ഗുജറാത്തില്‍നിന്നുള്ള ഭഗ്‌വന്‍ജി റുപാപറയാണ് പക്ഷികള്‍ക്കായൊരു സ്വര്‍ഗം തന്നെ ഒരുക്കിയിരിക്കുകയാണ്. അതിനായി 20 ലക്ഷം രൂപമുടക്കി സ്വന്തം സ്ഥലത്ത് ഒരു പക്ഷി ബംഗ്ലാവ് ആണ് അദ്ദേഹം നിര്‍മിച്ചിരിക്കുന്നത്. പ്രത്യേകമായുണ്ടാക്കിയ 2500-ലേറെ മണ്‍കുടങ്ങളാണ് വീട് നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. 140 അടി നീളവും 70 അടി വീതിയും 40 അടി ഉയരവുമാണിതിന്. 

To advertise here,

പക്ഷികള്‍ക്കായുള്ള കൂട് മാത്രമല്ല, അതിനൊപ്പം അവര്‍ക്കുള്ള വെള്ളവും തീറ്റയും കൂടി ഇവിടെ ഒരുക്കിയിട്ടുണ്ട് ഭഗ്‌വന്‍ജി. 

പ്രജനനകാലം കഴിഞ്ഞാല്‍ ഈ മണ്‍പാത്രങ്ങളെല്ലാം പുറത്തെടുത്ത്, വൃത്തിയാക്കി തിരിച്ചുവെക്കുന്ന രീതിയിലാണ് ഇവയുടെ നിര്‍മാണം. ബോര്‍ പൈപ്പുകളില്‍ സ്റ്റീല്‍ ബോള്‍ട്ട് വെച്ചാണ് ഈ മണ്‍കുടങ്ങള്‍ ഉറപ്പിച്ചിരിക്കുന്നത്. ഒരുവര്‍ഷമെടുത്താണ് ഈ പക്ഷി ബംഗ്ലാവിന്റെ പണി പൂര്‍ത്തിയാക്കിയത്. അദ്ദേഹത്തിന്റെ മക്കളും ഗ്രാമവാസികളുമെല്ലാം പക്ഷി വീട് നിര്‍മാണത്തില്‍ പങ്കാളികളായി.