വീട്ടിൽ മീൻ വെട്ടിക്കഴിഞ്ഞാൽ ആകെയൊരു മണമാണ്, അടുക്കളയിലും കൈകളിലുമെല്ലാം. എത്ര തവണ സോപ്പിട്ട് കഴുകിയാലും ആ മണം പോവുകയുമില്ല. എന്നാൽ മീനിന്റെ മണം കളയാൻ ചില എളുപ്പവഴികളുണ്ട്.

To advertise here,

മീൻ വൃത്തിയാക്കിയശേഷം, ചെറുനാരങ്ങയുടെ നീര് കൈകളിലിടുക. എന്നിട്ട് കൈകൾ നന്നായി ഉരച്ചുകഴുകുക. മീൻമണം മാറും. വൈറ്റ് വിനിഗറും തുല്യ അളവിൽ വെള്ളവുമെടുത്ത് കൈകളിലൊഴിച്ച് നന്നായി ഉരച്ചുകഴുകാം. ബേക്കിങ് സോഡ അല്പം വെള്ളത്തിലിട്ട് കുഴച്ചെടുക്കുക. അത് കൈയിൽ പുരട്ടിയശേഷം നന്നായി ഉരച്ചുകഴുകിയാലും മീനിന്റെ മണമെല്ലാം അകലും.

ടൊമാറ്റോ കെച്ചപ്പ് അല്പം കൈയിലെടുത്ത് നന്നായി ഉരച്ചശേഷം കഴുകിയാലും മതി. കാപ്പിപ്പൊടിയും നല്ലതാണ്. കാപ്പിപ്പൊടി കൈകളിലെടുത്ത് നന്നായി ഉരച്ചുകഴുകാം. കൈ വൃത്തിയാക്കിയശേഷം അല്പം ലാവണ്ടർ ഓയിൽ, ഒലീവ് ഓയിൽ, ടീ ട്രീ ഓയിൽ എന്നിവയിലേതെങ്കിലും കൈകളിൽ പുരട്ടുക.

കട്ടിങ് ബോർഡിലും കത്രികയിലും അല്പം കാപ്പിപ്പൊടി വിതറുക. അല്പനേരം കഴിഞ്ഞ് കഴുകിയാൽ മതി. മീൻ വൃത്തിയാക്കിയശേഷം കത്തി, സിങ്ക്, പ്ലേറ്റ് എന്നിവയിലെ മണമകറ്റാന്‍ വിനാഗിരി ചേർത്ത വെള്ളമുപയോഗിക്കാം. കട്ടിങ് ബോർഡും കത്തിയും വൃത്തിയാക്കാൻ ചെറുനാരങ്ങാനീരും ഉപയോഗിക്കാം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi