
ഒരു വീട് നിര്‍മ്മിക്കാനുള്ള ആഗ്രഹം തോന്നുമ്പോള്‍ ഏതൊരു മലയാളിയും സ്വപ്നം കാണുന്നത് നടുമുറ്റമുള്ളൊരു വീടാവും. എന്നാല്‍ പ്ലാനിങ് സമയം വീടിന്റെ വലിപ്പം കൂടുമ്പോഴും നിര്‍മ്മാണ ചെലവ് കണക്കാക്കുമ്പോഴും ആദ്യം ഒഴിവാക്കുന്നത് ഈ കോര്‍ട്ട് യാര്‍ഡുകള്‍ തന്നെയാണ്.
ആദ്യമേ പറയേണ്ട ഒരു കാര്യം റൂഫിങ് ഇല്ലാത്തതുകൊണ്ടുതന്നെ കോര്‍ട്ട് യാര്‍ഡ് ഏരിയ വീടിന്റെ ആകെ ചുറ്റളവില്‍(plinth area) ഉള്‍പ്പെടുന്നില്ല എന്നതാണ്. എന്നാല്‍ അത് വീടിന്റെ പ്രധാനപ്പെട്ട ഭാഗമായതുകൊണ്ട്
തന്നെ വൃത്തിയായി, ഭംഗിയായി ഡിസൈന്‍ ചെയ്യുകയും നല്ല മെറ്റീരിയല്‍ ഉപയോഗിച്ച് നിര്‍മ്മിക്കുകയും കാലാകാലം വൃത്തിയായി പരിപാലിക്കുകയും വേണം. അതുകൊണ്ട് തന്നെ വീട് നിര്‍മ്മാണത്തിലെ ചെലവുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു അധികച്ചെലവ് കാണേണ്ടതാണ്.
നടുമുറ്റം അഥവാ കോര്‍ട്ട് യാര്‍ഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
Also Read
1. മിനിമം10 അടി നീളവും വീതിയുമെങ്കിലും കോര്‍ട്ട് യാര്‍ഡുകള്‍ക്ക് ആവശ്യമുണ്ട്. അതിനേക്കാള്‍ ചെറിയ അളവുകളിലും ചിലപ്പോള്‍ നടുമുറ്റം ഉണ്ടാകാറുണ്ട്. ഇത്തരം കോര്‍ട്ട് യാര്‍ഡുകള്‍ക്ക് മുകളില്‍ സണ്‍ഷേഡുകള്‍ കൂടി വരുമ്പോള്‍ വേണ്ടത്ര വെളിച്ചം താഴേക്ക് പതിക്കില്ല എന്ന് മനസ്സിലാക്കണം.
2. ഇരുനില വീടുകളില്‍ യാര്‍ഡ് ചെയ്യുമ്പോള്‍ താഴത്തെ നിലയില്‍ സണ്‍ഷേഡ് ചെയ്യാതെ ഒന്നാം നിലയില്‍ മാത്രം ഷേഡ് ചെയ്യുന്നവരുണ്ട്. ഇങ്ങനെ ചെയ്താല്‍ താഴെയുള്ള തുറസ്സായ വരാന്തയിലും മറ്റും മഴവെള്ളം തെറിച്ചു വീഴാന്‍ സാധ്യതയുണ്ട്.
3. കോര്‍ട്ട് യാര്‍ഡുകള്‍ക്ക് ചുറ്റും വരാന്ത വേണം എന്ന് നിര്‍ബന്ധമില്ല. ഇതിനോട് ചേര്‍ന്ന് ഡൈനിങ്, ലിവിങ്, കിച്ചണ്‍, സ്റ്റെയര്‍ റൂമുകള്‍ എന്നിവയാകാം. ഇങ്ങനെ ചെയ്യുന്നതുവഴി ഒരു വരാന്തയുടെ സ്ഥലം ലാഭിക്കാം.
4. നടുമുറ്റം എന്ന് കേള്‍ക്കുമ്പോള്‍ പേരുപോലെ വീടിന്റെ ഒത്ത നടുവില്‍ വേണം എന്ന ചിലരുടെ ധാരണ തെറ്റാണ്. കോര്‍ട്ട് യാര്‍ഡ് സൈഡില്‍ ചെയ്ത് അവസാനം ചുമര്‍ മാത്രം കെട്ടി ക്ലോസ് ചെയ്യാവുന്നതാണ്.
5. കോര്‍ട്ട് യാര്‍ഡിന് ഏറ്റവും നല്ല സ്ഥാനം ലിവിങ്, ഡൈനിങ് ഏരിയകളാണ്. ഓപ്പണ്‍ കിച്ചണിനോട് ചേര്‍ന്നും യാര്‍ഡുകള്‍ ഉണ്ടാകാറുണ്ട്. വീടിനുള്ളില്‍ ഇരിക്കുമ്പോള്‍ നടുമുറ്റം നന്നായി കാണുന്ന രീതിയില്‍ പ്ലാന്‍ ചെയ്യാം.
6. ചില സാഹചര്യങ്ങളില്‍ ബെഡ്‌റൂമിനോട് ചേര്‍ന്ന് പ്രൈവറ്റ് കോര്‍ട്ട് യാര്‍ഡുകള്‍ ചെയ്യാറുണ്ട്. വലിയ വീടുകളിലും, റിസോര്‍ട്ടുകളിലുമാണ് ഇങ്ങനെയുള്ള കോര്‍ട്ട് യാര്‍ഡുകള്‍ ഉണ്ടാകാറ്.
7. കോര്‍ട്ട് യാര്‍ഡുകള്‍ക്ക് 30 മുതല്‍ 45 സെന്റി മീറ്റര്‍ വരെ താഴ്ച്ച ആവശ്യമാണ്. ഡെപ്ത് കുറയുമ്പോള്‍ റൂമുകള്‍ക്ക് ഉള്ളിലേക്ക് മഴ വെള്ളം തെറിച്ചു വീണ് പരിസരം ആകെ വൃത്തികേടാകും, ഒപ്പം തെന്നി വീഴാനും സാധ്യത ഏറെയാണ്.
8. യാര്‍ഡിന് ചുറ്റും വെള്ളം തെറിക്കാനുള്ള സാധ്യതയറിഞ്ഞ് ചുറ്റും ആന്റിസ്‌കിഡ് ഫ്‌ലോറിങ് ചെയ്യുന്നത് നല്ലതാണ്. ചുറ്റും 30 സെന്റിമീറ്റര്‍ വീതിയില്‍ റഫ്ഗ്രാനൈറ്റ് പതിപ്പിക്കുന്നത് സാധാരണമാണ്.
9. വേണ്ടത്ര ആഴമുള്ള വലിയ യാര്‍ഡുകളിലും വീടിന്റെ സൈഡിലുള്ള യാര്‍ഡുകളിലുമെല്ലാം നിലം മണ്ണ് ആയാലും പ്രശ്‌നമില്ല. എന്നാല്‍ ചെറിയ യാര്‍ഡുകള്‍ ആകുമ്പോള്‍ കഴിയുന്നതും താഴെ കോണ്‍ക്രീറ്റ് ചെയ്ത് ആന്റി സ്‌കിഡ് ടൈല്‍സ് ചെയ്യുന്നതാണ് നല്ലത്.
10. യാര്‍ഡിനു ചുറ്റും വാട്ടര്‍പ്രൂഫിങ് ചെയ്യാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ ഈര്‍പ്പം വന്ന് ചുമരുകളില്‍ പൂപ്പല്‍ വരാന്‍ സാധ്യതയുണ്ട്.
Content Highlights: How to design a Courtyard at home on a reasonable budget
Published: 13 Mar 2024, 11:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented