ബോളിവുഡിൽ എപ്പോഴും ലൈംലൈറ്റിൽ നിൽക്കുന്ന ദമ്പതിമാരാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും. ഒരുകാലത്ത് മുഴുവൻ സമയ അഭിനേതാക്കളായിരുന്ന ഇരുവർക്കും സിനിമയ്ക്കു പുറമേ, ബ്രാൻഡ് എൻഡോഴ്സ്മെന്റുകൾ, വലിയ ബ്രാൻഡുകളുടെ പിന്തുണ, വിവിധതരം ആഡംബര റിയൽ എസ്റ്റേറ്റ് എന്നിവയിലൂടെയാണ് ഇപ്പോൾ പ്രധാനമായും വരുമാനം ലഭിക്കുന്നത്.

To advertise here,

'ധൂം', 'കഭി അൽവിദ നാ കെഹ്ന', 'ഗുരു' തുടങ്ങി നിരവധി ഹിറ്റ് സിനിമകളിലൂടെ പ്രശസ്തനായ അഭിഷേക് ബച്ചൻ സിനിമാ നിർമാതാവു കൂടിയാണ്. സെലിബ്രിറ്റി നെറ്റ് വർത്തിന്റെ റിപ്പോർട്ടനുസരിച്ച്, ബച്ചൻ്റെ ആസ്തി ഏകദേശം 33 മുതൽ 34 മില്യൺ ഡോളർ വരെയാണ്. അഭിനയ ജീവിതം, ചലച്ചിത്ര നിർമ്മാണം, കായികരംഗത്തെ വിജയകരമായ ബിസിനസ് നിക്ഷേപങ്ങൾ എന്നിവയിൽ നിന്നാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

2014-ൽ അഭിഷേക് കായിക രംഗത്തേക്ക് പ്രവേശിച്ചു. ജയ്പൂർ പിങ്ക് പാൻ്റേഴ്സ് എന്ന പ്രോ കബഡി ലീഗ് ടീമിൻ്റെ ഉടമയാണദ്ദേഹം. വളരെ വേഗത്തിൽ വളർച്ച നേടിയ ടീമാണിത്. ഐഎസ്എൽ ടീമായ ചെന്നൈയിൻ എഫ്സിയുടെ സഹ ഉടമ കൂടിയാണ് അദ്ദേഹം.

ഐശ്വര്യയുടെ ആസ്തി
ഹിന്ദി, തമിഴ്, ബംഗാളി, ഇംഗ്ലീഷ് ഭാഷകളിലായി 40-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ഐശ്വര്യ. 1994-ൽ ലോകസുന്ദരിപ്പട്ടം ചൂടിയ അവർ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സെലിബ്രിറ്റികളിൽ ഒരാളായി സ്വയം അടയാളപ്പെടുത്തിയവരാണ്. സെലിബ്രിറ്റി നെറ്റ് വർത്ത് കണക്കനുസരിച്ച്, 28 വർഷത്തെ ഇന്ത്യൻ സിനിമയിലെ കരിയറും ഉയർന്ന മൂല്യമുള്ള ബ്രാൻഡ് പോർട്ട്‌ഫോളിയോയും അവർക്ക് 100 മില്യൺ ഡോളറിന്റെ ആസ്തിയാണ് നേടിക്കൊടുത്തത്. ഭർത്താവ് അഭിഷേക് ബച്ചൻ്റെ ആസ്തിയെ മറികടക്കുന്ന സാമ്രാജ്യമാണ് ഐശ്വര്യ കെട്ടിപ്പടുത്തത്. ലോറിയൽ പാരീസിൻ്റെ ദീർഘകാലമായുള്ള ബ്രാൻഡ് അംബാസഡറാണ്. ഈ ബ്രാൻഡിനെ വിവിധ രാജ്യങ്ങളിൽ പ്രതിനിധീകരിച്ച ആദ്യ ഇന്ത്യൻ നടിയായിരുന്നു ഐശ്വര്യ. സ്വിസ് വാച്ച് നിർമ്മാതാക്കളായ ലോംഗിൻസിൻ്റെയും അംബാസഡറാണ് ദീർഘകാലമായി അവർ. കാലാതീതമായ ആകർഷണം ആഗോള വേദിയിലെ പ്രമുഖയായി ഐശ്വര്യയെ നിലനിർത്തുന്നു.

ഇരുവരുടെയും ആഡംബര പ്രോപ്പർട്ടികൾ
ദുബായിലെ സാൻക്ച്വറി ഫാൾസിലെ 16 കോടി രൂപയുടെ ആഡംബര വില്ലയും മുംബൈയിലെ വിവിധ ഹൈ-റൈസ് അപ്പാർട്ട്‌മെൻ്റുകളും ഉൾപ്പെടെ കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന റിയൽ എസ്റ്റേറ്റ് ഉടമകളാണ് ദമ്പതികൾ. ബോറിവലിയിൽ ആറ് അപ്പാർട്ട്‌മെൻ്റുകളും മുലുണ്ടിൽ നിരവധി പ്രോപ്പർട്ടികളും അവർക്കുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi