'മഹാഭാരത' എന്ന ഒരേയൊരു സീരിയലിലൂടെ താരപദവിയിലേക്കുയർന്നയാളായിരുന്നു പങ്കജ് ധീർ. 1988 മുതൽ ദൂരദർശനിൽ സംപ്രേഷണം ചെയ്ത സീരിയലിൽ, കർണനെയാണ് പങ്കജ് അവതരിപ്പിച്ചത്. അവസാനശ്വാസം വരെയും അദ്ദേഹം അറിയപ്പെട്ടതും കർണനായിട്ട് തന്നെ.
ചന്ദ്രകാന്ത, ദ ഗ്രേറ്റ് മറാത്ത, യുഗ് എന്നിവയിലും അദ്ദേഹം പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. സഡക്, സോൾജ്യർ, ബാദ്ഷാ തുടങ്ങിയ സിനിമകളിൽ ചെറുറോളുകളിലുമെത്തി പങ്കജ്. മലയാളംസിനിമയായ 'രണ്ടാം വരവി'ലും പങ്കജ് ഒരു കഥാപാത്രമായി. ജയറാം, ജഗതി, സുകുമാരൻ എന്നിവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളായത്.
'മഹാഭാരത'യിൽ സ്വർണനിറത്തിലുള്ള കിരീടവും അംഗവസ്ത്രവുമായിരുന്നു അദ്ദേഹത്തിന്റെ സിഗ്നേച്ചർ സ്റ്റൈൽ. അതിലൂടെ ആളുകളുടെ മനസ്സിലിടം നേടിയ പങ്കജ് തന്റെ കഥാപാത്രത്തെക്കുറിച്ച് പിന്നീട് പറഞ്ഞതിങ്ങനെ, ''കർണൻ എങ്ങനെ ചെയ്യുമെന്നതിനെക്കുറിച്ച് പ്രത്യകമായുള്ള റഫറൻസ് ഒന്നുമുണ്ടായിരുന്നില്ല. കർണൻ എങ്ങനെ നടക്കും, സംസാരിക്കും, ഇരിക്കും, ഒരു സാഹചര്യത്തെ എങ്ങനെ നേരിടും...ഇക്കാര്യങ്ങളെക്കുറിച്ചൊന്നും ഞങ്ങൾക്ക് അറിയില്ലായിരുന്നു? അപ്പോൾ, ഇതെല്ലാം ഒരു നടൻ എന്ന നിലയിൽ ഞാൻ എന്റെ ബുദ്ധി ഉപയോഗിച്ച് കണ്ടെത്തി. ഞാൻ വളരെ സംയമനത്തോടെയാണ് അവതരിപ്പിച്ചത്. അത് ക്ലിക്കായി. ആളുകൾ എന്നെ സ്‌നേഹിച്ചു, അവർക്ക് സഹതാപം തോന്നി'', അദ്ദേഹം കൂട്ടിച്ചേർത്തു.
പല പാഠപുസ്തകങ്ങളിലും കർണനെ പ്രതിപാദിക്കുമ്പോൾ, പങ്കജ് കർണനായുള്ള ചിത്രങ്ങളാണ് നൽകിയത്. കൂടാതെ പല ക്ഷേത്രങ്ങളിലും തന്റെ പ്രതിമകൾവെച്ച് ആരാധന നടത്തുന്നുണ്ടെന്നും ഒരിക്കൽ പങ്കജ് പറഞ്ഞു. ''വർഷങ്ങളായി ആളുകൾ എന്നെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. സ്‌കൂളിലെ ചരിത്ര പുസ്തകങ്ങളിൽ പോലും, കർണനെക്കുറിച്ച് പരാമർശമുണ്ടെങ്കിൽ, അവിടെ എന്റെ ചിത്രമുണ്ട്. അതിനാൽ, ഈ പുസ്തകങ്ങൾ സ്‌കൂളിൽ അച്ചടിക്കുന്നിടത്തോളം കാലം, ഞാൻ അവരുടെ കർണനായിരിക്കും.
എല്ലാ ദിവസവും പൂജ നടക്കുന്ന രണ്ട് ക്ഷേത്രങ്ങളും എന്റെ പേരിലുണ്ട്. കർണമന്ദിറിൽ എന്നെ ആരാധിക്കുന്നു. ഞാൻ ആ ക്ഷേത്രങ്ങളിൽ പോയിട്ടുണ്ട്. ഒന്ന് കർണാലിലാണ്. എട്ടടി ഉയരമുള്ള ഒരു പ്രതിമയുണ്ട്, ആളുകൾ അവിടെ വന്ന് അതിനെ ആരാധിക്കുന്നു. ഞാൻ അവിടെ പോകുമ്പോൾ, ആളുകൾ എന്നെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് സ്‌നേഹിക്കുന്നു. അവർ എന്നെ കർണനായി സ്വീകരിച്ചിട്ടുണ്ടെന്ന് ഇത് കാണിക്കുന്നു''.
ധ്രുവ് താര എന്ന സീരിയലിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. അർബുദബാധിതനായിരുന്ന അദ്ദേഹം ബുധനാഴ്ചയാണ് മരിച്ചത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Remembering Pankaj Dheer, the actor immortalized as Karna in the iconic Mahabharat series
Published: 15 Oct 2025, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented