കായികതാരമായി സിനിമയിൽ പലതവണ വേഷമിട്ടിട്ടുണ്ട് നടൻ വിജയ്. അഴകിയ തമിഴ് മകനിൽ ഓട്ടക്കാരനായും വിജയ് കുപ്പായമണിഞ്ഞു. ആ ഓട്ടം വെറും അഭിനയമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രി കൂടിയായ താരം. അന്താരാഷ്ട്ര ലഹരി വിരുദ്ധദിനത്തിൽ ലഹരി ബോധവത്ക്കരണ മാരത്തോൺ പൂർത്തിയാക്കിയിരിക്കുയാണ് വിജയ്. ആറ് കിലോമീറ്ററായിരുന്നു മാരത്തോണിന്റെ ദൈർഘ്യം. ‘ലഹരി നിർത്തൂ, ഓട്ടം തുടങ്ങൂ’ എന്നായിരുന്നു മാരത്തോണിന്റെ മുദ്രവാക്യം. ഓട്ടം പൂർത്തിയാക്കിയതോടെ 53-കാരനായ വിജയിയുടെ ഫിറ്റ്‌നസിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമായി.
കറുത്ത ടീ ഷർട്ടും കറുത്ത ട്രാക്ക് പാന്റും സൺഗ്ലാസും ധരിച്ചെത്തിയ വിജയ് കൂടെ ഓടുന്നവരെ പ്രോത്സാഹിപ്പിക്കുന്നതും കണ്ടും. ഇടയ്ക്ക് അവർക്ക് വെള്ളം നൽകാനും അദ്ദേഹം സമയം കണ്ടെത്തി.
അഴകിയ തമിഴ്മകൻ പുറമെ വേറെയും ചിത്രങ്ങളിൽ വിജയ് സ്‌പോർട്‌സ് ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. ബിഗിലായിരുന്നു ഏറ്റമൊടുവിലിറങ്ങിയ വിജയിയുടെ സ്‌പോർട്‌സ് ചിത്രം. അതിൽ ഫുട്‌ബോൾ പരിശീലകന്റെ റോളിലായിരുന്നു. ഗില്ലിയാണ് മറ്റൊരു ചിത്രം. 2004-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ കബഡി താരമായിട്ടായിരുന്നു വിജയ്. 2001-ൽ പുറത്തിറങ്ങിയ ബദ്രിയിലും വിജയ് കായികതാരമായി. കിക്ക്‌ബോക്‌സിങ് ആയിരുന്നു ബദ്രിയിൽ വിജയിയുടെ ഐറ്റം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Tamil Nadu CM Vijay participated in a 6km anti-drug awareness marathon., The event emphasized the slogan 'Stop Drugs, Start Running'., Vijay's physical fitness at age 53 has become a major topic of discussion., Reflects on Vijay's history of playing sports-oriented roles in films like Bigil, Ghilli, and Badri.
Published: 26 Jun 2026, 03:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented