പുതിയ വീട് പണിതാലും പഴയവീടിനെ പുതുക്കിയാലുമെല്ലാം ആദ്യം മനസ്സില്‍ വരുന്നത് ഇനി ലൈറ്റിങ് എങ്ങനെ എന്ന ചിന്തയാവും. വീടുകള്‍ മൊത്തം ട്യൂബ് ലൈറ്റിന്റെ പ്രകാശത്തില്‍ കുളിച്ചു നില്‍ക്കുന്ന കാലം കഴിഞ്ഞു. ഓരോ മുറികള്‍ക്കും ഓരോ തരം ലൈറ്റിങ് എന്നാണ് പുത്തന്‍രീതി. വീട്ടിലേക്ക് കയറിവരുന്ന ആരുടെയും കണ്ണുകള്‍ ആദ്യം പോകുക ലിവിങ് റൂമിലെ സൗകര്യങ്ങളിലേക്കായിരിക്കും. അതുകൊണ്ട് ലിവിങ് റൂം ലൈറ്റിങ് പ്രാധാന്യത്തോടെ വേണം ചെയ്യാന്‍.  

To advertise here,

ഷാഡോ ഫ്രീ ലൈറ്റിങ്, ആക്‌സന്റ് ലൈറ്റിങ്, ആംബിയന്റ് ലൈറ്റിങ് എന്നിങ്ങനെ മൂന്ന് രീതികളില്‍ ലിവിങ് റൂമിനെ ഒരുക്കാം.
1.    ആര്‍ട്ട് പോലെ
    ചെറിയ പെന്‍ഡന്റ് ലൈറ്റുകളുടെ ഒരു കൂട്ടമോ, ഒരേ നിരയിലല്ലാതെ പലഭാഗത്തേക്ക് ശാഖകള്‍ പോലെ ലൈറ്റുകള്‍ ഒന്നിച്ചുവെച്ച ട്രാക്ക് ലൈറ്റുകളോ നല്‍കാം. 
2. ട്രഡീഷണല്‍ ഷാന്‍ഡ്‌ലിയര്‍
    ലിവിങ് റൂമില്‍ ട്രഡീഷണല്‍ ഫീല്‍ നല്‍കാന്‍ ഇത്തരം ലൈറ്റുകള്‍ സഹായിക്കും. പഴയ രൂപത്തില്‍ നിന്ന് വ്യത്യസ്തമായി പലതരം നിറങ്ങള്‍, നിറങ്ങളുള്ള ഗ്ലാസുകള്‍, പല ആകൃതികള്‍ എന്നിവയെല്ലാം മിക്‌സ് ചെയ്ത്  ഷാന്‍ഡ്‌ലിയറുകളെ ഒരുക്കാം.
3. ഓവര്‍ സൈസ്ഡ് ലൈറ്റ്‌സ്
    വലിയ പെന്‍ഡന്റ് ലൈറ്റുകള്‍ ഇപ്പോള്‍ ട്രെന്‍ഡാണ്. മുറിയുടെ മൊത്തം ഫോക്കസ് പോയിന്റിനെയും മാറ്റിമറിക്കും ഇവ. വെറുതേ അലങ്കാരത്തിനായി ഉപയോഗിച്ചാലും മുറിക്ക് പ്രത്യേക ഭംഗി ലഭിക്കും. 
4. വിന്റേജ് സ്‌റ്റൈല്‍ ലാമ്പ് ഷേഡ്‌സ് 
    പഴയകാലത്തെ അലങ്കാരപ്പണികളുള്ള ലാമ്പ് ഷേഡുകള്‍ ഇപ്പോള്‍ തിരിച്ചെത്തുന്നുണ്ട്. വലിയ പാറ്റേണുകളും പ്രിന്റുകളുമുള്ള അത്തരം വിന്റേജ് ലാമ്പ് ഷേഡുകള്‍ ഇപ്പോള്‍ ട്രെന്‍ഡാണ്.
5. സെറാമിക് സ്‌കള്‍പ്ച്ചര്‍    
ലിവിങ് റൂമുകളില്‍ അരണ്ട വെളിച്ചം നല്‍കുന്ന ട്രെന്‍ഡ് കോവിഡ് അടച്ചിരിക്കലിന് ശേഷം വന്നതാണ്. വാള്‍ ലൈറ്റ്, ടേബിള്‍ ലൈറ്റ്, ഫ്‌ളോര്‍ ലൈറ്റ് എന്നിവ കരകൗശലവസ്തുക്കളുടെ രൂപത്തില്‍ വീടുകളിലേക്ക് കുടിയേറിക്കഴിഞ്ഞു. സോഫ്റ്റ് ആന്‍ഡ് വാം ലൈറ്റിങ് എന്നതാണ് ഈ ട്രെന്‍ഡ്. ഓടോ ചെമ്പോ കൊണ്ടുള്ള അടിത്തട്ടും മുകളില്‍ കളിമണ്ണുകൊണ്ടുള്ള ലാംപ്‌ഷേഡും ഉള്ളില്‍ ചെറിയവെളിച്ചം പകരുന്ന വാം ലൈറ്റും... ലിവിങ് റൂമിന്റെ മൂഡ് തന്നെ മാറ്റും. 
6. വാള്‍ ലൈറ്റ്‌സ്
    ലിവിങ് റൂമിന് കൂടുതല്‍ വെളിച്ചവും വലിപ്പവും തോന്നിപ്പിക്കാന്‍ ഇത്തരം ലൈറ്റുകള്‍ നല്ലതാണ്. 
7. ട്രൈപോഡ് ലൈറ്റ്‌സ്
    ഇന്റീരിയറിലെ പുത്തന്‍ ട്രെന്‍ഡാണ് ട്രൈപോഡ് ലാംപുകള്‍. വീടിനുള്ളില്‍ പല ലൈറ്റിങ് ഇഫക്ട്‌സ് കൊണ്ടുവരാന്‍ ഇത്തരമൊന്ന് ധാരാളം മതി. തിക്ക് വുഡന്‍ ഷേഡ്‌സില്‍ മെറ്റാലിക്ക് സ്റ്റാന്‍ഡുള്ള ലാം
പുകള്‍ക്ക് ആരാധകര്‍ ഏറെയാണ്. 
8. ഫാബ്രിക് ലൈറ്റ്‌സ്
    സീലിങ്ങില്‍ നിന്നും തൂക്കിയിടുന്ന ലൈറ്റുകള്‍ക്ക് പല നിറമുള്ള തുണികള്‍ കൊണ്ട് ഷേഡ് നല്‍കിയാലോ. പല നിറങ്ങളില്‍ വീടിനകം അലങ്കരിക്കാന്‍ ഫാബ്രിക്‌സ് ലൈറ്റുകള്‍ നല്ലതാണ്.
9. സ്റ്റോണ്‍ വെനീര്‍ ലൈറ്റുകള്‍
    സ്‌റ്റോണ്‍ വെനീറുകള്‍ കൊണ്ട് ഷേഡുകള്‍ നല്‍കുന്ന ഇത്തരം ലൈറ്റുകള്‍ മുറികള്‍ക്ക് വാം ഫീല്‍ നല്‍കും. 
10.പ്രൊഫൈല്‍ ലൈറ്റിങ്
    സീലിങ്ങിലും ഭിത്തിയിലും അലുമിനിയം ചാനലുകള്‍ നല്‍കി അതില്‍ എല്‍.ഇ.ഡി. സ്ട്രിപ്പുകള്‍ നല്‍കുന്ന രീതി. മുറികളില്‍ എല്ലായിടത്തും ഒരേപോലെ വെളിച്ചം ലഭിക്കാന്‍ ഈ ലൈറ്റിങ് സഹായിക്കും. 
11.സര്‍ഫസ് സിലിണ്ടര്‍ ലൈറ്റ്
    സീലിങ്ങില്‍ നിന്നും സിലിണ്ടര്‍ പോലെ ഘടിപ്പിക്കുന്ന ലൈറ്റുകളാണ് ഇവ. മുറികള്‍ക്ക് പ്രൗഢി നല്‍കാനും എല്ലായിടത്തും ഒരേപോലെ വെളിച്ചം ലഭിക്കാനും ഈ ലൈറ്റിങ് സഹായിക്കും.
 


വീടിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഒറ്റപ്പെട്ടയിടമല്ല ഇപ്പോള്‍ അടുക്കളകള്‍. മറ്റ് മുറികളിലേതുപോലെ തന്നെ എത്ര മനോഹരവും ട്രെന്‍ഡിയുമാക്കാമോ അത്രയും തന്നെ വേണം അടുക്കളയിലെ ലൈറ്റിങ്ങും.  
1. ലയേര്‍ഡ് ലാരിയറ്റ്‌സ്
    കിച്ചണ്‍ ഐലന്‍ഡിന് മുകളിലായി ഒരു കൂട്ടം ലൈറ്റുകള്‍ നല്‍കിയാലോ. ഗ്രാനൈറ്റ് പതിച്ച ഐലന്‍ഡും വൈറ്റ് ഭിത്തികളും ആയാല്‍ അടക്കള മുഴുവന്‍ തിളങ്ങും. 
2. പെന്‍ഡന്റ് ലൈറ്റുകള്‍
    ഒന്നോ രണ്ടോ പെന്‍ഡന്റ് ലൈറ്റുകള്‍ നല്‍കുന്നത് മോഡേണ്‍ കിച്ചണ് മാറ്റുകൂട്ടും. ബ്രാസ്, ബ്രോണ്‍സ്, സില്‍വര്‍ ഷേഡുകളുള്ള ബ്രൈറ്റ് പെന്‍ഡന്റുകള്‍ പിടിപ്പിക്കുന്നതും ട്രെന്‍ഡാണ്. 
3. ട്രിയോ ലൈറ്റിങ്
    സീലിങ് ലൈറ്റുകളോ പെന്‍ഡന്റ് ലൈറ്റുകളോ മൂന്നെണ്ണം വീതം നല്‍കുന്ന രീതിയാണിത്. വുഡന്‍ ഷേഡ്‌സ് നല്‍കിയിരിക്കുന്ന അടുക്കളയാണെങ്കില്‍ കൂടുതല്‍ വലിപ്പം തോന്നിക്കാന്‍ ഇത് സഹായിക്കും. 
4. ഡ്യുവല്‍ ലൈറ്റിങ്
    കിച്ചണ്‍ ഐലന്‍ഡിന് മുകളില്‍  പെന്‍ഡന്റ്‌സ് ആണെങ്കില്‍ ബാക്കി ഭാഗത്ത് സീലിങ്ങില്‍ നല്‍കാവുന്ന ഫ്‌ളഷ് മൗണ്ട് ലൈറ്റുകള്‍ നല്‍കാം. ഈ രീതി അടുക്കളയില്‍ കൂടുതല്‍ വെളിച്ചം നിറയ്ക്കും. 
5. ആന്റിക്
വുഡന്‍ കിച്ചണ്‍ ഐലന്‍ഡ്, ഭിത്തിയില്‍ പ്രിന്റഡ് ടൈലുകള്‍, ഇതിനൊപ്പം ആന്റിക് ഷാന്‍ഡെലിയറോ പെന്‍ഡന്റുകളോ നല്‍കാം. 
6. ടേബിള്‍ ലാംപ്
    ടേബിള്‍ ലാംപിന് അടുക്കളയില്‍ എന്ത് കാര്യമെന്ന് ചോദിക്കാന്‍ വരട്ടെ. പെന്‍ഡന്റുകളും ഫ്‌ളഷ് മൗണ്ട് ലൈറ്റുകളുമൊക്കെ മൊത്തം അടുക്കളയെ പ്രകാശിപ്പിക്കുമ്പോള്‍ കിച്ചണ്‍ കൗണ്ടറിലും ചെറിയ ബ്രേക്ക് ഫാസ്റ്റ് ടേബിളിലുമൊക്കെ ഓരോ ടേബിള്‍ ലാംപുകള്‍ വെക്കാം. അടുക്കളയുടെ ലുക്ക് തന്നെ മാറും.
7. ഗ്ലാസ് പെന്‍ഡന്റുകള്‍
    ഗ്ലാസ് പെന്‍ഡന്റുകള്‍ രണ്ടോ മൂന്നോ എണ്ണം കിച്ചണ്‍ കൗണ്ടറിന് മുകളിലായി നല്‍കാം.  
8. ടോപ്പ് ആന്‍ഡ് ബിലോ ലൈറ്റുകള്‍
    സീലിങ്ങില്‍ നിന്ന് പെന്‍ഡന്റ് ലൈറ്റുകള്‍ നല്‍കുന്നതിനൊപ്പം ഐലന്‍ഡിന്റെയും കിച്ചണ്‍ കൗണ്ടറിന്റെയുമൊക്കെ താഴെ നിന്ന് ലൈറ്റുകള്‍ നല്‍കാം. അടുക്കള മുഴുവനും വെളിച്ചം നിറയ്ക്കാന്‍ ഇത് സഹായിക്കും. 

 

കിടപ്പുമുറി കൂടുതല്‍ വെളിച്ചമുള്ളതോ തീരെ അരണ്ടതോ ആവുന്നത് നല്ലതല്ല. ഉറക്കറ മനോഹരവും ശാന്തവും ഉറക്കത്തിന് അനുയോജ്യവുമാക്കുന്നതില്‍ നല്ല ലൈറ്റിങ്ങിനും പങ്കുണ്ട്. 
1. അറ്റ്‌മോസ്‌ഫെറിക് ലൈറ്റിങ്
    ഡിമ്മേഴ്‌സ് ഉപയോഗിക്കുന്നതിന് പകരം പല റേഡിയന്‍സുള്ള ഓര്‍ബ് ലൈറ്റുകളോ ലാംപുകളോ ഉപയോഗിക്കാം. ആന്റിക്ക് ഫീല്‍ ലഭിക്കാന്‍ ഇലക്ട്രിക്ക് ഫയര്‍പ്ലേസുകളും പരീക്ഷിക്കാം
2. സ്റ്റേറ്റ്‌മെന്റ് ഫ്‌ളോര്‍ ലാംപ്
    മുറിയില്‍ ധാരാളം ഇടമുണ്ടെങ്കില്‍ ഫ്‌ളോര്‍ ലാംപുകള്‍ പരീക്ഷിക്കാം. ഉയരം കുറഞ്ഞ സീലിങ്ങുകള്‍ ഉള്ള മുറികള്‍ക്കും ഇത് അനുയോജ്യമാണ്. സ്റ്റാന്‍ഡ് അപ്പ് ലൈറ്റുകളാണ് ഇവയില്‍ ട്രെന്‍ഡ്.
3. അഡ്ജസ്റ്റബിള്‍ ലൈറ്റിങ്ങുകള്‍
    വാള്‍ ഹാങ് ലൈറ്റ് ഫിക്‌സറുകള്‍ ഘടിപ്പിച്ചാല്‍ ലൈറ്റിനെ പല ദൂരത്തേക്ക് മാറ്റാനാകും. കട്ടിലിലേക്ക് തിരിച്ചു വെച്ചാല്‍ കിടന്നുകൊണ്ട് വായിക്കാനും മറ്റും സഹായകമാകും. ഉറങ്ങേണ്ടപ്പോള്‍ ലൈറ്റിനെ എതിര്‍ ദിശയിലേക്ക് തിരിച്ചു വെക്കാം. 
4. ആംബിയന്റ് വാള്‍ ലൈറ്റ്‌സ്
    ചെറിയ മുറികളിലും സീലിങ്ങിന് അധികം ഉയരമില്ലാത്ത മുറികളിലും മികച്ച ഓപ്ഷനാണ് ഇത്തരം ലൈറ്റിങ്ങുകള്‍. ഒരു വാം മൂഡ് നല്‍കാന്‍ ഇത്തരം ലൈറ്റുകള്‍ സഹായിക്കും.  
5. ബെഡ്‌സൈഡ് ടേബിള്‍ ലാംപ്‌സ്
    വായനയ്ക്കും ജോലിചെയ്യാനും മാത്രമല്ല ടേബിള്‍ ലാംപ്‌സ്. കിടപ്പുമുറികള്‍ക്കൊരു ക്ലാസിക് ടച്ച് നല്‍കാനും സഹായിക്കും. 
6. വാള്‍ സ്‌കോണ്‍സ്
    ബെഡിന് അരികിലായി ചെറിയ ഓപ്പണ്‍ ഷെല്‍ഫോ ചെറിയ ബുക്ക് സ്റ്റാന്‍ഡോ ഉണ്ടെങ്കില്‍ അതിനുള്ളിലായി വാള്‍ സ്‌കോണ്‍ ലൈറ്റുകള്‍ പിടിപ്പിക്കാം. 

കടപ്പാട്
മുജീബ് റഹ്മാന്‍
മെഡോബ്രൗണ്‍ ആര്‍ക്കിടെക്ട്‌സ്
കോഴിക്കോട്‌