ഏറ്റവുമധികം ഇന്‍സ്റ്റഗ്രാം ഫോളോവെഴ്സ് ഉള്ള ഇന്ത്യക്കാരന്‍ വിരാട് കോലിയാണ്. 270 മില്യണിലധികമാണ് കോലിയുടെ ഫോളോവേഴ്‌സ്. രണ്ടാം സ്ഥാനത്തുള്ള ശ്രദ്ധ കപൂറിന് 94 മില്യണിലധികം ആരാധകരാണുള്ളത്. പ്രിയങ്ക ചോപ്ര, നരേന്ദ്ര മോദി, ആലിയ ഭട്ട് എന്നിവരാണ് ആദ്യ അഞ്ചില്‍ ഇടം നേടിയവര്‍. 

ബോളിവുഡിന്റെ ബാദ്ഷാ ഷാരൂഖ് ഖാന്‍ ഈ പട്ടികയില്‍ ഇരുപതാം സ്ഥാനത്താണ്. 47 മില്യണിലധികം ഫോളോവേഴ്‌സാണ് ഖാനുള്ളത്. മുന്‍പ് പത്തൊന്‍പതാം സ്ഥാനത്തായിരുന്ന ഷാരൂഖിനെ പട്ടികയില്‍ താഴേക്കിട്ടത് ജന്നത് സുബൈര്‍ റഹ്‌മാനി എന്ന ഒരു ഇരുപത്തിമൂന്നുകാരിയാണ്.  

വിരാട് കോലി, നരേന്ദ്ര മോദി, നേഹ കക്കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മഹേന്ദ്രസിംഗ് ധോണി എന്നിവരൊഴിച്ചാല്‍ ആദ്യ ഇരുപതില്‍ ബാക്കി 15പേരും ബോളിവുഡ് താരങ്ങള്‍. അവര്‍ക്കൊപ്പം പട്ടികയില്‍ ഇടം പിടിച്ച ജന്നത്താകട്ടെ ടെലിവിഷന്‍ താരവും. ഏതാനും ചില സിനിമകളില്‍ മാത്രമാണ് ജന്നത് അഭിനയിച്ചിട്ടുള്ളത്.

placeholder
2008-ല്‍ ബാലതാരമായി ടെലിവിഷനിലൂടെയാണ് ജന്നത് അഭിനരംഗത്തെത്തുന്നത്. എന്നീ സീരിയലുകളിലൂടെ ശ്രദ്ധേയയായി. എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് നാലാം സ്ഥാനക്കാരിയായിട്ടുണ്ട്. 

നിരവധി ടെലിവിഷന്‍ പരിപാടികളുടെ ഭാഗമായിട്ടുള്ള ജന്നത് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇന്‍ഫ്‌ളുവന്‍സര്‍ എന്ന നിലയില്‍ ജന്നത്തിന്റെ വീഡിയോകള്‍ പ്രശസ്തമാണ്. ആ പ്രശസ്തി തന്നെയാണ് ഏറ്റവുമധികം ഫോളോവേഴ്സ് ഉള്ള പ്രമുഖരുടെ പട്ടികയില്‍ ജന്നത്തിനെ മുകളിലെത്തിച്ചതും.