സംഗീതജീവിതത്തിൽ നിന്ന് വിരമിക്കുന്നുവെന്ന സൂചന നൽകി അമേരിക്കൻ പോപ് ഗായിക സെലീന ഗോമസ്. വരാനിരിക്കുന്ന ആൽബം തന്റെ അവസാനത്തേതായിരിക്കുമെന്ന സൂചനകളാണ് 31-കാരിയായ സെലീന നൽകിയിരിക്കുന്നത്. സംഗീതം വിട്ട് അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഗായികയ്ക്ക് താത്പര്യം. ഇന്‍ഡിപെന്‍ഡന്റിനു നൽകിയ അഭിമുഖത്തിലാണ് സെലീന ഇക്കാര്യം തുറന്നുപറഞ്ഞത്. പോപ് ഗായികയായി പേരെടുക്കുന്നതിനു മുമ്പ് ഡിസ്നി ചാനൽ താരമായിട്ടാണ് സെലീന അറിയപ്പെട്ടിരുന്നത്. അഭിനയമോഹം പലതവണ അവർ തുറന്നുപറഞ്ഞിട്ടുമുണ്ട്.

2020-ൽ, സെലീന+ഷെഫ് എന്ന പേരിൽ സെലീന പാചക പരിപാടി അവതരിപ്പിച്ചിരുന്നു. സ്റ്റീവ് മാർട്ടിൻ, മാർട്ടിൻ ഷോർട്ട് എന്നിവരോടൊപ്പം അഭിനയിച്ച ഒൺലി മർഡേഴ്സ് ഇൻ ദ ബിൽഡിങ് ഓൺ ഹുലു എന്ന കോമഡി മിസ്റ്ററിയിലെ പ്രധാന കഥാപാത്രത്തിന് നിരൂപകപ്രശംസ നേടി. പ്രായം കൂടുംതോറും തനിക്കെന്താണ് വേണ്ടതെന്നതിനെപ്പറ്റി താൻ കൂടുതൽ ബോധവതിയാകുന്നുവെന്നും അഭിനയം തിരഞ്ഞെടുക്കുമെന്നും സെലീന പറഞ്ഞു.
അതേസമയം, സെലീനയുടെ സംഗീതത്തിലെ മികവിനെപ്പറ്റി പ്രശംസിച്ച പലരും മറ്റൊരു മാർഗം തിരഞ്ഞെടുക്കേണ്ടായിരുന്നെന്ന് അഭിപ്രായപ്പെട്ടു. ‘നിങ്ങൾ പറഞ്ഞത് ശരിയാണ്, പക്ഷേ ഞാൻ ക്ഷീണിതയാണ്, ശാന്തയാകാൻ ആഗ്രഹിക്കുന്നു’- എന്നാണ് സെലീന ഇതിനു നൽകിയ മറുപടി..

‘എന്റെ സംഗീതജീവിതം സാന്ദർഭികമായി സംഭവിച്ചുപോയതാണ്. വിസാർഡ്സിനു വേണ്ടി തീംസോങ് തയ്യാറാക്കിയ ശേഷം ആൽബമുണ്ടാക്കാൻ താത്പര്യമുണ്ടോയെന്ന് ഡിസ്നിയിലെ എക്‌സിക്യുട്ടീവുകൾ ചോദിക്കുകയായിരുന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ വലിയ ജോലിഭാരം ഏൽക്കേണ്ടി വന്നത് തന്റെ മാനസികാരോഗ്യത്തെ ബാധിച്ചു' എന്നും അവർ വെളിപ്പെടുത്തി. 2016-ൽ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രശ്നങ്ങൾ അവർ നേരിട്ടിരുന്നു.
എമ്മി നോമിനേഷൻ ലഭിച്ച കലാകാരിയാണ് സെലീന. ഹാൻഡ്സ് ടു മൈസെൽഫ്, റെയർ, ബാഡ് ലയർ തുടങ്ങിയ പാട്ടുകൾ ഏറെ കൈയടി നേടി. പ്രൊഡ്യൂസര്‍ ബെന്നി ബ്ലാങ്കോയുമായി പ്രണയത്തിലാണ് ഗായിക. ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം സ്ഥിരീകരിച്ച സെലീന, തനിക്കു സംഭവിച്ച ഏറ്റവും നല്ല കാര്യമെന്നാണ് അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത്.
Content Highlights: selena gomez hints at career shift may retire from music
Published: 04 Jan 2024, 11:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented