സല്‍മാന്‍ ഖാന്‍ അവതാരകനായെത്തുന്ന ഹിന്ദി ബിഗ് ബോസിന് ആരാധകരേറെയാണ്. പുതിയ സീസണിലെ ഒരു മത്സരാര്‍ഥിയെ കണ്ടപ്പോള്‍ പലര്‍ക്കും നല്ല പരിചിതമായി തോന്നി. പിന്നീടാണ് ആളെ മനസ്സിലായത്. 'സ്വപ്‌നം കൊണ്ടൊരു തുലാഭാരം' എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ ശ്രുതിക. 2003-ല്‍ പുറത്തിറങ്ങിയ ആ സിനിമ സംവിധാനം ചെയ്തത് രാജസേനനാണ്. നായകന്‍മാരായെത്തിയത് സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനും.
അതായിരുന്നു ശ്രുതിക ആദ്യമായും അവസാനമായും അഭിനയിച്ച മലയാളം സിനിമ. തമിഴിലെ 'ശ്രീ' എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. അതില്‍ സൂര്യയായിരുന്നു നായകന്‍. അന്ന് 15 വയസ്സേയുള്ളൂ ശ്രുതികയ്ക്ക്. പിന്നീട് ആല്‍ബം, നളദമയന്തി, തിത്തിക്കുതെ എന്നീ സിനിമകളിലും അഭിനയിച്ചു. രണ്ടുവര്‍ഷം മാത്രമേ അവര്‍ സിനിമാമേഖലയില്‍നിന്നുള്ളൂ. വിവാഹത്തോടെ എല്ലാത്തില്‍നിന്നും അകന്നുകഴിയുകയായിരുന്നു ശ്രുതിക. അതിനിടയില്‍ 'ഹാപ്പി ഹെര്‍ബ്‌സ്' എന്ന പേരില്‍ ആയുര്‍വേദ സ്‌കിന്‍ ബ്രാന്‍ഡ് തുടങ്ങുകയും ചെയ്തു.
നീണ്ട ഇടവേളയ്ക്കുശേഷം 2022-ലാണ് അവര്‍ മിനിസ്‌ക്രീനിലെത്തുന്നത്. 'കുക്ക് വിത്ത് കൊമാലി' എന്ന തമിഴ് പാചക റിയാലിറ്റി സീരീസിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. അതില്‍ പാചകവും നര്‍മവും കൊണ്ട് ശ്രുതിക ഒരുപാട് ആരാധകരെ സൃഷ്ടിച്ചു. അതില്‍ അവര്‍ തന്നെയാണ് വിജയിയായതും.
തെന്നിന്ത്യന്‍ സിനിമയില്‍നിന്നുള്ള ആദ്യത്തെ ഹിന്ദി ബിഗ് ബോസ് മത്സരാര്‍ഥിയാണ് ശ്രുതിക. സല്‍മാന്‍ ഖാനോട് 'വണക്കം' എന്ന് പറഞ്ഞുകൊണ്ടാണ് പരിപാടിയുടെ സ്റ്റേജിലേക്ക് ശ്രുതിയെത്തുന്നത്.
Content Highlights: shrutika arjun quit the industry in two years
Published: 18 Dec 2024, 11:34 am IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented