കുറഞ്ഞ കാലം കൊണ്ട് ഹോളിവുഡിൽ വലിയൊരു സ്ഥാനം കെട്ടിപ്പടുത്ത ശേഷമാണ് നടി പ്രിയങ്കാ ചോപ്ര ഇന്ത്യൻ സിനിമയിലേക്ക് മടങ്ങിയെത്തുന്നത്. ഏഴുവർഷത്തോളമാണ് അവർ ബോളിവുഡ് സിനിമകളിൽ നിന്ന് ഇടവേളയെടുത്തത്. ഇപ്പോൾ എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹത്തായ പാൻ-ഇന്ത്യൻ ആക്ഷൻ-അഡ്വഞ്ചർ ചിത്രമായ 'വാരണാസി'യിലൂടെ ഇന്ത്യൻ സിനിമയിലേക്ക് തിരിച്ചെത്തുകയാണ് താരം. എന്നാൽ പൂർണമായും ഇന്ത്യൻ സിനിമയിലേക്ക് മാറുകയോ ഹോളിവുഡ് (hollywood) പ്രോജക്റ്റുകളിൽ നിന്ന് അകലം പാലിക്കുകയോ അല്ല താരം. ഹോളിവുഡ് ഇതിഹാസതാരം ആഞ്ജലീന ജോളിക്കൊപ്പം പുതിയൊരു പ്രോജക്ടിൽ സഹകരിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രിയങ്ക.
ഫോർച്യൂൺ ഇന്ത്യയോട് സംസാരിക്കവേയാണ്, പ്രിയങ്ക, ആഞ്ജലീന ജോളിക്കൊപ്പം പ്രവർത്തിക്കുമെന്ന് സ്ഥിരീകരിച്ചത്. എന്നാൽ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പങ്കുവെക്കാൻ താരം വിസമ്മതിച്ചു. അതുകൊണ്ടുതന്നെ വരാനിരിക്കുന്നത് ഒരു സിനിമയാണോ പരസ്യ ചിത്രമാണോ മറ്റെന്തെങ്കിലും സംരംഭമാണോ എന്നത് വ്യക്തമായിട്ടില്ല. സംഭാഷണത്തിനിടയിൽ, പെനിലോപ്പ് ക്രൂസ്, സൽമ ഹയേക്, ആഞ്ജലീന ജോളി എന്നിവർ തനിക്ക് വലിയ പ്രചോദനമാണെന്ന് പ്രിയങ്ക പറഞ്ഞു.
'ലോർഡ് ഓഫ് ദി റിംഗ്സ്', 'പൈറേറ്റ്സ് ഓഫ് ദി കരീബിയൻ' താരമായ ഓർലാൻഡോ ബ്ലൂമിനൊപ്പം ഒരു പ്രോജക്ടിലും പ്രിയങ്ക ഭാഗമാകുന്നുണ്ട്. നിക്കോളാസ് സ്റ്റോളറുടെ 'ജഡ്ജ്‌മെൻ്റ് ഡേ'യിലും പ്രിയങ്കയെ കാണാം.
പ്രോജക്റ്റുകൾ തിരഞ്ഞെടുക്കുന്നതിൽ വളരെ ശ്രദ്ധാലുവാണിപ്പോൾ പ്രിയങ്ക. വർഷങ്ങളുടെ കഠിനാധ്വാനത്തിനു ശേഷം, തനിക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നുവെന്ന് അവർ നേരത്തേ സൂചിച്ചിരുന്നു. "ഞാൻ തുടങ്ങിയപ്പോൾ, തിരക്കഥകൾ എനിക്കുവേണ്ടി തയ്യാറാക്കിയിരുന്നില്ല. എൻ്റെ ഭർത്താവ് നിക്ക് (ജോനാസ്) അടുത്തിടെ (ഗായിക ബിയോൺസിനെ ഉദ്ധരിച്ച്) പറഞ്ഞത്, 'നീ നിന്റെ ത്യാഗത്തിൻ്റെ മറുവശത്താണ്' എന്നാണ്. എനിക്കിപ്പോൾ തിരഞ്ഞെടുക്കാനും എൻ്റെ സ്വന്തം പ്രോജക്റ്റുകൾ സൃഷ്ടിക്കാനുമാവും."-പ്രിയങ്ക പറഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Priyanka Chopra officially confirms a collaboration with Angelina Jolie., Priyanka returns to Indian cinema with SS Rajamouli's Varanasi, releasing April 7, 2027., Varanasi is one of the most expensive Indian films with a budget of ₹1,200–1,400 crore., Upcoming projects include collaborations with Orlando Bloom, Will Ferrell, and director Mira Nair., Priyanka emphasizes her creative liberty to select projects at this stage of her career.
Published: 20 Jun 2026, 11:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented