ഇന്ത്യന്‍ സിനിമയ്ക്ക് സമഗ്രമായ സംഭാവനകള്‍ നല്‍കിയ ഗോവര്‍ധന്‍ അസ്രാണി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് അന്തരിച്ചത്. സിനിമാലോകത്തും ആരാധകര്‍ക്കിടയിലും അസ്രാണി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ നടന്‍ നിരവധി ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച് കെെയടി നേടിയയാളാണ്. അദ്ദേഹത്തിന്റെ വിയോഗത്തോടെ അഞ്ചു പതിറ്റാണ്ടു നീണ്ടുനിന്ന ഹിന്ദി സിനിമയിലെ ഒരു യുഗത്തിനു തന്നെയാണ് തിരശ്ശീല വീഴുന്നത്.
അസ്രാണിയുടെ ഓണ്‍ സ്‌ക്രീന്‍ ജീവിതം എല്ലാവര്‍ക്കും പരിചിതമാണെങ്കിലും സ്വകാര്യജീവിതം ഒരു പരിധിക്കപ്പുറം വെളിപ്പെട്ടിട്ടില്ല. നടിയും സംവിധായികയുമായ അസ്രാണിയുടെ ഭാര്യ മഞ്ജു അസ്രാണിയെപ്പറ്റിയും അധികമാര്‍ക്കും അറിയാനിടയില്ല. കാരണം മിക്കവാറും മുഖ്യധാരയില്‍ നിന്നും പ്രശസ്തിയില്‍ നിന്നും മാറിനില്‍ക്കാന്‍ ആഗ്രഹിച്ചയാളാണ് മഞ്ജു.
മഞ്ജു ബന്‍സാല്‍ എന്നായിരുന്നു ആദ്യകാല നാമം. എഴുപതുകളിലെ അറിയപ്പെടുന്ന നടിയായിരുന്നു ഇവര്‍. നിരവധി ഹിന്ദി സിനിമകളില്‍ വേഷമിട്ട ഇവര്‍ അവയില്‍ പലതിലും തന്റെ ഭര്‍ത്താവായ അസ്രാണിയുടെ കൂടെയും അഭിനയിച്ചിട്ടുണ്ട്. അവരുടെ ആകര്‍ഷണീയതയും അഭിനയ പ്രതിഭയും ദശാബ്ദത്തിലുടനീളം നിരവധി വേഷങ്ങള്‍ നേടിക്കൊടുത്തു.
അഭിനയജീവിതത്തിനിടയില്‍ തന്നെയാണ് ഇരുവരും കണ്ടുമുട്ടുന്നതും തങ്ങളുടെ പ്രണയത്തിന് തുടക്കമിടുന്നതും. ' ആജ് കി താസാ കബര്‍' എന്ന ചിത്രത്തിലും 'നമക് ഹരാം' എന്ന ചിത്രത്തിലും ഒരുമിച്ചഭിനയിക്കുകയായിരുന്നു ഇവര്‍. ഇതിനിടയില്‍ പ്രണയത്തിലാവുകയും അത് ഉടന്‍ വിവാഹത്തിലേക്കെത്തുകയും ചെയ്തു. വിവാഹത്തിനുശേഷവും ആദ്യത്തെ കുറച്ചുകാലം മഞ്ജു അഭിനയരംഗത്തുണ്ടായിരുന്നു.
'ചാണ്ഡി സോന', 'തപസ്യ', 'ജാന്‍-ഇ-ബഹാര്‍', 'ജുര്‍മാന', 'നലയാക്', 'സര്‍ക്കാരി മെഹ്‌മാന്‍', 'ചോര്‍ സിപാഹി' തുടങ്ങിയ സിനിമകളില്‍ അവര്‍ അഭിനയിച്ചു. പിന്നീട് 80 കളില്‍ അഭിനയരംഗത്തുനിന്ന് വിട്ടുനില്‍ക്കാനും തീരുമാനിച്ചു. തൊണ്ണൂറുകളുടെ തുടക്കത്തിലാണ് സംവിധായികയുടെ കുപ്പായമണിഞ്ഞ് വീണ്ടും മഞ്ജു എത്തുന്നത്. അപ്പോഴും ഒരു ലോ പ്രൊഫൈല്‍ നിലനിര്‍ത്താനും ജനശ്രദ്ധയില്‍ നിന്ന് അകന്നു നില്‍ക്കാനുമായിരുന്നു അവരുടെ താത്പര്യം.
അമ്പത് വര്‍ഷത്തിലേറെ നീണ്ടുനിന്ന അവരുടെ ദാമ്പത്യജീവിതം പരസ്പര ബഹുമാനം, സൗഹൃദം, ആഴത്തിലുള്ള സ്‌നേഹം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: explore the life of manju asrani, wife of veteran actor govardhan asrani. a known actress and director, she maintained a low profile throughout her career.
Published: 21 Oct 2025, 04:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented