധുരന്ധര്‍' ബോക്സ് ഓഫീസില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. അതിനിടെ ചിത്രത്തിലെ, അറബിക് ഗാനമായ, FA9LA യിലെ അക്ഷയ് ഖന്നയുടെ നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. എല്ലാവരും ഈ ട്രെന്‍ഡ് ഏറ്റെടുത്ത് അത്, പുനഃസൃഷ്ടിക്കുന്നുമുണ്ട്. ഇതിനിടയില്‍, അക്ഷയുടെ പിതാവും അന്തരിച്ച സൂപ്പര്‍സ്റ്റാറുമായ വിനോദ് ഖന്ന സമാനമായ രീതിയില്‍ നൃത്തം ചെയ്യുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്നിരിക്കുന്നു.
വൈറലായ ഈ വീഡിയോയില്‍ രേഖയും വിനോദ് ഖന്നയും കൂടാതെ പാകിസ്ഥാന്‍ ക്രിക്കറ്റ് ക്യാപ്റ്റനും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ഇമ്രാന്‍ ഖാനും ഉണ്ട്. 1989-ല്‍ പാകിസ്ഥാനിലെ ലാഹോറില്‍ നടന്ന ഒരു ചാരിറ്റി പരിപാടിയില്‍ നിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ് റിപ്പോര്‍ട്ട്. വീഡിയോയില്‍, രേഖയും വിനോദും ഒരുമിച്ച് നൃത്തം ചെയ്യുന്നത് കാണാം. അദ്ദേഹത്തിന്റെ നൃത്തം ധുരന്ധർ സിനിമയില്‍ അക്ഷയ് ചെയ്യുന്നതിന് സമാനമാണ്.
അക്ഷയ് തന്റെ എന്‍ട്രി രംഗത്തിലെ നൃത്തം പെട്ടന്നുണ്ടാക്കിയെടുത്തതാണ് എന്ന്, സിനിമയില്‍ ഉസൈര്‍ ബലൂച്ച് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍, ഡാനിഷ് പാണ്ഡ്യോര്‍ വെളിപ്പെടുത്തിയിരുന്നു. ''അദ്ദേഹം അതെല്ലാം സ്വന്തമായി ചെയ്തതാണ്. ഗാനത്തിനായുളള കൊറിയോഗ്രാഫി നടക്കുന്നുണ്ടായിരുന്നു. അതിനിടയില്‍ അക്ഷയ് സര്‍ സംവിധായകൻ ആദിത്യയോട് ചോദിച്ചു, 'എനിക്ക് ഡാന്‍സ് ചെയ്യാമോ? 'നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്‌തോളൂ' ആദിത്യ മറുപടി പറഞ്ഞു. അങ്ങനെ എല്ലാവരും നൃത്തം ചെയ്യുമ്പോള്‍, അദ്ദേഹം എല്ലാവരെയും നോക്കുകയും തുടര്‍ന്ന് സ്വന്തമായി നൃത്തം ചെയ്യാന്‍ തുടങ്ങുകയും ചെയ്തു. ഞങ്ങള്‍ എല്ലാവരും അത്ഭുതപ്പെട്ടുപോയി,'' ഡാനിഷ് പറഞ്ഞു.
ബഹ്റൈനി ഭാഷയില്‍ 'രസകരമായ സമയം' അല്ലെങ്കില്‍ 'പാര്‍ട്ടി' എന്ന് അര്‍ത്ഥം വരുന്ന FA9LA എന്ന അറബിക്ക് ഗാനം ഗള്‍ഫ് ആസ്ഥാനമായുള്ള ഹിപ്-ഹോപ്പ് ആര്‍ട്ടിസ്റ്റ് ഫ്‌ളിപ്പറാച്ചിയാണ് ആലപിച്ചിരിക്കുന്നത്. 2024-ല്‍ പുറത്തിറങ്ങിയ ഈ ഗാനം, ‘ധുരന്ധറി'ല്‍ ഉള്‍പ്പെടുത്തിയതോടെ ഇപ്പോള്‍ വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്. നേരത്തെ, രണ്‍വീര്‍ സിങ്ങും സോഷ്യല്‍ മീഡിയയില്‍ ഈ ഗാനത്തിന് വലിയ പ്രചാരണം നല്‍കിയിരുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Akshaye Khanna`s viral `Ea9GHa` dance in `Dhurandhar` is taking over social media! A video of his father, Vinod Khanna, dancing similarly with Rekha & Imran Khan has resurfaced.
Published: 11 Dec 2025, 02:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented