സ്‌പൈഡര്‍മാന്‍ ആരാധകരുടെ പ്രിയപ്പെട്ട നടനാണ് ടോം ഹോളണ്ട്. തനിക്ക് ഡിസ്ലെക്‌സിയയോടൊപ്പം അറ്റന്‍ഷന്‍-ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡറും ബാധിച്ചുവെന്ന് പറയുകയാണ് നടനിപ്പോള്‍. ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കാന്‍ സാധ്യതയുള്ള ഒരു ന്യൂറോ ഡെവലപ്മെന്റല്‍ അവസ്ഥയാണ് ഇത്.
ചില സമയങ്ങളില്‍ ഇത് തന്റെ അഭിനയത്തെ എങ്ങനെ തടസ്സപ്പെടുത്തുന്നുവെന്നും അത് എങ്ങനെ മറികടക്കുന്നുവെന്നും അദ്ദേഹം പങ്കുവെച്ചു. 'എനിക്ക് എഡിഎച്ച്ഡിയും ഡിസ്ലെക്‌സിയയുമുണ്ട്, ചില സമയങ്ങളില്‍ ആരെങ്കിലും എനിക്ക് ഒന്നും എഴുതാത്ത ഒരു ക്യാന്‍വാസ് തരുമ്പോള്‍ അത് അല്പം ഭയപ്പെടുത്തുന്നതായി തോന്നാറുണ്ട്. ചിലപ്പോള്‍ ഒരു കഥാപാത്രത്തെ രൂപപ്പെടുത്തുമ്പോള്‍ ഇത്തരം വെല്ലുവിളികള്‍ നേരിടേണ്ടി വരും,' ടോം പറഞ്ഞു.
'ഒരു ചെറുപ്പക്കാരന്‍ എന്ന നിലയിലോ മുതിര്‍ന്നയാള്‍ എന്ന നിലയിലോ, നിങ്ങളെ സര്‍ഗ്ഗാത്മകമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന, വ്യത്യസ്തമായി ചിന്തിക്കാനും മാറ്റങ്ങള്‍ വരുത്താനും നിര്‍ബന്ധിക്കുന്ന ഒന്നില്‍ ഏര്‍പ്പെടുക, നമ്മള്‍ അത്തരം കാര്യങ്ങള്‍ എത്രത്തോളം ചെയ്യുന്നുവോ അത്രയും നല്ലതാണെന്ന് ഞാന്‍ കരുതുന്നു'വെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഴാം വയസ്സില്‍ ഡിസ്ലെക്‌സിയ സ്ഥിരീകരിച്ച ടോം, അതിനെതിരായ തന്റെ പോരാട്ടങ്ങളെക്കുറിച്ച് മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ഈ പഠന വൈകല്യം വായനയെയും അക്ഷരത്തെറ്റുകളെയും ബാധിക്കുമെങ്കിലും, 29-കാരനായ താരം താന്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിയത് അക്ഷരത്തെറ്റുകളിലാണെന്ന് മുന്‍പ് പറഞ്ഞിരുന്നു. 'ഞാന്‍ സ്‌കൂളില്‍ കഠിനാധ്വാനം ചെയ്തിരുന്നു. അത്ര മികച്ച പ്രകടനമൊന്നും കാഴ്ചവെച്ചില്ല,
പക്ഷേ 'നീ നിന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നിടത്തോളം കാലം കുഴപ്പമില്ലെന്ന് എന്റെ മാതാപിതാക്കള്‍ പറഞ്ഞു.' മാതാപിതാക്കളായ ഡൊമിനിക് ഹോളണ്ടിന്റെയും നിക്കി ഹോളണ്ടിന്റെയും പിന്തുണയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. ജയ് ഷെട്ടിയുടെ 'ഓണ്‍ പര്‍പ്പസ്' എന്ന പോഡ്കാസ്റ്റിലാണ് ഒരിക്കല്‍ ടോം ഹോളണ്ട് ഡിസ്ലെക്‌സിയയെ ക്കുറിച്ചുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിച്ചത്.
കളിയും സര്‍ഗ്ഗാത്മകതയും ഈ വെല്ലുവിളികളെ അതിജീവിക്കാന്‍ തന്നെ എങ്ങനെ സഹായിക്കുന്നുവെന്നും ടോം ഹോളണ്ട് പങ്കുവെച്ചു. 'നെവര്‍ സ്റ്റോപ്പ് പ്ലേയിങ്' എന്ന് പേരിട്ടിരിക്കുന്ന തന്റെ ഏറ്റവും പുതിയ ലെഗോ ഷോര്‍ട്ട് ഫിലിമിലൂടെ അദ്ദേഹം അത് പ്രകടിപ്പിക്കുന്നുണ്ട്. അതില്‍ അദ്ദേഹം ഒന്നിലധികം കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: spider-man star tom holland reveals his struggles with adhd and dyslexia, and how play and creativity help him overcome these challenges.
Published: 06 Sept 2025, 02:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented