ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ പ്രീമിയം വിസ്കി ബ്രാൻഡായ 'ദ ഗ്ലെൻജേർണീസ്' (The GlenJourneys) വിപണിയിൽ വൻ മുന്നേറ്റമാണ് നടത്തുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ വിപണിയിലെത്തിയ ഈ ബ്രാൻഡ്, വെറും നാല് മാസത്തിനുള്ളിൽ 4.14 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി. ഇതുവരെ 8,622-ലധികം കുപ്പികൾ വിറ്റഴിച്ചതായും കമ്പനി അറിയിച്ചു.
കാർട്ടൽ ബ്രദേഴ്സുമായി (Cartel Bros) സഹകരിച്ചാണ് അജയ് ദേവ്ഗൺ ഈ സിംഗിൾ മാൾട്ട് വിസ്കി പുറത്തിറക്കിയിരിക്കുന്നത്. നിലവിൽ ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളിലായി 437 റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ഈ ബ്രാൻഡ് ലഭ്യമാണ്.
2025 ഒക്ടോബറിൽ മഹാരാഷ്ട്രയിലായിരുന്നു ബ്രാൻഡ് തുടക്കം കുറിച്ചത്. 2026 ജനുവരിയിൽ ഗോവ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിലേക്കും ഫെബ്രുവരിയിൽ ഹരിയാനയിലേക്കും വ്യാപിച്ചു. പഞ്ചാബ്, രാജസ്ഥാൻ, ചണ്ഡീഗഡ് ഉൾപ്പെടെയുള്ള 23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും രജിസ്ട്രേഷനായി അപേക്ഷ നൽകിയിട്ടുണ്ട്. മുംബൈ, അഹമ്മദാബാദ്, അമൃത്സർ എന്നിവയ്ക്ക് പുറമെ തിരുവനന്തപുരം, മംഗലാപുരം വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ സെക്ഷനുകളിലും ഇത് ലഭ്യമാണ്.
"പരമ്പരാഗത സ്കോച്ച് രീതികളെ അടിസ്ഥാനമാക്കിയുള്ളതാണ് ദ ഗ്ലെൻജേർണീസ്. ഇന്ത്യൻ ഉപഭോക്താക്കളിൽ നിന്നുള്ള ഈ പ്രതികരണം ഏറെ സന്തോഷം നൽകുന്നു. രാജ്യാന്തര തലത്തിലും ബ്രാൻഡിന് അംഗീകാരം ലഭിക്കുന്നത് ആഘോഷിക്കപ്പെടേണ്ട കാര്യമാണ്", അജയ് ദേവ്ഗണിന്റെ വാക്കുകൾ.
ഇന്ത്യയ്ക്ക് പുറമെ വിദേശ വിപണികളിലേക്കും ഗ്ലെൻജേർണീസ് ചുവടുവെക്കുന്നുണ്ട്. ദുബായിൽ നിന്ന് ഇതിനോടകം തന്നെ ഓർഡറുകൾ ലഭിച്ചു കഴിഞ്ഞു. അമേരിക്ക, കാനഡ എന്നിവിടങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്. കൂടാതെ, 2026 ജൂണിൽ പുതിയൊരു 'സ്മോക്കി' (Smoky variant) വിസ്കിയും കമ്പനി പുറത്തിറക്കും.
ബിസിനസ്സിനൊപ്പം സിനിമയിലും താരം സജീവമാണ്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ 'ദേ ദേ പ്യാർ ദേ 2' ബോക്സ് ഓഫീസിൽ ഏകദേശം 100 കോടി രൂപയാണ് നേടിയത്. ആരാധകർ ഏറെ കാത്തിരിക്കുന്ന 'ദൃശ്യം 3'യുടെ ഹിന്ദി ഈ വർഷം ഒക്ടോബർ 2-ന് തിയേറ്ററുകളിലെത്തും. ദൃശ്യം പരമ്പരയിലെ അവസാന ഭാഗമായിരിക്കും ഇത്. ഇവ കൂടാതെ 'ധമാൽ 4', 'ഗോൽമാൽ 5' എന്നീ ചിത്രങ്ങളും വരാനിരിക്കുന്നുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Bollywood star Ajay Devgn's premium single malt whisky brand, 'The GlenJourneys'., Achieved ₹4.14 crore in sales within the first four months of its launch., Rapidly expanding across India with availability in 6 states and plans for 23 more., International expansion plans include Dubai, USA, and Canada., A new 'Smoky' variant is scheduled for release in June 2026.
Published: 26 Feb 2026, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented